പത്താം ക്ലാസുകാരിയുടെ അമ്മ കൊച്ചിക്കാരി; ‘സ്വന്തം സുജാത’യിലെ വില്ലത്തി റൂബിയായി വരുന്ന നടി അനു നായരുടെ ജീവിതം ഇങ്ങനെ


 സ്വന്തം സുജാതയിലെ റൂബി എന്ന വില്ലത്തിയെ അറിയില്ലേ? സ്വന്തം കൂട്ടുകാരിയുടെ ഭർത്താവിനെ തട്ടിയെടുക്കാൻ ശ്രമിക്കുന്ന റൂബി എന്ന കഥാപാത്രം പ്രേക്ഷകരുടെ സമാധാനം ഇല്ലാതാക്കുന്നു.

 ചന്ദ്ര ലക്ഷ്മണൻ, കിഷോർ സത്യ എന്നിവരുടെ ഇടയിൽ കടന്നു വരുന്ന ഈ വില്ലത്തി അനുനായർ ആണെന്ന കാര്യം ആരാധകർക്ക് അറിയാം. പ്രേക്ഷകർ യഥാർത്ഥ ജീവിതത്തിൽ ഈ വില്ലത്തിയെ തേടി പോയിട്ടുണ്ടാവും. മോഡലിംഗിൽ നിന്നും അഭിനയ രംഗത്തു കടന്നു വന്ന താരമാണ് അനു. അഭിനയം തന്റെ പാഷൻ ആണെന്ന് താരം പറഞ്ഞിട്ടുണ്ട്. ലോക്ക് ഡൌൺ സമയത്തായിരുന്നു അനു നായറിനെ തേടി ഈ അവസരം എത്തിയത്. അഭിനയിക്കാൻ അത്രക്കും ആത്മവിശ്വാസമുണ്ട് താരത്തിന്. സ്വന്തം സുജാതയിൽ ഗംഭീര പ്രകടനമാണ് അനു കാഴ്ച്ച വെക്കുന്നത്.




മോഡലിംഗിൽ വളരെയേറെ സജീവമായിരുന്ന താരം ശീമാട്ടി ഉൾപ്പെടെ നിരവധി പരസ്യ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.സിനിമകളിൽ ചെറിയ വേഷങ്ങളും താരം ചെയ്തിട്ടുണ്ട്. മോഡലിംഗ് രംഗത്തു സജീവമായി തുടരുന്നതിനിടെ ഉൾട്ട എന്ന ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. എന്നാൽ സ്വന്തം സുജാതയിലൂടെയാണ് താരം കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. മോഡലിംഗ് അഭിനയത്തിലേക്കുള്ള തന്റെ ആദ്യ ചുവടുവെപ്പാണ് എന്ന് താരം പറഞ്ഞിട്ടുണ്ട്. അനു നായർ ഒരു ഗായിക കൂടിയാണ്.




ഈയിടെ അനു നായറിന്റെ അപകടം ആരാധകരിൽ ആശങ്ക പടർത്തിയിരുന്നു. കൂട്ടുക്കാരിയുമായി യാത്ര ചെയ്ത അനുവിന്റെ കാർ നിയന്ത്രണം വിട്ട് 50 അടി താഴ്ചയുള്ള കൊക്കയിലേക്ക് തലകീഴായി മറിഞ്ഞു. ആനമല പാതയിൽ പത്തടിപ്പാലത്തിനു സമീപത്ത് വെച്ചായിരുന്നു അപകടം. അപകടത്തിൽ കാർ പൂർണമായും തകർന്നു. എന്നാൽ ഇരുവരും സാരമായ പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. കാറിൽ ഉണ്ടായിരുന്ന എയർ ബാഗുകൾ കാര്യക്ഷമമായി പ്രവർത്തിച്ചത് ആയിരുന്നു ഇവർ രക്ഷപ്പെടാൻ കാരണം. സ്വന്തം സുജാതയിൽ അനു അനുവിന്റെ കഥാപാത്രം റൂബിക്ക് കാറപകടം സംഭവിക്കുന്നുണ്ടായിരുന്നു. സീരിയലിലെ ഈ രംഗം തന്റെ റിയൽ ലൈഫിൽ അറംപറ്റിയല്ലോ എന്നാണ് ആരാധകർ പറയുന്നത്.

എറണാകുളം സ്വദേശി ആണ് അനു നായർ. സോഷ്യൽ മീഡിയയിൽ വരെയേറെ ആക്റ്റീവ് ആണ് താരം. താരത്തിന്റെ പുതിയ വിശേഷങ്ങൾ എല്ലാം ആരാധകർ ശ്രദ്ധിക്കാറുണ്ട്. ഇപ്പോഴിതാ താരത്തെ കുറിച്ച് ഒരു വാർത്ത വന്നിരിക്കുകയാണ്.അനു നായർ ഒരു പത്താം ക്ലാസ്സുകാരിയുടെ അമ്മയാണ് എന്നു പറഞ്ഞാൽ ചിലപ്പോൾ ആരാധകർക്ക് വിശ്വസിക്കാൻ കഴിയില്ല. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ മകളോടൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെക്കാറുണ്ട്. കൈക്കുഞ്ഞുമായി നിൽക്കുന്ന അനുവിന്റെ ചിത്രങ്ങളും ഇതിനോടകം ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. മടൊപ്പമുള്ള തന്റെ എല്ലാം ചിത്രങ്ങളും ഇതിനോടകം ആരാധകർ ഏറ്റെടുത്തു. തന്റെ സ്വകാര്യ ജീവിതം കൂടുതൽ ഒന്നും വെളിപ്പെടുത്താത്ത താരമാണ് അനു നായർ. അതുകൊണ്ട് തന്നെ താരത്തിന്റെ സ്വകാര്യ ജീവിതത്തെ കുറിച്ച് കൂടുതൽ ഒന്നും ആരാധകർക്ക് അറിയില്ല.

Post a Comment

0 Comments