മലയാളത്തിന്റെ പ്രിയങ്കരിയായ നടിയാണ് ഭാവന. ഇന്നും പ്രേക്ഷകരുടെ ഇഷ്ട താരമാണ് ഭാവന. നിരവധി വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷക മനസിൽ ഇടം നേടാൻ താരത്തിനു കഴിഞ്ഞു.
മലയാളത്തിനു പുറമെ തമിഴിലും കന്നഡയിലും താരം തിളങ്ങി. തന്റെ ജീവിതത്തിൽ അപ്രതീക്ഷിതമായി നേരിടേണ്ടി വന്ന ഒരു സംഭവം. മാനസികമായി ഒരുപാട് തളർത്തിയ സംഭവം. ഭാവനയുടെ ഈ ഉയർത്തെഴുന്നേൽപ്പ് കണ്ട് ശത്രുക്കൾ പോലും ഭയന്നിട്ടുണ്ടാവും. നീതിക്കായി ഭാവന ഇന്നും പോരാടുമ്പോൾ സിനിമ ലോകം ഉൾപ്പെടെ കോടിക്കണക്കിനു ജന ഹൃദയങ്ങൾ പിന്തുണയുമായി ഭാവനയുടെ കൂടെ ഉണ്ടെന്നു തന്നെ പറയാം. വളരെ ബോൾഡ് ആയിട്ടാണ് ഭാവന ഇന്നും ജീവിക്കുന്നത്.
ആ സംഭവത്തിന് ശേഷം ഭാവന മലയാള സിനിമയിൽ നിന്നും വിട്ടു നിന്നു. ബോധപൂർവം താരം മാറി നിൽക്കുകയായിരുന്നു. എന്നാൽ എല്ലാവിടെയും ഭാവനയുടെ സാന്നിധ്യം ഉണ്ടായിരുന്നു. പല റിയാലിറ്റി ഷോകളിലും ഭാവന അതിഥിയായി എത്തി. പൊതുവേദികളിലും ഉദ്ഘാടന ചടങ്ങിലും താരം പ്രത്യക്ഷപ്പെട്ടു. പല അഭിമുഖങ്ങളിലും താരം ഉണ്ടായിരുന്നു. ഇപ്പോഴും പല പരിപാടികളിലും ഭാവന അഥിതി ആയി പ്രത്യക്ഷപ്പെടുന്നു. സോഷ്യൽ മീഡിയകളിലും വളരെ സജീവമാണ് താരം.
അഞ്ചു വർഷങ്ങൾക്ക് ശേഷം ഭാവന വീണ്ടും മലയാള സിനിമയിൽ പ്രത്യക്ഷപ്പെട്ടു. ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്’ എന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ ഇന്നലെയാണ് പുറത്തിറങ്ങിയത്. ഷറഫുദ്ദീൻ നായകനാകുന്ന ചിത്രത്തിൽ ഭാവന നായികയായി എത്തുന്നു. ചിത്രം നവംബർ ആദ്യവാരം തിയേറ്ററുകളിലെത്തും. നവാഗതനായ ആദിൽ മൈമൂനത്ത് അഷറഫാണ് ചിത്രത്തിന്റെ രചനയും, സംവിധാനവും.
ഇപ്പോഴിതാ ഭാവനയുടെ ഒരു വീഡിയോ ആണ് വൈറൽ ആയിരിക്കുന്നത്. ഒരു വികാര നിമിഷമായിരുന്നു അത്. ഒരു പൊതിവേദിയിൽ കണ്ണു നിറഞ്ഞിരിക്കുന്ന ഭാവനയെയാണ് കാണാൻ കഴിയുന്നത്. കോഴിക്കോട് ആൻസ്റ്റർ മിംസ് നൂതന ചികിത്സ സംവിധാനത്തിന്റെ ഉദ്ഘാടന ചടങ്ങിൽ എത്തിയതായിരുന്നു ഭാവന. പരിപാടിയിലേക്ക് ഭാവനയെ സ്വാഗതം ചെയ്യുന്ന സമയത്തായിരുന്നു ഈ വികാര നിമിഷം. താരത്തിന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പുകയായിരുന്നു. എന്നാൽ ആ കണ്ണീർ പുറത്തു വീഴാതിരിക്കാനും താരം ശ്രദ്ധിക്കുന്നുണ്ട്. എന്തിനായിരിക്കും ഭാവനയുടെ കണ്ണുകൾ നിറഞ്ഞിട്ടുണ്ടാവുക എന്നായിരിക്കും ആരാധകർ ചിന്തിക്കുന്നുണ്ടാവുക.
കേരളത്തിനകത്തും പുറത്തുമുള്ള ആയിരകണക്കിന് വീടുകളിലെ സ്ത്രീകൾക്കും പുരുഷമാർക്കും കുട്ടികൾക്കും നിങ്ങൾ ഒരു പ്രചോദനമാണ് ഭാവന. വ്യക്തികൾ എന്ന നിലയിൽ നിങ്ങൾ ഞങ്ങൾക്ക് ധൈര്യമാണ്. നിങ്ങളിൽ ധൈര്യവും ശക്തിയും നല്ല സ്വഭാവവും ഉണ്ട്. ഒരു മികച്ച വ്യക്തിയാവാൻ ഈ അമൂല്യമായ ഗുണങ്ങൾ ഉണ്ടാവണം എന്നാണ് സ്വാഗത പ്രസംഗത്തിൽ ഭാവനയെ കുറിച്ചു ആ വ്യക്തി പറഞ്ഞത്. ഇതു കേട്ടതു കൊണ്ടായിരുന്നു താരം വൈകാരികമായി മാറിയത്. ഒരു പരിചയമില്ലാത്ത മേഖലയാണ് തനിക്കിത്. എന്താ ആദ്യം പറയേണ്ടതെന്ന് താൻ ചിന്തിക്കുകയായിരുന്നു. എന്നാൽ നിങ്ങളുടെയൊക്കെ സ്നേഹം കാണുമ്പോൾ ഭയങ്കര സന്തോഷമുണ്ടെന്നു ഭാവന ചടങ്ങിൽ പറഞ്ഞു.

0 Comments