മലയാളത്തിന്റെ മികച്ച ഗായകനാണ് ബിജു നാരായണൻ. സിനിമകളിൽ നല്ല ഗാനങ്ങൾ ബിജു നാരായണന്റെ ശബ്ദത്തിലൂടെ ഹിറ്റ് ആയി.
പത്തുവെളുപ്പിന്, കളഭം തരാം ഭഗവാനെൻ മനസും തരാം, വെള്ളക്കല്ലിൽ, മുന്തിരിച്ചേലുള്ള, മാരിവില്ലിൻ ഗോപുരങ്ങൾ തുടങ്ങി നിരവധി ഗാനങ്ങൾക്ക് ജീവൻ വെച്ചത് ബിജു നാരായണന്റെ ശബ്ദത്തിലൂടെയാണ്. ഭക്തി ഗാനങ്ങളിലൂടെയായിരുന്നു ഈ ഗായകൻറെ സംഗീതാസ്വാദകർ ശ്രദ്ധിക്കാൻ തുടങ്ങിയത്. ബിജു നാരായണന്റെ നിരവധി നല്ല ഭക്തി ഗാനങ്ങൾ ഹിറ്റ് ആയിട്ടുണ്ട്.
ഒരു സംഗീത കുടുംബത്തിൽ നിന്നാണ് താരം സംഗീത ലോകത്ത് കര കയറിയത്. സംഗീതത്തിന്റെ ആദ്യാക്ഷരങ്ങൾ കുറിച്ചത് തന്റെ അമ്മയിൽ നിന്നായിരുന്നു. കർണാടക സംഗീതത്തിൽ മികവ് തെളിയിച്ചിട്ടുണ്ട്. പ്രീഡിഗ്രീ പഠിക്കുന്ന കാലത്താണ് ആദ്യമായി ഒരു ഭക്തിഗാന ആൽബത്തിൽ പാടാൻ അവസരം ലഭിച്ചത്. സിനിമയിലേക്ക് കടന്നത് വെങ്കലം എന്ന ചിത്രത്തിലൂടെയായിരുന്നു. ഈ സിനിമയിൽ ബിജു നാരായണൻ പാടിയ പത്തു വെളുപ്പിന് എന്ന ഗാനം ശ്രദ്ധേയമായി. അന്നുമുതൽ സംഗീതലോകത്ത് തന്റെ രാശി തെളിയുകയായിരുന്നു. നിരവധി അവസരങ്ങളാണ് പിന്നീട് ഈ ഗായകന് ലഭിച്ചത്. പ്രശസ്തി കൊണ്ട് ഉയരുമ്പോഴാണ് തന്റെ പ്രിയതമയുടെ വേർപാട് സംഭവിച്ചത്. അർബുദത്തെ തുടർന്നായിരുന്നു ബിജു നാരായണന്റെ ഭാര്യ ശ്രീലത അന്തരിച്ചത്. ഇത് ബിജുവിനെ മാനസികമായി തളർത്തി. ഇപ്പോഴിതാ വനിതയ്ക്ക് നൽകിയ ഒരു അഭിമുഖത്തിൽ ബിജു നാരായണൻ തന്റെ ഭാര്യയുടെ ഓർമ്മകൾ പങ്കുവെച്ച് കൊണ്ട് പറഞ്ഞ വാക്കുകൾ ആണ് ശ്രദ്ധേയം ആകുന്നത്.
പതിനേഴാം വയസിലാണ് അവളെ ഞാൻ കണ്ടുമുട്ടിയത്. പ്രീഡിഗ്രിക്ക് പഠിക്കുന്ന കാലമായിരുന്നു അത്. പത്ത് വർഷക്കാലത്തെ പ്രണയതിനോടുവിൽ വിവാഹം. 31 വർഷമായി അവൾ എന്റെ കൂടെ തന്നെയായിരുന്നു. അവൾ പോയപ്പോഴുള്ള ഈ ശൂന്യത എനിക്ക് സഹിക്കാൻ പറ്റുന്നില്ല. ഇനി ജീവിതം എങ്ങനെ മുന്നോട്ട് കൊണ്ടുപോകുമെന്നും അറിയില്ല.അവസാന നാളുകളിൽ തൻറെ ഭാര്യ അനുഭവിച്ച വേദന കണ്ട് നിൽക്കാൻ ആയില്ല ആ സമയം അവൾ വേദനകളില്ലാത്ത ലോകത്തേക്ക് എൻറെ ശ്രീ പോകട്ടെ എന്നാണ് ഞാൻ പ്രാർഥിച്ചത് എന്നാണ് ബിജു നാരായണൻ പറഞ്ഞത് ‘ഒരിക്കലും ഒന്നും എന്നോട് അവൾ ആവശ്യപ്പെടാറില്ലായിരുന്നു. ഒരു കാര്യമൊഴിച്ചു. എനിക്ക് അത് അവൾക്ക് സാധിച്ചു കൊടുക്കാൻ കഴിയാത്തതിലാണ് വിഷമം.
കളമശ്ശേരിയിൽ പുഴയോരത്ത് ഞങ്ങൾക്ക് വീടും സ്ഥലവുമുണ്ട്. ഗായകരുടെ കൂട്ടായ്മയായ സമം ഓർഗനൈസേഷന്റെ എക്സിക്യൂട്ടിവ് കമ്മിറ്റി അവിടെ വെച്ചാണ് നടത്തുന്നത്. അന്ന് അവൾ എന്നോട് പറഞ്ഞു എല്ലാ ഗായകരുടെയും കൂടെ നിന്ന് ഒരു ഫോട്ടോയെടുക്കണമെന്ന്. പക്ഷെ ഞാൻ ആ കാര്യം മറന്നുപോയി. എല്ലാവരും പോയപ്പോഴാണ് ഓർമ വന്നത്. അടുത്ത തവണ എന്തായാലും എടുക്കാം എന്ന് പറഞ്ഞു ഞാൻ അവളെ സമാധാനിപ്പിച്ചു. പക്ഷെ അപ്പോഴേക്കും അവൾ പോയി. അതിന് ശേഷം മൂന്നു മാസങ്ങൾക്ക് ശേഷമാണ് അവൾക്ക് കാൻസർ ആണെന്നറിയുന്നത്. അവൾ അനുഭവിച്ചിരുന്ന ആ വേദന എനിക്ക് കണ്ടു നിൽക്കാൻ വയ്യായിരുന്നു. അതുകൊണ്ട് വേദന ഇല്ലാത്ത ഒരു ലോകത്തേക്ക് അവൾ പോവട്ടെ എന്ന് ഞാൻ പ്രാർത്ഥിച്ചു- ബിജു നാരായണൻ പറഞ്ഞു.

0 Comments