തിരക്കേറിയ ട്രെയിനിൽ സുഹൃത്തിനൊപ്പം, സാധാരണക്കാരിൽ ഒരാളായി ഷെയ്ഖ് ഹംദാൻ എന്നും ജനഹൃദയങ്ങളിൽ


 ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഫോട്ടോയാണ് ഇപ്പോൾ വൈറൽ ആകുന്നത്.

ലണ്ടനിൽ കൂട്ടുകാർക്കൊപ്പം അവധികാലം ആഘോഷിക്കാൻ എത്തിയ ഫോട്ടോസാണ് പങ്കുവെച്ചിരിക്കുന്നത്.ലണ്ടനിലെ ട്യൂബിൽ സഞ്ചരിക്കുന്ന വീഡിയോയാണ് പോസ്റ്റ്‌ ചെയ്തിരിക്കുന്നത്.

തിരക്കേറിയ ട്രെയിനിൽ കൂട്ടുകാരനൊപ്പം നിൽക്കുന്ന ഷെയ്ഖ് ഹംദാന്റെ ഫോട്ടോസ് ജനങ്ങൾ ഏറ്റെടുത്ത് കഴിഞ്ഞിരിക്കുന്നു.ഷെയ്ഖിനൊപ്പം അദ്ദേഹത്തിന്റെ സുഹൃത്തായ ബദർ ആണ് ഉള്ളത്.ഇനിയും കുറേ ഞങ്ങൾക്ക് പോകാനുണ്ട് പക്ഷേ ബദറിന് ഇപ്പോഴേ ബോറടിച്ചു എന്നാണ് ക്യാപ്ഷൻ നൽകിയിരിക്കുന്നത്. നിരവധി പേരാണ് ഫോട്ടോയ്ക്ക് ലൈക്കും കമ്മെന്റുമായി എത്തിയത്.സ്വദേശികളുടെയും പ്രവാസികളുടെയും മനം കവരുന്ന ഷെയ്ഖ് ഹംദാൻ കടലിൽ സ്രാ വുകൾക്കൊപ്പം.

നീന്തുന്നതിന്റെയും ബുർജ് ഖലീഫയുടെ മുകളിൽ കയറിയിരിക്കുന്നതിന്റെയുമടക്കം ഒട്ടേറെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂ‌ടെ പുറത്തുവിട്ട് ലോകത്തിന്റെ ശ്രദ്ധനേടാറുണ്ട്. ഇദ്ദേഹത്തിന് സമൂഹമാധ്യമങ്ങളിൽ ലക്ഷക്കണക്കിന് ഫോളോവേഴ്സുണ്ട്. രാജ്യത്തിന്റെ 50ആം വാർഷികം ഏഴ് എമിറേറ്റുകളിലുടനീളവും ആഘോഷിക്കുകയാണ്.ആ ഇടവേളയിലാണ് ഇദ്ദേഹതിന്റെ ഈ പോസ്റ്റ്‌. നിരവധി പേരാണ് പോസ്റ്റിന് ലൈക്കും കമ്മെന്റുമായി എത്തിയത്.

Post a Comment

0 Comments