ആദിവാസി ഊരിൽ ഓണക്കോടി എത്തിച്ച് മമ്മൂട്ടി; കെയറും ഷെയറും തുടരുന്നു


 വയനാട്ടിലെ ആദിവാസി ഊരുകളിൽ ഓണക്കോടികൾ വിതരണം ചെയ്ത് മമ്മൂട്ടിയുടെ കെയർ ആൻഡ് ഷെയർ സംഘടന. 

ചെതലത്ത് റേഞ്ചിലെ പുൽപ്പള്ളി ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലുള്ള കാരക്കണ്ടി കോളനിയിലെ 15 ഓളം കുടുംബങ്ങളിൽപ്പെട്ട 77 പേർക്കാണ് ഓണക്കോടികൾ നൽകിയത്. പദ്ധതിയുടെ വിതരണോദ്ഘാടനം കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ മാനേജിംഗ് ഡയറക്ടർ ഫാദർ തോമസ് കുര്യൻ മരോട്ടിപ്പുഴ, സൗത്ത് വയനാട് ഡി.എഫ്.ഓ ഷജ്ന. പി. കരീം എന്നിവർ ചേർന്ന് നിർവഹിച്ചു

മമ്മൂട്ടിയുടെ കെയർ ആന്റ് ഷെയർ എന്ന ജീവകാരുണ്യ സംഘടന ആദിവാസി വിഭാഗങ്ങളിലേക്ക് സഹായം എത്തിക്കാൻ ഒട്ടേറെ പദ്ധതികളാണ് നടപ്പാക്കി വരുന്നത്. ‘പൂർവികം’ എന്ന പേരിലുള്ള പദ്ധതിയുടെ ഭാഗമായിട്ടാണ് ആദിവാസി ഊരുകളിൽ ഓണക്കോടി വിതരണം ചെയ്തിരിക്കുന്നത്. ഇവരുടെ കൃഷി, വിദ്യാഭ്യാസം എന്നിവയ്ക്കും പദ്ധതി സഹായം എത്തിക്കാറുണ്ട്.

Post a Comment

0 Comments