മലയാളത്തിൽ നമുക്ക് ഏറ്റവും സുപരിചിതമായ നടനാണ് ബാല. അൻപ്’ എന്ന തമിഴ് സിനിമയിലൂടെയാണ് താരം അഭിനയ ലോകത്തേക്ക് കടന്നു വന്നത്.
മലയാളത്തിൽ കളഭം എന്ന സിനിമയിലാണ് താരം ആദ്യമായി അഭിനയിക്കുന്നത്. മലയാളത്തിന്റെ ഒരു ചുണ കിട്ടുമായിരുന്നു ബാല. ബാലയുടെ അഭിനയത്തോടൊപ്പം ബാലയുടെ സൗന്ദര്യവും കണ്ട് ആരാധകിമാർ ബാലയെ ഒരുപാട് ഇഷ്ടപ്പെട്ടിരുന്നു. ഒരുപാട് ആരാധകരെയും ബാല സമ്മാനിച്ചു കൂട്ടിയിട്ടുണ്ട്. ബിഗ് ബി എന്ന മമ്മൂട്ടി ചിത്രത്തിൽ വ്യത്യസ്തമായ ഒരു വേഷം തന്നെയായിരുന്നു ബാലയുടേത്. പിന്നീട് മറ്റു സിനിമകളിലും താരം അഭിനയിച്ചു. പുതിയ മുഖം എന്ന സിനിമയിലും താരം ശ്രദ്ധിക്കപ്പെട്ടു.
തമിഴ് സിനിമകളിൽ സജീവമായ സമയത്തായിരുന്നു ഗായിക അമൃത സുരേഷുമായുള്ള ബാലയുടെ വിവാഹം. ഐഡിയ സ്റ്റാർ സിങ്ങർ എന്ന മ്യൂസിക് റിയാലിറ്റി ഷോയിലൂടെയാണ് ബാല അമൃതയെ പരിചയപ്പെടുന്നത്. പിന്നീട് ഇരുവരും പ്രണയതിലാവുകയും വിവാഹം ചെയ്യുകയും ചെയ്തു. വളരെ സന്തോഷമായി ദാമ്പത്യ ജീവിതം മുന്നോട്ടു കൊണ്ടു പോകുകയായിരുന്നു ഇരുവരും. എന്നാൽ ആരാധകരെ ഞെട്ടിച്ചു കൊണ്ടായിരുന്നു ഇരുവരും വിവാഹ മോചിതരായത്. ഒരു മകളാണ് ബാല അമൃത ദമ്പതികൾക്കുള്ളത്. ഇരുവരും വേർപ്പെട്ടതിനു ശേഷം രണ്ടാം വിവാഹം കഴിച്ചു. ഇപ്പോൾ ബാല എലിസബത്ത്, അമൃത ഗോപിസുന്ദർ ദമ്പത്തികളാണ് വാർത്തകളിൽ ഇടം നേടുന്നത്.
ആദ്യം ബാലയായിരുന്നു രണ്ടാം വിവാഹം ചെയ്തത്. ഇരുവരുടെയും പുതിയ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കു വെക്കാറുണ്ട്. ഇല്ലോഴിതാ ബാല ഒരു സന്തോഷ വാർത്ത അറിയിച്ചിരിക്കുകയാണ്. താരം സംവിധാനം ചെയ്ത ഹിറ്റ്ലിസ്റ്റ് എന്ന സിനിമ ഹിറ്റ് ആയി മാറി. ഇപ്പോഴിതാ താരം രണ്ടാമതും ഒരു സിനിമ സംവിധാനം ചെയ്യാൻ പോകുകയാണ് എന്ന് സന്തോഷത്തോടെ ആരാധകരെ അറിയിച്ചിരിക്കുകയാണ്. നടൻ സൂര്യ ആണ് സിനിമ നിർമ്മിക്കുന്നത്. തന്റെ കൂടെ എല്ലാത്തിനും പിന്തുണയായി തന്റെ ഭാര്യ എലിസബത്ത് ഉണ്ടെന്നാണ് ബാല പറയുന്നത്. ബാലയുടെ ജീവിതത്തിലെ ഐശ്വര്യങ്ങൾക്ക് കാരണം എലിസബത്ത് ആണെന്നാണ് ആരാധകരുടെ അഭിപ്രായം. മറ്റൊരു സന്തോഷത്തിലും കൂടിയാണ് ബാല. എലിസബത്ത് ഗർഭിണിയാണ്. തന്റെ കുഞ്ഞിനെ വരവേൽക്കാനുള്ള തയ്യാറെടുപ്പിലാണ് ബാല. ഈ സന്തോഷ വാർത്തയും ആരാധകരുമായി താരം നേരത്തെ തന്നെ പങ്കുവെച്ചിരുന്നു. ഒരുപാട് നാളുകൾക്കു ശേഷമാണ് ബാലയെ ഇത്രയും സന്തോഷത്തോടെ ആരാധകർ കാണുന്നത്.
അമൃതയുമായുള്ള വിവാഹത്തിന് ശേഷം ബാല മറ്റൊരു മനുഷ്യനായിരുന്നു. മാനസികമായി ആകെ തളർന്നിരുന്നു. ഒറ്റയ്ക്ക് ഒരു ജീവിതവുമായി മുന്നോട്ടു പോകുമ്പോൾ താരത്തിന്റെ അമ്മയുടെ ആഗ്രഹമായിരുന്നു ബാലയുടെ രണ്ടാം വിവാഹം. എലിസബത്ത് ആണ് ബാലയോട് ഇഷ്ടമാണെന്നു ആദ്യം തുറന്നു പറഞ്ഞതെന്ന് ബാല നേരത്തെ അറിയിച്ചിരുന്നു. എലിസബത്തുമായുള്ള വിവാഹത്തിന് ശേഷം വളരെ സന്തോഷത്തിലാണ് താരം ഇപ്പോൾ ജീവിക്കുന്നത്. എല്ലാ സങ്കടങ്ങൾക്കും നഷ്ടങ്ങൾക്കും താരം വിട പറഞ്ഞിരിക്കുകയാണ്.

0 Comments