ചട്ടക്കാരി എന്ന സിനിമയിലെ ഒരു നായിക യുണ്ട്. മലയാളികൾക്ക് ഏറെ സുപരിചിതമായ താരം- ഷംന കാസിം. ചട്ടക്കാരി എന്ന സിനിമയ്ക്ക് മുൻപ് തന്നെ ഷംന കാസിം ഏറെ ശ്രെദ്ധിക്കപ്പെട്ടു.
നൃത്തത്തിൽ വളരെയേറെ സജീവമാണ് ഷംന. നിരവധി റിയാലിറ്റി ഷോകളുടെ ഭാഗമായിട്ടുണ്ട്. കണ്ണൂർ സ്വദേശിനി ആണ് താരം. കമൽ സംവിധാനം ചെയ്ത മഞ്ഞു പോലൊരു പെൺകുട്ടി എന്ന സിനിമയിലൂടെയാണ് താരം അഭിനയ രംഗത്തേക്ക് ചുവടുവെച്ചത്. തമിഴിലും തെലുങ്കിലും കന്നഡയിലും താരം ഒരു നല്ല അഭിനേത്രിയായി മാറി. പൂർണ എന്ന പേരിലാണ് ഇതര ഭാഷ സിനിമകളിൽ താരം അറിയപ്പെടുന്നത്.ഇംഗ്ലീഷിലാണ് ഷംന ബിരുദം നേടിയത്. മലയാള സിനിമകളിലെ തന്റെ ഗോഡ്ഫാദർ മോഹൻലാലാണെന്ന് ഒരിക്കൽ ഷംന പറഞ്ഞിരുന്നു.
ജോൺ ബ്രിട്ടാസിനു നൽകിയ അഭിമുഖത്തിലാണ് താരം ഈ കാര്യം തുറന്നു പറഞ്ഞത്. സൂപ്പർ ഡാൻസർ എന്ന പരിപാടിയിലൂടെ താരം തന്റെ കരിയർ ആരംഭിച്ചു.2007 ലാണ് തെലുങ്ക് സിനിമയിലെ താരത്തിന്റെ അരങ്ങേറ്റം. മുനിയാണ്ടി വിളങ്ങിയാല്‍ മൂണ്‍റാമാണ്ട് എന്ന ചിത്രത്തിലൂടെ തമിഴിലുമെത്തി. പിന്നീട് കന്നഡയിലായിരുന്നു താരത്തിന്റെ അരങ്ങേറ്റം. ജോസഫിന്‍റെ തമിഴ് റീമേക്ക് ആയ വിസിത്തിരന്‍ ആണ് ഷംനയുടെ അവസാന ചിത്രം. പച്ചക്കുതിര, ഭാർഗവചരിതം മൂന്നാം ഖണ്ഡം, അലി ഭായ്, കോളജ് കുമാരൻ, ചട്ടക്കാരി, ഒരു കുട്ടനാടൻ ബ്ലോഗ്, രാജാധി രാജ, ആറു സുന്ദരിമാരുടെ കഥ, മകരമഞ്ഞ് തുടങ്ങിയ മലയാള സിനിമകളിൽ താരം തിളങ്ങി.
സിനിമയ്ക്ക് പുറമെ അഭിമുഖങ്ങളിലും റിയാലിറ്റി ഷോകളിലെ അതിഥിയായിട്ടും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അവാർഡ് ഷോകളിൽ ഷംന കാസിം നൃത്തം ചെയ്യാറുണ്ട്. അങ്ങനെ പല വിധത്തിലും ശ്രദ്ധിക്കപ്പെട്ട നടിയാണ് ഷംന. സോഷ്യൽ മീഡിയകളിൽ വളരെയേറെ ആക്ടിവ് ആയ താരം ഇപ്പോഴിതാ ആരാധകരോട് തന്റെ ജീവിതത്തിലെ ഒരു സന്തോഷ വാർത്ത പങ്കു വെച്ചിരിക്കുകയാണ്. താൻ വിവാഹിതായാവാൻ പോകുന്നു എന്നാണ് താരം പറഞ്ഞിരിക്കുന്നത്. തന്റെ പ്രതിശ്രുത വരന്റെ കൂടെയുള്ള ചിത്രം പങ്കുവെച്ചാണ് താരത്തിന്റെ ഈ വെളിപ്പെടുത്തൽ.
എന്നും എന്റേത് എന്ന ക്യാപ്ഷനോടു കൂടിയാണ് ചിത്രം പങ്കുവെച്ചത്. കുടുംബത്തിന്‍റെ അനുഗ്രഹത്തോടെ ജീവിതത്തിന്‍റെ അടുത്ത ഘട്ടത്തിലേക്ക് ഞാൻ കടക്കുന്നു. ജീവിതത്തിലെ ഏറ്റവും സവിശേഷമായ ദിനമാണിത്. എല്ലാവരുടെയും അനുഗ്രഹത്തിന് നന്ദി എന്ന് താരം പറഞ്ഞു. രണ്ടു മാസം മുമ്പായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞത്. കഴിഞ്ഞ ദിവസം മാലകെട്ടൽ ചടങ്ങിന്റെ ചിത്രങ്ങളും താരം പോസ്റ്റ് ചെയ്തിരുന്നു. ഷാനിദ് ആസിഫലിയെയാണ് താരം വിവാഹം ചെയ്യാൻ പോകുന്നത്. ജെ .ബി.എസ് ഗ്രൂപ്പ് കമ്പനി ഫൗണ്ടറും സിഇഒയുമാണ് വരൻ ഷാനിദ്. റിമി ടോമി, പ്രിയമണി, ലക്ഷ്മി നക്ഷത്ര, പേർളി മാണി തുടങ്ങിയവർ ഷംനയ്ക്ക് ആശംസകളുമായി രംഗത്തെത്തി.

0 Comments