കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്ന താര ദമ്പതികളാണ് ജിഷിനും വരദയും. മലയാളികൾക്ക് സുപരിചിതരായ താര ദമ്പതികളാണ് ഇവർ.
മിനിസ്‌ക്രീനിലൂടെ പ്രേക്ഷക ഹൃദയങ്ങളിൽ ചേക്കേറിയ താരങ്ങളാണ് ഇവർ. അമല എന്ന സീരിയലിൽ ജിഷിനും വരദയും ഒരുമിച്ച് അഭിനയിച്ചതോടു കൂടിയാണ് ഇവരുടെ പ്രണയം പൂത്തു വിടർന്നത്. ആ പ്രണയം വിവാഹത്തിലേക്ക് എത്തുകയായിരുന്നു. ഇവർക്ക് ഒരു മകനുണ്ട്.
വരദ ജിഷിൻ താര ദമ്പതികൾ വിവാഹ മോചിതരായി എന്ന വാർത്തകളാണ് സമൂഹ മാധ്യമങ്ങളിൽ കുറച്ചു ദിവസങ്ങളായി നിറഞ്ഞു നിൽക്കുന്നത്. ഞാന്‍ ഡിവോഴ്‌സായാലും ഇല്ലെങ്കിലും മറ്റുള്ളവർക്ക് എന്താണ് പ്രശ്നം. എന്റെ മൂക്ക് മുട്ടുന്നിടത്ത് നിങ്ങളുടെ സ്വാതന്ത്ര്യം അവസാനിപ്പിക്കുന്നു എന്ന് വരദ ഒരു മറുപടി കൊടുത്തിട്ടുണ്ട്. ഇതിൽ കൂടുതൽ ഞാൻ എന്തു പറയണം. പരിഹരിക്കപ്പെടാത്ത എന്തെങ്കിലും പ്രശ്‌നം നിങ്ങള്‍ക്കിടയിലുണ്ടോ എന്ന് അവതാരക ചോദിച്ചപ്പോൾ ഇങ്ങനെയൊക്കെയാണോ ചോദിക്കുന്നത് എന്നാണ് ജീഷിന്റെ മറു ചോദ്യം. ഞങ്ങൾ ഇതുവരെ divorce ആയിട്ടില്ല. ആവുമ്പോൾ പറയാം. മറ്റുള്ളവരുടെ പേർസണൽ കാര്യങ്ങളിൽ എത്തി നോക്കുന്നത് നല്ലതല്ല. ഞാൻ വരദയുടെ അടുത്ത് പോയോ ഇല്ലയോ എന്ന് നോക്കലാണോ മറ്റുള്ളവരുടെ പണി? എന്നാണ് ജിഷിൻ ചോദിക്കുന്നത്.
ഇപ്പോഴിതാ സീരിയല്‍ നടന്‍ ആദിത്യൻ ജയനൊപ്പം ഐ കാന്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ ജിഷിന്റെ ചില കാര്യങ്ങൾ പുറത്തു വന്നിരിക്കുന്നു. സീരിയലിലെ ഒരു പ്രമുഖ നടനെ അടിക്കാനായി ജിഷിൻ പോയ ആ സംഭവം പറയട്ടെ എന്ന് ആദിത്യൻ പറഞ്ഞപ്പോൾ ജിഷിൻ സമ്മതിച്ചു. ഒരു ദിവസം എന്റെ കൂടെ അഭിനയിക്കുന്ന നടന്‍ രാത്രിയില്‍ ചെളിയില്‍ കുളിച്ച് ഓടി വരികയാണ്. അദ്ദേഹത്തിന്റെ സീനും കൂടി കഴിഞ്ഞാല്‍ പാക്കപ്പ് ആയി. എന്നെ മാറ്റി നിര്‍ത്തിയിട്ട് ജിഷിന്‍ അടിക്കാന്‍ വേണ്ടി വണ്ടിയുമായി വന്നു. ഞാന്‍ ആ നടനെ വീട്ടില്‍ കൊണ്ട് ചെന്നാക്കിയിട്ട് ജിഷിനോട് എന്താ വിഷയം എന്ന് ചോദിച്ചു. ജിഷിൻ ഒന്നും പറഞ്ഞില്ല. ഇനി ഒരിക്കലും സെറ്റില്‍ വന്ന് പ്രശ്‌നം ഉണ്ടാക്കരുതെന്ന് ജിഷിനോട് പറഞ്ഞു. യഥാർത്ഥത്തിൽ ജിഷിൻ അല്ല പ്രശ്‌നം ഉണ്ടാക്കിയത്. ജിഷിന്റെ കുടുംബ ജീവിതത്തില്‍ കയറി വലിയൊരു കളി കളിക്കുകയായിരുന്നു ആ നടന്‍. അതെന്താണെന്ന് ഞാൻ ഇവിടെ പറയുന്നില്ലെന്നും ആദിത്യന്‍ പറഞ്ഞു.
ഓട്ടോഗ്രാഫ് സീരിയലില്‍ അഭിനയിക്കുമ്പോള്‍ അമ്മ എന്ന സീരിയലിൽ ഒരു അവസരം ലഭിച്ചു. അതിനെ കുറിച്ച് ഒരാളോട് പറഞ്ഞിരുന്നു. ആ കഥാപാത്രത്തിനായി ഞാന്‍ അഭിനയിച്ചിരുന്ന സീരിയലില്‍ നിന്നും ഒരു നടൻ വന്നിട്ടുണ്ടെന്നു ഞാൻ അറിഞ്ഞു. ആരോടെങ്കിലും ഇതേ കുറിച്ചു പറഞ്ഞായിരുന്നോ എന്ന് ചോദിച്ചപ്പോൾ ഒരാളോട് പറഞ്ഞെന്ന് പറഞ്ഞു. അയാളുടെ പേര് പറഞ്ഞപ്പോള്‍ ആ നടനാണ് അഭിനയിക്കുന്നത് എന്നും അറിഞ്ഞു. നമ്മൾക്ക് അഭിനയിക്കാൻ ഒരു അവസരം കിട്ടിയാൽ അതിലെത്തുന്നതു വരെ ആരോടും പറയാൻ പാടില്ല. ആരാണ് നമ്മളെ ചതിക്കുന്നത് എന്നും പറയാൻ പറ്റില്ല.- ജിഷിൻ പറഞ്ഞു.

0 Comments