തിങ്കൾകലമാൻ സീരിയൽ താരം റെയ്ജന്റെ സീരിയൽ കാണുന്നത് പോലും വീട്ടുകാർ വിലക്കി, മതമായിരുന്നു പ്രശ്നം; വിവാഹത്തിന് ശേഷം മനസു തുറന്ന് റെയ്ജനും ഭാര്യ ശിൽപ്പയും


 മിനിസ്‌ക്രീനിലെ പൃഥിക് രാജ് എന്ന് അറിയപ്പെടുന്ന റെയ്ജൻ രാജൻ പ്രേക്ഷകരുടെ ഇഷ്ട താരങ്ങളിൽ ഒരാളാണ്. ആത്മസഖി, തിങ്കൾ കലമാൻ, പ്രിയപ്പെട്ടവൾ എന്നി സീരിയലുകളിൽ ഗംഭീര അഭിനയ പ്രകടനമാണ് റയ്ജൻ കാഴ്ച്ച വെച്ചത്.

 സൗന്ദര്യത്തിലൂടെയും അഭിനയത്തിലൂടെയും ആരാധകിമാരുടെ മനം കവർന്നു. തന്റെ നഷ്ട പ്രണയങ്ങളെ കുറിച്ച് താരം വെളിപ്പെടുത്തിയിരുന്നു. മൂന്ന് പ്രണയങ്ങളും തകർന്നു. എന്നാൽ നാലാമത്തെ പ്രണയമാണ് വിവാഹത്തിൽ കലാശിച്ചത് എന്നാണ് ആരാധകരോട് താരം പറഞ്ഞത്. കോഴിക്കോട് സ്വദേശി ശിൽപ്പയെയാണ് റെയ്ജൻ വിവാഹം ചെയ്തത്. തൃശൂർ പൊല്ലൂർക്കര സബ് രജിസ്ട്രാർ ഓഫീസിൽ വെച്ചായിരുന്നു ഇരുവരുടെയും വിവാഹം നടന്നത്.




വളരെ ലളിതമായ രീതിയിൽ നടന്ന ഇരുവരുടെയും വിവാഹ വീഡിയോ വൈറൽ ആയി മാറിയിരുന്നു. നിരവധി പേർ ആശംസകളുമായി എത്തി. വിവാഹത്തിന് ശേഷമുള്ള ഇരുവരുടെയും ചിത്രങ്ങളെല്ലാം ആരാധകർ ഏറ്റെടുത്തു.ഇപ്പോഴിതാ ജിഞ്ചർ മീഡിയ എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ഇരുവരും മനസ് തുറക്കുകയാണ്. പ്രണയ കഥയാണ് വെളിപ്പെടുത്തിയത്. വിവാഹ ശേഷം വിരുന്ന് നടക്കുന്ന സമയമാണ് ഇത്. ഞങ്ങളുടേതായ ഇടം ഇതുവരെ കിട്ടിയില്ല. കറങ്ങാൻ പോകാനും പറ്റിയില്ല. തന്നെ കുറിച്ചു ശിൽപ്പയ്ക്ക് എല്ലാം അറിയാം. എന്റെ ഏറ്റവും മോശമായ അവസ്ഥയിൽ പോലും ശിൽപ്പ എന്നെ കണ്ടിട്ടുണ്ട്. എന്നെ മനസിലാക്കിയ നല്ലൊരു സുഹൃത്തും കൂടിയാണ് ശിൽപ്പ. ഞങ്ങളുടേത് ഒരു മരം ചുറ്റി പ്രേമമല്ല.




രണ്ടു മതക്കാരായത് കൊണ്ട് ഈ ബന്ധം വേണോ എന്ന സംശയം ഉണ്ടായിരുന്നു. പിന്നെ രണ്ടുപേർക്കും നന്നായിട്ട് പരസ്പരം അറിയാം. അതുകൊണ്ട് ബന്ധം മുന്നോട്ടു പോയി. – റെയ്ജൻ പറഞ്ഞു.വീട്ടുക്കാരുടെ സമ്മതം വേണമെന്നായിരുന്നു ശിൽപ്പയ്ക്ക്. ഞങ്ങളുടെ സൗഹൃദം വീട്ടിൽ അറിയാം. പ്രണയമാണെന്ന് അറിഞ്ഞപ്പോൾ എതിർപ്പ് ഉണ്ടായി. മതമായിരുന്നു അവരുടെ പ്രശ്നം. പിന്നെ വീട്ടിൽ വന്നു അച്ഛനോട് റെയ്ജൻ സംസാരിച്ചപ്പോഴാണ് സമ്മതിച്ചത്. എനിക്ക് പറ്റിയ ആളാണെന്ന് അച്ഛന് മനസിലായി. റെയ്ജന്റെ സീരിയൽ വീട്ടുകാർ കാണാറുണ്ടായിരുന്നു. പ്രണയമാണെന്ന് അറിഞ്ഞപ്പോൾ അവർ അത് നിർത്തി. സൂര്യ ടിവി വെച്ചുപോകരുതെന്ന് പറഞ്ഞ് അമ്മ എന്നെ വിലക്കി.




റെയ്ജൻ എന്നെ ഭയങ്കര കെയറിങാണ്. എന്നാൽ ദേഷ്യക്കാരനും. എന്നോട് ദേഷ്യപ്പെട്ടാൽ കുഴപ്പമില്ല. പക്ഷെ മറ്റുള്ളവരോട് ദേഷ്യം കുറച്ച് കുറക്കണം – ശിൽപ്പ പറഞ്ഞു.റെയ്ജൻ ശിൽപ്പയെ കുറിച്ച് പറഞ്ഞത് ഇങ്ങനെ..ഒരു മാസം കൊണ്ടാണ് വിവാഹം ഉറപ്പിച്ചത്. വിവാഹം ലളിതമായി നടത്തി. റിസപ്ഷൻ കുറച്ച് ഗ്രാന്റ് ആയോ എന്ന് സംശയിക്കുന്നു. ശിൽപ എന്നെ വളരെ കെയറിങാണ്. ആരെയും വേദനിപ്പിക്കുന്നത് അവൾക്ക് ഇഷ്ടമല്ല. എന്നാൽ അവൾ ബോൾഡ് ആയിരിക്കണം എന്ന് പലപ്പോഴും തോന്നാറുണ്ട്. ബോൾഡ് അല്ലെങ്കിൽ ആളുകൾ തലയിൽ കയറി നിരങ്ങും.

Post a Comment

0 Comments