മലയാള സിനിമയിൽ ഒരു കാലത്ത് തിളങ്ങിയ നടിയാണ് സീത ലക്ഷ്മി. നിരവധി കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയമായി. ഒരു ഇടവേള എടുത്തതിനു ശേഷം സീത ലക്ഷ്മിയെ പിന്നീട് മലയാള സിനിമയിൽ കണ്ടില്ല.
ഇപ്പോഴിതാ താരം തന്റെ ജീവിതത്തെ കുറിച്ചു തുറന്നു പറഞ്ഞിരിക്കുകയാണ്. ആദ്യ ദാമ്പത്യ ജീവിതത്തിൽ ഒരു ഭാഗ്യം കെട്ടവളായി വിധിക്കപ്പെട്ടവളാണ് സീത ലക്ഷ്മി. ആദ്യ വിവാഹ ജീവിതം പരാജയപ്പെട്ടു. പിന്നീട് രണ്ടാം വിവാഹം ചെയ്തു. ഫ്ലവർസ് ഒരു കോടിയിൽ അതിഥി ആയി എത്തിയതായിരുന്നു താരം. ആദ്യ വിവാഹം ഒരു സാഡ് സ്‌റ്റോറിയാണ് സർ എന്ന് ശ്രീകണ്ഠൻ നായരോട് പറഞ്ഞാണ് താരം മനസു തുറന്നത്.
പ്രണയ വിവാഹമായിരുന്നു തന്റേത്. അനില്‍ എന്നാണ് ആദ്യ ഭർത്താവിന്റെ പേര്. ആന്ധ്രാ സ്വദേശിയായ അദ്ദേഹം റെഡ്ഡിയാണ്. ഒരു തെലുങ്ക് സീരിയലില്‍ എന്റെ കൂടെ അഭിനയിച്ചു. എന്നെ ഇഷ്ടമാണ് എന്ന് പറഞ്ഞപ്പോൾ ആദ്യം നിരസിച്ചു. എന്നാൽ താൻ പ്രണയത്തിലായി. ഈ ബന്ധം വേണ്ട എന്ന് പലരും പറഞ്ഞു. അദ്ദേഹം നല്ല ആളല്ല. എന്നോടും വിവാഹ അഭ്യര്‍ത്ഥന നടത്തിയിട്ടുണ്ട് എന്ന് ഒരാൾ പറഞ്ഞു. എന്നാൽ ഞാൻ അതൊന്നും കാര്യമായി എടുത്തില്ല.രണ്ടു വർഷത്തിന് ശേഷം വിവാഹം ചെയ്യാം എന്ന് താൻ പറഞ്ഞു. എന്നാൽ രണ്ടു മാസത്തിനു ശേഷം അയാൾ വിവാഹത്തിന് നിർബന്ധിച്ചു. വീട്ടുകാർക്ക് കടുത്ത എതിർപ്പുണ്ടായിരുന്നു. കല്യാണത്തിന് ശേഷം ആദ്യ ദിവസം മുതൽ പ്രശ്നങ്ങളായിരുന്നു.
പത്ത് വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിൽ ഞാൻ സന്തോഷിച്ചില്ല. അദ്ദേഹം എന്നോട് സ്‌നേഹത്തോടെ പെരുമാറിയില്ല. എപ്പോഴും തല്ലും വഴക്കുമായിരുന്നു. ഞാൻ ഗർഭിണിയായപ്പോൾ അയാൾ എന്നെ ചവിട്ടി. അത് അബോർഷൻ ആയി. മൂന്ന് കൊല്ലം ഒരുമിച്ച് ജീവിച്ചതിനു ശേഷം ബാക്കി ഏഴ് വര്‍ഷം ഞാൻ എന്റെ വീട്ടില്‍ തന്നെയായിരുന്നു.പണം ആയിരുന്നു അയാളുടെ ആവശ്യം. അമ്മ കാന്‍സര്‍ ബാധിച്ച് സുഖമില്ലാതെ കിടക്കുമ്പോള്‍ അമ്മയുടെ പേരില്‍ ഞാന്‍ വാങ്ങിച്ച ഫ്‌ളാറ്റ് എന്റെ പേരിൽ ആക്കാൻ നിർബന്ധിച്ചു. ഞാൻ സമ്മതിച്ചില്ല. അതിന്റെ പേരിൽ ഡിവോഴ്സ് ആയി. എന്റെ അമ്മ മരിക്കുകയും ചെയ്തു. ലൊക്കേഷനില്‍ അയാൾ എന്നെ തല്ലാന്‍ വന്നിരുന്നു. എങ്കിലും എനിക്ക് അയാളെ ഇഷ്ടമായിരുന്നു. ഡിവോഴ്‌സിന് ശേഷവും എന്നെ അയാൾ തിരിച്ചു വിളിക്കും എന്നാണ് പ്രതീക്ഷിച്ചത്.
ഡൈവോഴ്‌സ് ആയി ഞാന്‍ ചേട്ടന്റെ വീട്ടിലാണ് പോയത്. ഒരു ദിവസം തന്നെ ഫോൺ ചെയ്ത് അയാൾ പറഞ്ഞു എന്റെ കല്യാണം കഴിഞ്ഞു ഇനി നീ വേറെ ആരെയെങ്കിലും കെട്ടിക്കോ എന്ന്.എന്റെ അമ്മയും അച്ഛനും വേർപിരിഞ്ഞതായിരുന്നു. നിസ്സാര പ്രശ്‌നത്തിന് അല്ലേ നിങ്ങള്‍ ഡിവോഴ്‌സ് ആയത്? ഞാനൊന്നും കല്യാണം കഴിച്ചാൽ വേർപിരിയില്ല, നോക്കിക്കോ എന്ന് അമ്മയോട് ഞാൻ പറയുമായിരുന്നു. ഞാൻ ഒരു തെറ്റും ചെയ്തില്ല. പക്ഷെ അയാൾ പണത്തിനു വേണ്ടി എല്ലാം ചെയ്തു. – താരം പറഞ്ഞു.താരം രണ്ടാമത് വിവാഹം ചെയ്തത് ഒരു മുസ്ലീംമിനെയാണ്. അബ്‌ദുൾ ഖാതറിനെ മതം മാറിയിട്ടാണ് താരം വിവാഹം ചെയ്തത്.താരത്തിൻറെ ഇപ്പോഴത്തെ പേര് യാസ്മിന്‍ എന്നാണ്, തന്റെ കൂടെ ഒരുമിച്ച് പഠിച്ച ആളായിരുന്നു. വാട്സ്ആപ്പ് ഗ്രൂപ്പിലൂടെയാണ് ഇരുവരും വീണ്ടും അടുത്തത്.

0 Comments