ഒരു കാലത്ത് മലയാള സിനിമയിലും സീരിയലുകളിലും ഒക്കെ തിളങ്ങി നിന്നിരുന്ന നടിയാണ് സോണിയ. ഏതാണ്ട് നൂറ്റിയമ്പതോളം സിനിമകളിൽ അഭിനയിച്ചിട്ടുള്ള സോണിയ മലയാളത്തിലെ സൂപ്പർഹിറ്റ് 3ഡിയായ മൈ ഡിയർ കുട്ടിച്ചാത്തൻ എന്ന സിനിമയിലെ പ്രധാനപ്പെട്ട കഥാപാത്രത്തെ ചെയ്ത് കൈയ്യടി നേടിയിരുന്നു.
അവിടെ നിന്നങ്ങോട്ട് ചെറുതും വലുതുമായി അനേകം കഥാപാത്രങ്ങൾ നടിയെ തേടി എത്തി. മലയാളത്തിന്റെ താരരാജാവ് മോഹൻലാലിന് ഒപ്പമുള്ള തേന്മാവിൻ കൊമ്പത്ത് എന്ന സനിമയിലെ വേഷവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ തന്റെ ഭർത്താവിനെ കുറിച്ചും കുടുംബത്തെ കുറിച്ചുമൊക്കെയുള്ള വിശേഷങ്ങൾ പങ്കുവെച്ച് രംഗത്ത് എത്തിയിക്കുകയാണ് സോണിയ.
ഫ്ളവേഴ്സ് ഒരു കോടി എന്ന പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുക ആയിരുന്നു സോണിയ. ഞാനൊരു മലയാളി ആണ്. അച്ഛനും അമ്മയും മലയാളികൾ ആണ്. അവർ തമിഴ്നാട്ടിൽ വച്ച് കണ്ടുമുട്ടി പ്രണയിച്ച് വിവാഹം കഴിച്ചു. അതേ പാരമ്പര്യം തന്നെ താനും നിലനിർത്തി. മലയാളിയെ വിവാഹം കഴിക്കില്ലെന്ന് ആദ്യമേ ഞാൻ പറയുമായിരുന്നു.
എനിക്ക് തമിഴനെ തന്നെ വേണമെന്ന് പറഞ്ഞിട്ടുണ്ടെന്ന് സോണിയ വ്യക്തമാക്കുന്നു. ഭർത്താവിനെ കുറിച്ചും നടി സംസാരിച്ചു. അദ്ദേഹം വളരെ സീരിയസ് ആയിട്ടുള്ള ആളാണ്. ഞാൻ അതിന്റെ നേർ വിപരീതമായി കുട്ടിക്കളിയുമായി നടക്കുന്നു. ഞങ്ങൾ ഒരുമിച്ച് അഭിനയിച്ചപ്പോഴാണ് കാണുന്നത്.

0 Comments