മോഹൻലാലിന്റെ ലാംബ്രട്ട സ്കൂട്ടറിൽ പൃഥ്വിരാജും സുപ്രിയയും ;ഫോട്ടോ പങ്കുവെച്ച് സുപ്രിയ !!


 മലയാള സിനിമ താരം പൃഥ്വിരാജിനോടുള്ള അതേ ഇഷ്ടം തന്നെയാണ് ഭാര്യ സുപ്രിയയോടും മലയാളി പ്രേക്ഷകർക്ക് ഉള്ളത്. ഭർത്താവിനെ സഹായിച്ച് സിനിമയുടെ പിന്നണി രംഗത്ത് സജീവമാണ് സുപ്രിയ. 

മാധ്യമ പ്രവർത്തന ജോലി ഉപേക്ഷിച്ച ശേഷമാണ് സുപ്രിയ സിനിമ മേഖലയിലേക്ക് വന്നത്. ഈ അടുത്തായിരുന്നു സുപ്രിയയുടെ അച്ഛന്റെ മ ര ണം.സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം തന്നെ പങ്കുവെക്കാറുണ്ട്. അതെല്ലാം തന്നെ പ്രേക്ഷകർ ഏറ്റെടുക്കാറുമുണ്ട്.

ഇപ്പോഴിതാ,സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് സുപ്രിയയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റാണ്. ‘ഇട്ടിമാണി’ എന്ന സിനിമയിൽ മോഹൻലാൽ ഉപയോഗിച്ച സ്കൂട്ടറിൽ കയറി ചിത്രമെടുത്തിരിക്കുകയാണ് പൃഥ്വിരാജും സുപ്രിയയും. ഡിന്നറിനായി താരത്തിന്റെ വീട്ടിലെത്തിയപ്പോൾ എടുത്ത ചിത്രം എന്ന് അടിക്കുറിപ്പോടെ സുപ്രിയ ചിത്രം പങ്കുവെച്ചിരിക്കുന്നത്.മോഹൻലാലിന്റെ പുതിയ വസതിയിലെ പ്രധാന ആകർഷണങ്ങളിലൊന്നാണ് ലാംബ്രട്ട സ്കൂട്ടർ. കുണ്ടന്നൂരുള്ള പുതിയ ഫ്ലാറ്റിന്റെ എൻട്രൻസില്‍ തന്നെയാണ് ലാംബ്രട്ടയുടെ സ്ഥാനം.

ഇട്ടിമാണിയിൽ ഉപയോഗിച്ചിരിക്കുന്ന സ്കൂട്ടറിന് നൽകിയിരിക്കുന്ന നമ്പർ എംഎൽ 2255 എന്നാണ്. രാജാവിന്റെ മകൻ സിനിമയിലെ പ്രശസ്ത ഡയലോഗായ “‘മൈ ഫോൺ നമ്പർ ഈസ് 2255’ നെ അനുസ്മരിപ്പിക്കുന്ന നമ്പരാണ് സ്കൂട്ടറിന്.കൊച്ചി കുണ്ടന്നൂരുള്ള ഐഡന്റിറ്റി കെട്ടിട സമുച്ചയത്തിലാണ് പുതിയ ഫ്ലാറ്റ്. 15, 16 നിലകൾ ചേർത്ത് ഏകദേശം 9000 ചതുരശ്രയടിയുള്ള ഡ്യൂപ്ലക്സ് ഫ്ലാറ്റാണിത്.



Post a Comment

0 Comments