നടി ദേവിക നമ്പ്യാരുടെയും സംവിധായകൻ വിജയ് മാധവനറെയും ജീവിതത്തിൽ പുതിയ സന്തോഷം; കാരണക്കാരൻ ഞാൻ തന്നെ എന്ന് വിജയ് ആശംസകളുമായി ആരാധകർ


 സീരിയൽ താരം ദേവികയെ കുടുംബ പ്രേക്ഷകർക്ക് സുപരിചിതമാണ്. ഈ സുന്ദരി ആരാധകരുടെ ഇഷ്ട താരങ്ങളിൽ ഒരാളാണ്. അഭിനയ മികവ് കൊണ്ട് ആരാധകരുടെ മനം കവരാൻ താരത്തിനു കഴിഞ്ഞു. 

രാക്കുയിൽ എന്ന പരമ്പരയിലൂടെയാണ് താരം കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. പരിണയം എന്ന സീരിയലിലും ഗംഭീര അഭിനയ പ്രകടനമായിരുന്നു താരത്തിന്റേത്. കഴിഞ്ഞ കുറച്ചു മാസങ്ങൾക്ക് മുമ്പാണ് ഇവരുടെ വിവാഹം നടന്നത്. വളരെ ലളിതമായ ചടങ്ങായിരുന്നു അത്. സാക്ഷാൽ ശ്രീകൃഷ്ണനെ സാക്ഷിയാക്കി ഗുരുവായൂർ അമ്പല നടയിൽ വെച്ചായിരുന്നു ദേവിക വിവാഹിതയായത്. ഗായകൻ വിജയ് മാധവാണ് ദേവികയുടെ ഭർത്താവ്. റിയാലിറ്റി ഷോകളിലൂടെ ശ്രദ്ധേയനായ ഗായകൻ ആണ് വിജയ്. ഇരുവരുടെയും പ്രണയ വിവാഹമല്ലായിരുന്നു.




പരിണയമെന്ന പരമ്പരയില്‍ അഭിനയിക്കുന്ന സമയത്താണ് ദേവിക വിജയിയെ ആദ്യമായി കണ്ടത്. അഭിനയത്തിനു പുറമെ പാട്ടിലും തന്റെ കഴിവ് തെളിയിച്ചിരുന്നു ദേവിക. അന്ന് പാട്ട് പഠിക്കാനായി പോയപ്പോഴാണ് വിജയിയുമായുള്ള ദേവികയുടെ ആദ്യത്തെ കൂടി കാഴ്ച്ച. തന്റെ പാട്ടിലൂടെ തനിക്ക് ഒരുപാട് ആരാധികമാരെ കിട്ടി. ജീവിതത്തിൽ താൻ ആരെയും പ്രണയിച്ചിട്ടില്ല. അന്ന് തന്റെ സ്വഭാവം അങ്ങനെയായിരുന്നു. പ്രണയിക്കാൻ ഒന്നും തോന്നില്ല- വിജയ് പറഞ്ഞു.




വളരെ സന്തുഷ്ടമായ ദാമ്പത്യ ജീവിതമാണ് ഇരുവരുടെയും. സോഷ്യൽ മീഡിയയിൽ വളരെയേറെ സജീവമാണ് ഈ താര ദമ്പതികൾ. ജീവിതത്തിലെ പുത്തൻ വിശേഷങ്ങൾ എല്ലാം ആരാധകരുമായി ഇരുവരും പങ്കുവെക്കാറുണ്ട്. സ്വന്തമായി യൂട്യൂബ് ചാനലും ഇവർക്കുണ്ട്. അതിലൂടെ വീഡിയോകളും അവര് പങ്കുവെക്കാറുണ്ട്. ഇടക്കിടെ വീഡിയോകൾ പങ്കുവെക്കുന്ന ഇരുവരും കുറച്ചു നാളുകളായി വീഡിയോകളൊന്നും ഇട്ടില്ല. വീഡിയോകൾ കാണാത്തത് കൊണ്ട് ആരാധകർ കടുത്ത നിരാശയിലായിരുന്നു. പലരും ചോദ്യങ്ങളുമായി രംഗത്തെത്തി. എന്തുകൊണ്ടാണ് വീഡിയോകൾ ഇടാത്തത്, എന്താ സംഭവിച്ചത് എന്നൊക്കെ ചോദിച്ചായിരുന്നു ആരാധകരെത്തിയത്.




ഇപ്പോഴിതാ വിജയ് ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി രംഗത്തെത്തിയിരിക്കുന്നു. ഇതൊരു സന്തോഷ വാർത്തയാണ്. ആരാധകർ ഒട്ടും പ്രതീക്ഷിച്ചു കാണില്ല. ഇവരുടെ ജീവിതത്തിലെ ഒരു സന്തോഷ വാർത്തയാണ് ആരാധകരെ ഇപ്പോൾ വിജയ് അറിയിച്ചിരിക്കുന്നത്. യൂട്യൂബ് ചാനലിലാണ് വിജയ് പ്രത്യക്ഷപ്പെട്ടത്. കഴിഞ്ഞ കുറച്ചു കാലമായി വീഡിയോകൾ ഒന്നും ഇട്ടില്ല. വീഡിയോകൾ ഇടാത്തതിന് കാരണക്കാരൻ ഞാനല്ല. ദേവികയാണ് കാരണം. എന്നാൽ ആ ഗർഭത്തിന് ഉത്തരവാദി ഞാനാണ്. അതെ, ദേവിക ഗർഭിണിയാണ്.




ഒരുപാട് പേർ തന്നോട് ചോദിച്ചു എന്തുകൊണ്ട് ഇത്രയും നാൾ വ്ലോഗൊന്നും ചെയ്തില്ല. അതിനു കാരണം നായികയാണ്. നായിക ഇപ്പോൾ ഗർഭിണിയാണ്. ആദ്യത്തെ ഗർഭമാണ്. അപ്പോൾ ചിലർക്ക് ചില ബുദ്ധിമുട്ടുകൾ ഉണ്ടാവാം. ദേവിക ഇപ്പോൾ ഛർദിയോട് ഛർദിയാണ്. കഴിയ്ക്കുക, ഛര്‍ദ്ദിയ്ക്കുക, കിടക്കുക ഇതാണ് ദിവസവും തുടരുന്നത്. എഴുന്നേറ്റ് നിൽക്കാൻ പറ്റാത്ത അവസ്ഥയാണ്. ഒന്നൊന്നര മാസം വീട്ടിൽ തന്നെ കിടന്നു എനിക്ക് ചിന്തിക്കാനേ പറ്റുന്നില്ലെന്ന് ദേവികയും പറഞ്ഞു. എന്തായാലും താരം ഗർഭിണി ആണെന്നറിഞ്ഞതോടെ ആരാധകരുടെ ആശംസ പ്രവാഹം എത്തി.

Post a Comment

0 Comments