തെന്നിന്ത്യൻ സിനിമാ ലോകത്ത് ഒരു കാലത്ത് ങ്ങി നിന്നിരുന്ന നടിയാണ് അൽഫോൺസ ആന്റണി. മലയാളികൾക്കും ഏറെ സുപരിചിതയായ ഈ നടി ഐറ്റം ഡാൻസിലൂടെയാണ് പ്രശസ്തിയിലേക്ക് എത്തുന്നത്.
മലയാളത്തിന്റെ സൂപ്പർതാരങ്ങളായ മോഹൻലാലും മമ്മൂട്ടിയും തുടങ്ങി പ്രമുഖരായ താരങ്ങളുടെ സിനിമകളിലെല്ലാം നിറ സാന്നിധ്യം ആയിരുന്നു അൽഫോൺസ.
കുറേ കാലമായി സിനിമയിൽ നിന്നും വിട്ട് നിൽക്കുക ആണെങ്കിലും അൽഫോൺസയുടെ ജീവിതത്തെ കുറിച്ചു ള്ള റിപ്പോർട്ടുകൾ പ്രചരിക്കുകയാണ്. സിനിമാ ആസ്വാദകരുടെ ഗ്രൂപ്പായ എം ത്രി ഡി ബി എന്ന ഗ്രൂപ്പിലൂടെയാണ് അൽഫോൺസയുടെ കഥ വൈറലാവുന്നത്. അഭിനയിച്ച് തുടങ്ങിയത് മുതൽ ഇപ്പോൾ മാറി നിൽക്കുന്നത് വരെ നടിയുടെ ജീവിതത്തിലുണ്ടായ കാര്യങ്ങളാണ് കുറിപ്പിലുള്ളത്.
സിൽക്ക് സ്മിതയ്ക്ക് ശേഷം തെന്നിന്ത്യ വാഴ്ത്തിയ സൗന്ദര്യ റാണിയായിരുന്നു അൽഫോൺസ. കാരണമിത് സിൽക്ക് സ്മിതയുടെ വിയോഗത്തിന് ശേഷം സിൽക്കിന്റെ പകരക്കാരിയായി തെന്നിന്ത്യൻ സിനിമാലോകത്ത് വിശേഷിക്കപ്പെട്ട ഡാൻസറാണ് അൽഫോൺസ ആന്റണി. സിൽക്കിന് ശേഷം സൂപ്പർ താരങ്ങളുടയ ബിഗ് ബജറ്റ് പടങ്ങളിൽ അവിഭാജ്യ ഘടകമായി അൽഫോൻസ മാറിയിരുന്നു.
സിനിമാ ബന്ധമുള്ള ഒരു ക്രിസ്ത്യൻ കുടുംബത്തിൽ ജനിച്ച ചെന്നൈ സ്വദേശിനിയാണ് അൽഫോൻസ. പൈ ബ്രദേർസ് എന്ന സിനിമയിലൂടെയാണ് അൽഫോൺസ ആദ്യമായി മലയാളത്തിലേക്ക് എത്തുന്നത്. രജനീകാന്തിനൊപ്പം സൂപ്പർഹിറ്റ് പടമായ ബാഷയിലെ രാ രാ രാമയ്യ എന്ന പാട്ട് രംഗത്ത് അൽഫോൺസ പ്രധാന ഡാൻസറായായി അഭിനയിച്ചു. പൈ ബ്രദേഴ്‌സ് പരാജയപ്പെട്ടെങ്കിലും ബാഷ എക്കാലത്തെയും വലിയ ഹിറ്റായി.
Also Read: സുന്ദര കില്ലാഡിയിലെ സുമംഗലി; ദൂരദർശനിലെ അങ്ങാടിപ്പാട്ടിലൂടെ പ്രശസ്ത; സിനിമയിലും സീരിയലിലും തിളങ്ങുന്ന നടി രമ്യ സുധയുടെ ജീവിതം ഇങ്ങനെ
ഇതോടെ അൽഫോൻസയും ശ്രദ്ധിക്കപ്പെടാൻ തുടങ്ങി. ആ സമയത്താണ് ഐറ്റം ഡാൻസിൽ ഏറ്റവും സ്റ്റാർ വാല്യൂ ഉണ്ടായിരുന്ന സിൽക്ക് സ്മിതയുടെ ആ ത്മ ഹ ത്യ. അങ്ങനെ സിൽക്ക് സ്മിതയുടെ അഭാവത്തിൽ സിനിമാക്കാർ അൽഫോൺസയെ തേടി എത്തി. നർത്തകി കൂടിയായതിനാൽ സിൽക്കിനെ വെല്ലുന്ന രീതിയിൽ നൃത്തത്തിൽ അൽഫോൺസ തരംഗമായി.

0 Comments