ഒറ്റ ദിവസം കൊണ്ട് സോഷ്യൽ മീഡിയയിൽ താരമായ മാറിയ വ്യക്തിയാണ് സന്തോഷ് വർക്കി . ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത മോഹൻലാൽ ചിത്രമായ ആറാട്ട് എന്ന ചിത്രത്തിൻറെ റിവ്യൂ പറഞ്ഞ് താരമായി മാറിയ സന്തോഷ് വർക്കി സോഷ്യൽ മീഡിയയിൽ പ്രിയങ്കരനാണ് .
മോഹൻ ലാലിൻറെ കടുത്ത ആരാധകനായ സന്തോഷ് വർക്കി ബിഗ് ബോസ് മലയാളം എന്ന റിയാലിറ്റി ഷോയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നു എന്ന് പറഞ്ഞു രംഗത്തെത്തിയിരിക്കുകയാണ് .സന്തോഷ് വർക്കിയുടെ വാക്കുകൾ ഇങ്ങനെയാണ് ,ഞാൻ ആറാട്ടണ്ണനാണ് .
ബിഗ് ബോസിൻറെ അഞ്ചാം സീസൺ വരുന്നു എന്ന് അറിയുന്നു. അതിൽ എത്താൻ വലിയ ആഗ്രഹം ഉണ്ട്. അതിനുള്ള പരിശ്രമത്തിലാണ് ഞാൻ .ഈ ഷോയ്ക്ക് വരാനുള്ള കാരണം നിത്യ മേനോൻ ആണെന്ന് നിങ്ങൾ വിചാരിക്കും .എന്നാൽ അതല്ല കാരണം . ഞാൻ ഈ ഷോയിലേക്ക് വരാനുള്ള പ്രധാന കാരണം ലാലേട്ടൻ തന്നെയാണ് .ബിഗ് ബോസ് ഷോ എനിക്കിഷ്ടമുള്ള പരിപാടിയാണ് .എന്നെ ഷോയിലേക്ക് വിളിക്കുമെന്ന് പ്രതീക്ഷ എനിക്കുണ്ട് .ഷോയിൽ എത്തിയാൽ നിങ്ങൾ ഇത്രയും നാൾ കണ്ട എന്നെ തന്നെയാണ് ഞാൻ ബിഗ് ബോസ് ഷോയിലും കാണിക്കാൻ പോകുന്നത് .
ലാലേട്ടൻറെ കൂടെ കൂടുതൽ സമയം സ്പെൻഡ് ചെയ്യാൻ സാധിക്കും എന്നതാണ് തനിക്ക് ഏറ്റവും പ്രിയപ്പെട്ടത് എന്നാണ് സന്തോഷ് വർക്കി പറയുന്നത് .ബിഗ്ബോസ് സീസൺ ഫൈവിൽ താൻ എന്തായാലും ഉണ്ടാകും എന്ന് ഉറപ്പിച്ചിരിക്കുകയാണ് സന്തോഷ് വർക്കി. ബിഗ്ബോസ് ഷോയിൽ പങ്കെടുക്കാൻ വേണ്ടിയുള്ള ഒരുക്കങ്ങൾ താൻ തുടങ്ങിക്കഴിഞ്ഞു എന്നും താരം പറയുന്നു.നടി നിത്യാമേനോനെ തനിക്ക് ഇഷ്ടമാണെന്നും വിവാഹം കഴിക്കാൻ താല്പര്യം ഉണ്ട് എന്ന് പറഞ്ഞു സന്തോഷ് വർക്കി രംഗത്തെത്തിയിരുന്നു .അത് വലിയ ട്രോൾ ആയി മാറിയിരുന്നു.
തുടർന്ന് നിത്യാമേനോൻ ഒരു ഇൻറർവ്യൂവിൽ തന്നെ ഇങ്ങനെ ഒരാൾ ശല്യപ്പെടുത്താറുണ്ട് എന്നും ഇയാളെ കൊണ്ട് വളരെ ശല്യമായിരുന്നു തനിക്കും തന്റെ വീട്ടുകാർക്കും എന്നും നിത്യമേനോൻ പറഞ്ഞിരുന്നു .തന്നെ അഞ്ചാറ് വർഷമായി ശല്യപ്പെടുത്താൻ തുടങ്ങിയിട്ട് എന്നു നിത്യമേനോൻ പറഞ്ഞിരുന്നു . തുടർന്ന് സന്തോഷ് വർഗീസ് തനിക്ക് എനി നിത്യാമേനോനെ വേണ്ട എന്നും തൻറെ പഠിത്തമായി മുന്നോട്ട് പോവുകയാണെന്നും പറഞ്ഞു .ആത്മാർത്ഥ പ്രണയത്തെ നിത്യ മേനോൻ കണ്ടില്ല എന്ന് നടിക്കുന്നത് എന്നു സന്തോഷ് വർക്കി പറഞ്ഞിരുന്നു ഈ വീഡിയോകൾ എല്ലാം സോഷ്യൽ മീഡിയയിൽ വൈറലായി മാറിരുന്നു . അതിനുശേഷമാണ് സന്തോഷ് വർക്കി ബിഗ് ബോസ് ഷോയിൽ പങ്കെടുക്കാൻ താല്പര്യം ഉണ്ട് എന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുന്നത്.

0 Comments