സിനിമ- സീരിയൽ താരം അനുശ്രീ കുറച്ചു കാലമായി സമൂഹ മാധ്യമങ്ങളിൽ ഇടം പിടിച്ചിരിക്കുന്നു. ബാലതാരമായാണ് അനുശ്രീ തന്റെ അഭിനയ ജീവിതത്തിലേക്ക് കടന്നു വന്നത്.
അനുശ്രീ എന്നാണ് താരത്തിന്റെ യഥാര്‍ഥ പേരെങ്കിലും പ്രകൃതി എന്ന പേരിലാണ് സീരിയല്‍ ലോകത്ത് നടി അറിയപ്പെടുന്നത്. താരത്തിന്റെ വിവാഹവും വിവാഹ ചിത്രങ്ങളെല്ലാം വൈറൽ ആയിരുന്നു. നടി അനുശ്രീയുടെ പെട്ടെന്നുള്ള വിവാഹവും സോഷ്യൽ മീഡിയയിൽ ഏറെ ചർച്ച ചെയ്യപ്പെട്ടു. വിഷ്ണു സന്തോഷാണ് അനുശ്രീയുടെ ഭർത്താവ്. എന്റെ മാതാവ് എന്ന സീരിയലിന്റെ ക്യാമറമാന്‍ ആയിരുന്നു വിഷ്ണു. പ്രണയ വിവാഹമായിരുന്നു. വീട്ടുകാരുടെ കടുത്ത എതിർപ്പ് ഉണ്ടായിരുന്നു. എന്നാൽ വീട്ടുക്കാരുടെ എതിർപ്പെല്ലാം മറി കടന്ന് സ്വന്തമായ തീരുമാനത്തിൽ ഇരുവരും എത്തി. അനുശ്രീ വിഷ്ണുവിന്റെ കൂടെ ഒളിച്ചോടി പോയി ഇരുവരും ഒന്നിക്കുകയായിരുന്നു.
അനുശ്രീയുടേയും വിഷ്ണുവിന്റേയും പ്രായവ്യത്യാസത്തെക്കുറിച്ചും വിദ്യാഭ്യാസ യോഗ്യതയെ കുറിച്ചും എല്ലാം സോഷ്യല്‍ മീഡിയയിലും ചർച്ച ചെയ്യപ്പെട്ടു. താരത്തെ അനുകൂലിച്ചും വിമർശിച്ചും പലരും രംഗത്ത് വന്നു. താരം അമ്മയായ വിശേഷവും വാർത്തകളിൽ നിറഞ്ഞു. അനുശ്രീ ഒരു ആണ്‍കുഞ്ഞിനാണ് ജന്‍മം നൽകിയത്. കുഞ്ഞിനും ഭർത്താവിന്റെയും കൂടെയുള്ള ചിത്രങ്ങൾ എല്ലാം താരം പങ്കു വെച്ചിരുന്നു.അനുശ്രീയും വിഷ്ണുവും വേർപിരിഞ്ഞു എന്ന് അനുശ്രീ വെളിപ്പെടുത്തിയിരുന്നു. ഡിവോഴ്സ് ഒരു ട്രാജടിയല്ല. സങ്കടമായ ഒരു ജീവിതത്തിൽ കടിച്ചു തൂങ്ങി നിൽക്കുന്നതാണ് ട്രാജഡി എന്ന് പറയുന്നത്. ആരും വിവാഹം വേർപ്പെടുത്തിയ കാരണം കൊണ്ട് മരിച്ചിട്ടില്ല. ഒരു മായ ലോകത്തെ വിശ്വസിച്ചു കൊണ്ട് ഒരുപാട് വേദന സഹിക്കരുണ്ടതില്ല. മറിച്ച് സത്യത്തെ സ്വീകരിക്കുക എന്ന് പറഞ്ഞാണ് അനുശ്രീ പോസ്റ്റ് അവസാനിപ്പിക്കുന്നത്. അനുശ്രീയുടെ വളക്കാപ്പ് ചടങ്ങിൽ പോലും ഇരുവരും ഭയങ്കര സന്തോഷത്തിൽ ആയിരുന്നു. അവർക്കിടയിൽ പെട്ടെന്ന് എന്താണ് സംഭവിച്ചത് എന്നാണ് ആരാധകരുടെ മനസ്സിൽ ഇപ്പോൾ.
ഇപ്പോഴിതാ താരം തന്റെ ഗർഭകാലത്തെ വിശേഷങ്ങളുമായി എത്തിയിരിക്കുകയാണ്. പുതിയതായി ആരംഭിച്ച യൂട്യൂബ് ചാനലിലൂടെയാണ് താരം വിശേഷങ്ങൾ പങ്കുവെച്ചത്. ആദ്യം ഗര്‍ഭിണിയായപ്പോൾ ആദ്യ ആഴ്ചയില്‍ തന്നെ ഷൂട്ടിന് പോയിരുന്നു. ആ രാത്രി എനിക്ക് ബ്ലീഡിങ് വന്ന് അബോര്‍ഷനായി. അത് തന്നെ തളർത്തി. ഭര്‍ത്താവിന്റെ വീട്ടുകാർക്കും സങ്കടമായി. കുഞ്ഞുങ്ങളെ എനിക്ക് ഭയങ്കര ഇഷ്ടമാണ്.രണ്ട് മാസം കഴിഞ്ഞതിന് ശേഷം ഞാന്‍ വീണ്ടും ഗര്‍ഭിണിയായി. അബോർഷൻ ആകുമോ എന്ന പേടി ഉണ്ടായിരുന്നു. ലൊക്കേഷനിലേക്കൊന്നും എന്നെയും കൊണ്ട് പോവണ്ട എന്ന് ഭർത്താവിനോട് വീട്ടുകാർ പറഞ്ഞു. ഒറ്റയ്ക്ക് വീട്ടിലിരിക്കാന്‍ എനിക്ക് ഇഷ്ടമല്ല. ലൊക്കേഷനില്‍ തന്നെ പോവണമെന്ന് ഞാൻ വിഷ്ണുവിനോട് പറഞ്ഞു.
അമ്മ മകള്‍ സീരിയല്‍ ചെയ്യുന്ന സമയമായിരുന്നു. അതുകൊണ്ട് ലൊക്കേഷനില്‍ പോയി. പകല്‍ ചോക്ലേറ്റ് കഴിക്കാന്‍ എനിക്ക് ഭയങ്കര ഇഷ്ടായിരുന്നു. അബോർഷൻ ആയത് ചോക്ലേറ്റ് കഴിച്ചിട്ടാണോ എന്ന പേടി ഉണ്ടായിരുന്നു. അതുകൊണ്ട് ചോക്ലേറ്റ് ഒന്നും കൂടുതൽ കഴിച്ചില്ല- താരം പറഞ്ഞു.

0 Comments