കാണികളെ അദ്ഭുതപ്പെടുത്തുന്ന മിമിക്രിയുമായി മഹേഷ്; സ്റ്റേജിൽ കയറി കെട്ടിപ്പിടിച്ച് ഗണേഷ്കുമാർ


 അനുകരണ കലാകാരൻ മഹേഷ് കുഞ്ഞുമോനെ സ്റ്റേജിൽ കയറി അഭിനന്ദിച്ച് ഗണേഷ് കുമാർ എംഎൽഎ.

പൊതുപരിപാടിക്കിടയിൽ ‘പെർഫക്ട് ഓകെ’യായി ശബ്ദം നൽകുന്ന മഹേഷിന്റെ പ്രകടനം കണ്ട് സ്റ്റേജില്‍ കയറി അഭിനന്ദനം നൽകുന്ന ഗണേഷ് കുമാർ എംഎൽഎയുടെ വിഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

വേദിയിൽ വിനീത് ശ്രീനിവാസന്‍, ഷൈന്‍ ടോം ചാക്കോ, ബാബുരാജ്, വിനായകൻ എന്നീ താരങ്ങളെ അനുകരിച്ച് കയ്യടി നേടിയ മഹേഷ് സ്പോട്ട് ഡബ്ബിങ്ങിലൂടെയും കാണികളെ അദ്ഭുതപ്പെടുത്തി.നാദിർഷയുടെ നേതൃത്വത്തിൽ അരങ്ങേറിയ കോമഡി സ്കിറ്റിന്റെ ഭാഗമായായിരുന്നു മഹേഷ് കുഞ്ഞുമോനും എത്തിയത്.

Post a Comment

0 Comments