നിരവധി റിയാലിറ്റി ഷോകൾ നമുക്ക് പരിചിതമാണ്. പാട്ടിനും ഡാൻസിനും മറ്റു മത്സരങ്ങൾക്കും വേണ്ടി വ്യത്യസ്തമായ പരിപാടികൾ സംപ്രേഷണം ചെയ്യുന്നു. പ്രേക്ഷകരുടെ പിന്തുണയാണ് ഓരോ പരിപാടികളുടെയും വിജയം.
ഈ പരിപാടികളിലൂടെ താരങ്ങളായി മാറുന്ന ഒരുപാട് പേർ ഉണ്ട്. ഒരുപാട് ആരാധകരെയും ഇവർ സമ്പാദിച്ചു കൂട്ടുന്നു. മഞ്ച് സ്റ്റാർ സിംഗർ എന്ന റിയാലിറ്റി ഷോ നമുക്ക് ഏറെ സുപരിചിതമാണ്. പാട്ടിന്റെ റിയാലിറ്റി ഷോ ആയ മഞ്ച് സ്റ്റാർ സിംഗറിൽ അഞ്ചിനും പതിനാറു വയസിനുമിടയിൽ പ്രായമുള്ള കുട്ടികളാണ് പാടുന്നത്. മഞ്ച് സ്റ്റാർ സിംഗർ ജൂനിയറിലൂടെ ചില കുട്ടി ഗായകമാരും ഗായകിമാരും ശ്രദ്ധിക്കപ്പെട്ടു.
അങ്ങനെ ശ്രദ്ധിക്കപ്പെട്ട മഞ്ച് സ്റ്റാർ സിംഗർ ജൂനിയർ താരമായിരുന്നു ആതിര മുരളി. മികച്ച മത്സരാർത്ഥികളിലൊരാളായിരുന്നു ആതിര. തന്റെ പാട്ടിലൂടെയും ശബ്ദത്തിലൂടെയും ആരാധകരുടെ മനം കവർന്ന കുട്ടി ഗായകി. മഞ്ച് സ്റ്റാർ സിംഗറിൽ ഫൈനൽ വരെയെത്തിയ ഗായകിയാണ് ആതിര. ഏറ്റവും പ്രായം കുറഞ്ഞ മത്സരാർത്ഥികളിലൊരാളായിരുന്നു താരം. ഒരു സംഗീത പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നാണ് ആതിര സംഗീത ലോകത്ത് കടന്നു വന്നത്. ആതിരയുടെ സഹോദരനും, അച്ഛനും സംഗീതജ്ഞർ ആണ്. വള്ളിക്കെട്ട്’ എന്ന സിനിമയിൽ ആതിര പിന്നിണി ഗായകിയായി. ആകാശവാണി പുരസ്കാരം, ഉണ്ണി മേനോൻ യുവ ഗായക പുരസ്‌കരം തുടങ്ങി നിരവധി അവാർഡുകൾ താരം കരസ്ഥമാക്കിയിട്ടുണ്ട്.
താരത്തിന്റെ ജീവിതത്തിലെ ഒരു ഞെട്ടിപ്പിക്കുന്ന വിശേഷമായിരുന്നു ഈയിടെയായി അറിയാൻ കഴിഞ്ഞത്. തന്റെ ജീവിതത്തിലെ ഏറ്റവും മനോഹരവും പ്രധാനപ്പെട്ടതുമായ ഒരു വിശേഷം സംഭവിച്ചിരിക്കുകയാണ്.താരം വിവാഹിതയാകാൻ പോവുകയാണെന്ന വിശേഷമാണ് ആരാധകരുമായി പങ്കുവെച്ചത്. സോഷ്യൽ മീഡിയ വഴി തന്റെ വിവാഹനിശ്ചയ ചിത്രങ്ങളെല്ലാം ആതിര ഷെയർ ചെയ്തു. വളരെ പെട്ടെന്നായിരുന്നു വിവാഹ വാർത്തയും വിവാഹ നിശ്ചയ ചിത്രങ്ങളും വൈറൽ ആയി മാറിയത്. ഒരുമിച്ച് ഏഴു വർഷം പൂർത്തിയായി എന്ന ക്യാപ്‌ഷൻ ആണ് താരം ചിത്രങ്ങളോടൊപ്പം കൊടുത്തത്. ആതിര ഭാവി വരന് മോതിരം കൈമാറുന്ന ചിത്രങ്ങളും ശ്രദ്ധേയമായി. നിരവധി പേർ ആശംസകളുമായി എത്തിയിരുന്നു. .
യഥാർഥത്തിൽ ഈ വിശേഷമറിഞ്ഞ് ആരാധകർ ഞെട്ടിയിരിക്കുകയാണ്. വിവാഹം കഴിക്കേണ്ട പ്രായമായോ ഇത്രയും പെട്ടെന്ന് താരം വലുതായി പോയോ എന്നൊക്കെയാണ് ആരാധകർ ചോദിക്കുന്നത്. വളരെ ചെറുപ്പത്തിലേ വിവാഹത്തിനു ഒരുങ്ങിയ ആതിരയെ കണ്ട് ആരാധകർ അമ്പരന്നിരിക്കുകയാണ്.ഇപ്പോഴിതാ താരത്തിന്റെ ജീവിതത്തിൽ ആ സന്തോഷ വാർത്ത എത്തിയിരിക്കുകയാണ്. താരം വിവാഹിതയായിരിക്കുകയാണ്. എട്ടു വർഷത്തെ പ്രണയത്തിനൊടുവിലാണ് ഈ വിവാഹം നടന്നത്. സംഗീത ഉപകരണങ്ങളിൽ വിദഗ്ദനായ ജയേഷാണ് വരൻ. ഗിറ്റാറും വീണയുമെല്ലാം അനായാസം വായിക്കാൻ ഇരുവർക്കും അറിയാം. സംഗീത ലോകത്തിൽ നിന്നു തന്നെയാണ് ഇരുവരുടെയും പ്രണയം പൂവിട്ടത്. സംഗീതം ആതിരയുടെ ജീവിതത്തിലും വിവാഹത്തിലും ഒരു വഴിത്തിരിവായിരിക്കുകയാണ്. വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോകളുമെല്ലാം സോഷ്യൽ മീഡിയയിൽ വൈറൽ ആണ് ഇപ്പോൾ. നിരവധി പേർ ഇരുവർക്കും വിവാഹ മംഗളാശംസകൾ നേർന്നു.

0 Comments