പ്രിയത്തിലെ ചാക്കോച്ചന്റെ നായിക ദീപയെ ഓർമ്മയുണ്ടോ; താരത്തിന്റെ ഇപ്പോഴത്തെ മാറ്റം കണ്ടാൽ ആരായാലും ഞെട്ടും, താരം ഇപ്പോൾ എവിടെയാണെന്ന് അറിയാമോ


മലയാളത്തിന്റെ സ്വന്തം ചോക്ലേറ്റ് ഹീറോ കുഞ്ചാക്കോ ബോബന്റെ കൂടെ അഭിനയിച്ച നായിക. ചാക്കോച്ചന്റെ ഹിറ്റ്‌ സിനിമകളിൽ ഒന്നായിരുന്നു ‘പ്രിയം ‘. 

ചാക്കോചൻ നായകനായി തിളങ്ങിയപ്പോൾ ചാക്കോചന്റെ നായികയായി എത്തിയത് ദീപയാണ്. ഒരു കാലത്ത് ഒറ്റ സിനിമയിലൂടെ മാത്രം പ്രേക്ഷകരുടെ മനം കവർന്ന നായികയായിരുന്നു ദീപ. വളരെ മികച്ച അഭിനയപ്രകടനമായിരുന്നു ചാക്കോച്ചന്റെ കൂടെ ദീപ കാഴ്ച്ച വെച്ചത്. പ്രിയം എന്ന സിനിമയിൽ ദീപയുടെ നിഷ്കളങ്കമായ ആ ചിരിയും കുസൃതിതരവും ആരാധകരുടെ മനം കവർന്നിരുന്നു.

വളരെ പെട്ടെന്നാണ് ഈ ഒരൊറ്റ സിനിമയിലൂടെ മാത്രം താരം പ്രേക്ഷകരുടെ ഹൃദയങ്ങളിൽ കുടിയേറിയത്. സാബു ജോൺ തിരക്കഥ ഒരുക്കിയ സിനിമയായിരുന്നു പ്രിയം.ചിത്രത്തിലെ ​ പാട്ടുകളും കോമഡി സീനുകളുമെല്ലാം ഹിറ്റായി മാറി.പ്രിയത്തിൽ ആനി ജോഷ്വ എന്ന കഥാപാത്രമായാണ് താരം എത്തിയത്. മൂന്ന് കുട്ടികൾ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തി. നടി മഞ്ജിമ മോഹനായിരുന്നു മൂന്ന് കുട്ടികളിലെ ഒരു ബാലതാരം. നടൻ അരുൺ കുമാറാണ് മ‌റ്റൊരു ബാലതാരം. അശ്വിൻ എന്നൊരു കുട്ടികൂടി സിനിമയിൽ അഭിനയിച്ചു. ജ​ഗതി ശ്രീകുമാർ, ദേവൻ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിച്ചു.

സിനിമകളിൽ അഭിനയിച്ച് പെട്ടെന്നൊരു നിമിഷം അപ്രത്യക്ഷമാകുന്ന നായികമാരുണ്ട്. വർഷങ്ങൾക്ക് ശേഷം അവരുടെ വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് കൗതുകമായിരിക്കും. ഒറ്റ സിനിമയിൽ മാത്രം അഭിനയിച്ച് പെട്ടെന്ന് അപ്രത്യക്ഷമായ നായകിയാണ് ദീപ. ഈ നായിക ഇപ്പോൾ എവിടെയാണ്? നായിക ഇപ്പോൾ വിവാഹത്തിന് ശേഷം കുടുംബ ജീവിതത്തിന്റെ തിരക്കിലാണ്. ഇപ്പോഴിതാ ദീപയുടെ വിശേഷങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്.

ദീപയുടെ കുടുംബ ചിത്രങ്ങള്‍ ഇപ്പോൾ വൈറലായിരിക്കുകയാണ്. മക്കള്‍ക്കും ഭര്‍ത്താവിനും ഒപ്പമുള്ള ചിത്രങ്ങൾ ദീപ നായര്‍ ഇൻസ്റ്റഗ്രാമിൽ പങ്കു വെക്കാറുണ്ട്. താരം ഇപ്പോൾ ഭർത്താവിന്റെയും മക്കളുടെയും കൂടെ വിദേശത്താണ്. താരം ഓണവും വിഷുവും എല്ലാം ആഘോഷിച്ച ചിത്രങ്ങള്‍ വൈറൽ ആണ്. ഭര്‍ത്താവിനും രണ്ട് മക്കളുടെയും കൂടെ ഓസ്‌ട്രേലിയയിലെ മെല്‍ബണിൽ താരം ഇപ്പോള്‍ സന്തോഷത്തോടെ ജീവിക്കുകയാണ്. രണ്ട് പെൺകുഞ്ഞുങ്ങളുടെ അമ്മയാണ് താരം. നാട്ടിലേക്ക് വല്ലപ്പോഴും മാത്രമേ താരം എത്താറുള്ളൂ.

തിരുവനന്തപുരം സ്വദേശിയാണ് ദീപ. തന്റെ പഠന സമയത്തായിരുന്നു താരം സിനിമയിൽ അഭിനയിച്ചത്. സോഫ്റ്റ് വെയര്‍ എഞ്ചിനീയറായ ദീപ. പഠനം പൂര്‍ത്തിയാക്കും മുമ്പ് തന്നെ ഇന്‍ഫോസിസില്‍ തനിക്ക് ജോലി കിട്ടിയിരുന്നു. അഭിനയത്തേക്കാളും തനിക്ക് ഇഷ്ടം ഈ ജോലി ആയിരുന്നു. അതുകൊണ്ട് താരം പിന്നീട് സിനിമകളിൽ സജീവമായില്ല. അതിനിടെ വിവാഹവും കഴിഞ്ഞു വിദേശത്തേക്ക് പോയി. താരം പണ്ടത്തേക്കാളും കൂടുതൽ സുന്ദരിയായിരിക്കുകയാണ് ഇപ്പോൾ. ഭയങ്കര മോഡേൺ ലുക്കിൽ സുന്ദരിയാണ് താരം. താരത്തിന്റെ ഇപ്പോഴത്തെ ലുക്ക്‌ കണ്ട് ആരാധകർ ഞെട്ടിയിരിക്കുകയാണ്.

Post a Comment

0 Comments