ചതിക്കപ്പെട്ട ആദ്യവിവാഹം, ഇപ്പോൾ ആന്ധ്രയുടെ മരുമകൾ, ഡോക്റ്ററാകാൻ പഠനം ; നടി സോനു സതീഷിന്റെ ജീവിതത്തിൽ സംഭവിച്ചത്


 പ്രേക്ഷകരുടെ ഇഷ്ട സീരിയൽ താരങ്ങളിൽ ഒരാളാണ് സോനു സതീഷ്. വില്ലത്തി കഥാപാത്രങ്ങളിലൂടെയാണ് താരം മിനിസ്‌ക്രീനിലേയ്ക്ക് ചുവട് വെക്കുന്നത്.

 പിന്നീട് പതിയെ പോസിറ്റീവ് റോളുകളിലേയ്ക്ക് ശ്രദ്ധ കേന്ദ്രീകരിക്കുവാൻ തുടങ്ങി. സീ കേരളത്തിൽ സംപ്രേക്ഷണം ചെയ്തിരുന്ന ‘സുമംഗലി ഭവ’ എന്ന സീരിയലിൽ സോനു അവതരിപ്പിച്ച വേഷം മികച്ച പ്രതികരണം സ്വന്തമാക്കിയിരുന്നു. കുട്ടിക്കാലം മുതലേ കലാരംഗങ്ങളിൽ വളരെ സജീവമായ ആളായിരുന്നു സോനു. ഇപ്പോൾ തന്റെ വ്യകതി ജീവിതത്തെ സംബന്ധിച്ച് സോനു പറഞ്ഞ ചില കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്.



അഭിനേത്രി മാത്രമല്ല മികച്ച നര്‍ത്തകി കൂടിയാണ് സോനു. അവതാരക എന്ന നിലയിലും താരം ശ്രദ്ധ നേടി. ഏതെങ്കിലുമൊരു മേഖല തെരെഞ്ഞെടുക്കാനായി പറഞ്ഞാല്‍ താന്‍ പെട്ടുപോവുമെന്ന് താരം മുൻപ് സൂചിപ്പിച്ചിരുന്നു. ചെറുപ്പം മുതലേ തനിയ്‌ക്കുള്ള ആഗ്രഹം ഡാൻസറാവുക എന്നതായിരുന്നെന്നും അതിനിടയിലാണ് അഭിനയിക്കാനുള്ള അവസരം ലഭിച്ചതെന്നും സോനു സൂചിപ്പിച്ചു. ചെറുപ്പം മുതലേ അമ്മ ഡാന്‍സ് പഠിപ്പിക്കാനായി വിട്ടിരുന്നതായും കാലുറപ്പിച്ച സമയത്ത് തന്നെ ഡാന്‍സ് ക്ലാസില്‍ ചേര്‍ത്തിരുന്നുവെന്നും . പിന്നീടങ്ങോട്ട് ഡാന്‍സ് ജീവിതത്തിന്റെ ഭാഗമായി മാറിയെന്നും സോനു കൂട്ടിച്ചേർത്തു.



തനിയ്ക്ക് സ്റ്റേജ് പേടിയൊന്നുമുണ്ടായിരുന്നില്ലെന്നും, 9ാം ക്ലാസില്‍ പഠിക്കുന്ന സമയത്താണ് വാല്‍ക്കണ്ണാടി അവതരിപ്പിച്ചതെന്നും പിന്നീട് മറ്റ് ചാനലുകളില്‍ നിന്നും ആളുകളിൽ നിന്നും വിളിക്കുകയായിരുന്നെന്നും സോനു വ്യക്തമാക്കുന്നു. പത്രത്തിലും മറ്റുമായി ഫോട്ടോയൊക്കെ കണ്ടാണ് എല്ലാവരും വിളിച്ചതെന്നും സീരിയലില്‍ നിന്നായിരുന്നു ആദ്യം അവസരം ലഭിച്ചതെന്നും സോനു ഓർത്തെടുക്കുന്നു. ജീവിതത്തിൽ തനിയ്ക്ക് നേരിടേണ്ടി വന്ന വെല്ലുവിളികളെ സംബന്ധിച്ചും പിന്നീട് അതിൽ നിന്നെല്ലാം ശക്തമായി തിരിച്ചു വന്ന തൻ്റെ ജീവിതത്തെക്കുറിച്ചും കഴിഞ്ഞ ദിവസം സോനു നടത്തിയ വെളിപ്പടുത്തൽ വലിയ രീതിയിൽ ശ്രദ്ധ നേടിയിരുന്നു.



തൻ്റെ ജീവിതം നിരവധി സ്ത്രീകൾക്ക് പ്രചോദനം ആകുമെന്നാണ് സോനു പറയുന്നത്. ബാഗ്ലൂര്‍ അലയന്‍സ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും കുച്ചുപ്പുടിയില്‍ എം എ നേടിയ താരം നൃത്തത്തില്‍ വീണ്ടും സജീവമാവുകയായിരുന്നു. നൃത്തമാണ് ലോകമെന്ന് കരുതിയിടത്ത് നിന്നാണ് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന സ്ത്രീധനം എന്ന പരമ്പരയിൽ ശക്തായ വില്ലത്തി കഥാപാത്രത്തെ സോനു അവതരിപ്പിക്കുന്നത്. പരമ്പരയിലെ മത്തി സുകു എന്ന പണക്കാരനായ ആളിന്റെ മകൾ വേണി എന്ന കഥാപാത്രത്തെയായിരുന്നു തരം അവതരിപ്പിച്ചത്. ജീവിതത്തിലെ ചില കയ്പ്പേറിയ അനുഭവങ്ങളും സോനുവിനുണ്ട്.

Post a Comment

0 Comments