മിനിസ്ക്രീനിൽ തിളങ്ങി നിൽക്കുന്ന താരമാണ് ശരൺ പുതുമന. പ്രേക്ഷകരുടെ ഇഷ്ട താരങ്ങളിൽ ഒന്നാണ് ശരൺ. കൈയെത്തും ദൂരത്ത് എന്ന സീരിയലിൽ ഒരു പോലീസുകാരനായാണ് താരം അഭിനയിക്കുന്നത്.
ശരണിന്റെ ശബ്ദം പ്രേക്ഷകർക്ക് സുപരിചിതമാണ്. മിക്ക മൊഴിമാറ്റ ചിത്രങ്ങളിലേയും താരങ്ങൾ ശരണിന്റെ ശബ്ദത്തിലൂടെയാണ് സംസാരിക്കുന്നത്. പത്താം ക്ലാസ് കഴിഞ്ഞ ഉടനെ താരം ഷോർട് ഫിലിമിൽ അഭിനയിച്ചു. അതും തന്റെ അച്ഛന്റെ ഷോർട്ട് ഫിലിമിലൂടെയാണ് താരം ആദ്യം പ്രത്യക്ഷപ്പെട്ടത്. 1996 ൽ ദൂരദർശനിലെ വംശം എന്ന പരമ്പരയിലാണ് താരം പിന്നീട് അഭിനയിച്ചത്. പിന്നീട് വിവിധ സീരിയലുകളിലെ നിരവധി കഥാപാത്രങ്ങളായി താരം തിളങ്ങി. കൈയെത്തും ദൂരത്തു എന്ന സീരിയലിലെ താരത്തിന്റെ പോലീസിന്റെ കഥാപാത്രം പ്രേക്ഷകർക്ക് വളരെ ഇഷ്ടമാണ്.
പട്ടാമ്പിയിലാണ് താരം ജനിച്ചത്. പട്ടാമ്പിയിലെ പുതുമനയായിരുന്നു താരത്തിന്റെ അച്ഛന്റെ തറവാട്. ഒരു അഗ്രഹാരം പോലെയുള്ള വീടായിരുന്നു അത്. എപ്പോഴും പോസിറ്റീവ് എനർജി തരുന്ന അന്തരീക്ഷം ആയിരുന്നു അവിടെ. – താരം പറയുന്നു. 2004 ൽ താരം വിവാഹിതനായത്. വിവാഹം കഴിഞ്ഞ ഉടനെ എറണാകുളത്തേക്ക് താമസം മാറ്റി. ഇപ്പോൾ കലൂർ സ്റ്റേഡിയത്തിനു സമീപം ഒരു ഫ്‌ളാറ്റിലാണ് താരം താമസിക്കുന്നത്. നടിയും ജേർണലിസ്റ്റുമായ റാണി ആണ് ശരണിന്റെ ഭാര്യ. ഗൗരി എന്നാണ് മകളുടെ പേര്. ലോക്ക് ഡൗൺ കാലം ചെലവഴിച്ചത് മകൾക്കൊപ്പം നാല് ഷോർട് ഫിലിമുകൾ ചെയ്തിട്ടാണെന്ന വിശേഷങ്ങളൊക്കെ അഭിമുഖത്തിൽ താരം പറയുകയുണ്ടായി.
ശരണുമായിട്ടുള്ള ബന്ധത്തെ കുറിച്ച് റാണി തന്റെ അച്ഛനോട് പറഞ്ഞപ്പോള്‍ നിനക്ക് നിർബന്ധമാണെങ്കിൽ നോക്കാമെന്നായിരുന്നു മറുപടി. ശരണിനെ കുറിച്ച് തനിക്കെല്ലാം അറിയാം എന്ന് അച്ഛനോട് പറഞ്ഞിരുന്നു. എന്നാൽ കുടുംബത്തിലെ ഒരാൾ ശരണിനെ കുറിച്ച് മോശമായി എന്തൊക്കെയോ അച്ഛനോട് പറഞ്ഞു കൊടുത്തു. അതിനു ശേഷം അച്ഛന് എതിർപ്പുണ്ടായി. അമ്മയുടെ അച്ഛന്റെ നിര്‍ദ്ദേശപ്രകാരമാണ് വിവാഹം നടന്നത്. – റാണി പറഞ്ഞു.
ഇപ്പോഴിതാ പുതിയ ഒരു സന്തോഷ വാർത്തയുമായി താരം എത്തിയിരിക്കുകയാണ്. തന്റെയും തന്റെ ഭാര്യ റാണിയുടെയും അനിയന്റെ വിവാഹം കഴിഞ്ഞിരിക്കുകയാണ്. രക്ത ബന്ധം കൊണ്ടല്ലെങ്കിലും തന്റെ സ്വന്തം അനിയനാണ് ശരത്ത് കൃഷ്ണ എന്നാണ് റാണി പറയാറുള്ളത്. അനിയനും അനിയത്തി കുട്ടിയും എന്ന ക്യാപ്ഷനാണ് വിവാഹ ചിത്രങ്ങളോടൊപ്പം റാണി കൊടുത്തിരിക്കുന്നത്. തന്റെ വിവാഹത്തിൽ മറ്റൊരു സന്തോഷവുമായി ശരത് കൃഷ്ണ എത്തി. നടൻ കുഞ്ചാക്കോ ബോബൻ തനിക്ക് വിവാഹ മംഗളാശംസകൾ നേർന്ന് മെസ്സേജ് അയച്ചെന്നു ശരത് പറയുന്നു. ഇച്ചായ വിവാഹം കഴിഞ്ഞു എന്ന് ശരത് ചാക്കോച്ചന് മെസ്സേജ് അയച്ചിരുന്നു. അപ്പോഴാണ് ചാക്കോച്ചൻ മറുപടിയുമായി എത്തിയത്. ശരണും റാണിയും ഇപ്പോൾ അനുജന്റെ വിവാഹം കഴിഞ്ഞ സന്തോഷത്തിലാണ്. നിരവധി പേർ ശരത് കൃഷ്ണയ്ക്കും പങ്കാളിക്കും ആശംസകളുമായി എത്തിയിട്ടുണ്ട്.

0 Comments