മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മൃദുല വിജയ്. ടെലിവിഷൻ മേഖലയിലൂടെ ആണ് താരം ശ്രദ്ധിക്കപ്പെടുന്നത്.
മലയാളികൾക്ക് പ്രിയപ്പെട്ട നിരവധി പരമ്പരകളിലേക്ക് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നത് മൃദുല വിജയ് ആയിരുന്നു. വളരെ മികച്ച പെർഫോമൻസ് ആയിരുന്നു താരം ഈ പരമ്പരകളിൽ എല്ലാം തന്നെ കാഴ്ചവച്ചത്. ധാരാളം ആരാധകരെ ആണ് താരം വളരെ ചുരുങ്ങിയ പരമ്പരകൾ കൊണ്ടുതന്നെ സ്വന്തമാക്കിയത്.
സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ് താരം. തൻറെ പുതിയ വിശേഷങ്ങൾ എല്ലാം തന്നെ താരം അറിയിക്കാറുണ്ട്. കുറച്ചു മാസങ്ങൾക്ക് മുൻപാണ് താരം ഗർഭിണിയാണ് എന്ന വാർത്തകൾ പുറത്തുവന്നത്. താരം തന്നെയായിരുന്നു ഈ വാർത്ത ഔദ്യോഗികമായി ഇൻസ്റ്റഗ്രാം വഴി പുറത്തുവിട്ടത്. താരം ചില പരമ്പരകളിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഈ പരമ്പരയിൽ നിന്നും പിന്മാറുകയാണ് എന്ന വാർത്തയും താരം ഗർഭിണി ആയതിനുശേഷം അറിയിച്ചു.
സീരിയൽ മേഖലയിൽ തന്നെ പ്രവർത്തിക്കുന്ന യുവ കൃഷ്ണ ആണ് നടിയുടെ ഭർത്താവ്. എങ്കിലും ഇവരുടെത് പ്രണയവിവാഹം അല്ലായിരുന്നു എന്നതാണ് രസകരമായ വസ്തുത. ഇരുവരുടെയും മ്യൂച്വൽ ഫ്രണ്ട് ആണ് രേഖ രതീഷ്. രണ്ടുപേരുടെയും വീട്ടിൽ വിവാഹം ആലോചിക്കുന്ന വാർത്ത അറിഞ്ഞപ്പോൾ രേഖയാണ് എന്തുകൊണ്ട് നിങ്ങൾക്ക് രണ്ടുപേർക്കും തമ്മിൽ വിവാഹം കഴിച്ചു കൂടാ എന്ന് ചോദിച്ചത്. ഇങ്ങനെയാണ് ഇരുവരുടെയും വിവാഹം നടന്നത്.
ഇപ്പോൾ മലയാളികൾ കാത്തിരിക്കുന്ന സന്തോഷവാർത്ത എത്തുകയാണ്. കുട്ടി ഏതാനും ദിവസങ്ങൾക്കുള്ളിൽ പുറത്തെത്തും എന്നാണ് മൃദുല വിജയ് ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. റെഡി ടു പോപ്പ് എന്ന ക്യാപ്ഷൻ നൽകി കൊണ്ടാണ് താരം ഒരു ചിത്രം പങ്കുവെച്ചിരിക്കുന്നത്. അതേസമയം നിരവധി മലയാളികളാണ് ഇപ്പോൾ നടിയുടെ സുഖവിവരം അന്വേഷിച്ചു കൊണ്ട് രംഗത്തുവന്നത്. നിറവയറുമായി നിൽക്കുന്ന ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്. എന്തായാലും ചിത്രങ്ങൾ എല്ലാം തന്നെ വൈറലായി മാറിയിരിക്കുകയാണ് ഇപ്പോൾ.

0 Comments