സ്ത്രീകളെ ഉപയോഗപ്പെടുത്തി നഗ്ന വീഡിയോ ചാറ്റ് നടത്തുകയും സെക്സ്റ്റിംഗ് നടത്തുകയും ചെയ്തതിനുശേഷം ഇത് പരസ്യമാക്കുമെന്ന് കാണിച്ച് പണം തട്ടുകയും ചെയ്യുന്ന സംഘം പോലീസ് പിടിയിൽ.
മുംബൈയിൽ നടത്തിയ റേഡിലാണ് 17 സ്ത്രീകളെയും ഇതുമായി ബന്ധപ്പെട്ട നടത്തിപ്പുകാരയും പോലീസ് പിടികൂടിയത്.മൊബൈൽ ആപ്പുകൾ വഴി തങ്ങളുടെ ഇടപാടുകാരെ കണ്ടെത്തി ഇവരുടെ ഒപ്പം സ്ത്രീകളെ നഗ്നരായി നിർത്തി പണം തട്ടുന്നതാണ് ഈ സംഘത്തിന്റെ രീതി. ഇതുമായി ബന്ധപ്പെട്ട ഒന്നിലേറെ കോൾ സെന്ററുകള്‍ തന്നെ ഇവര്‍ നടത്തിയിരുന്നു എന്ന് ചിന്തിക്കുമ്പോഴാണ് ഇത് എത്ര വലിയ റാക്കറ്റ് ആണെന്ന് തിരിച്ചറിയുന്നത്. ഈ സംഘത്തിൽ കോളേജ് വിദ്യാർഥിനികളും വീട്ടമ്മമാരും വരെ ഉൾപ്പെട്ടിട്ടുണ്ട്. ഇവരുടെ കോൾ സെന്ററുകൾ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും പ്രവർത്തിക്കുന്നു എന്ന രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഒരേ സമയം എല്ലാ സ്ഥാപനങ്ങളിലും നടത്തിയ റേഡിലാണ് സംഘം പോലീസ് പിടിയിലായത്.
ഇതിൽ രജിസ്റ്റർ ചെയ്യാൻ 500 രൂപ മുതൽ 10000 രൂപവരെ മുടക്കേണ്ടതായിട്ടുണ്ട്. ചെറിയ മുറികളിൽ ഇരിക്കുന്ന സ്ത്രീകളുമായി സംസാരിക്കുന്നതിനുള്ള അവസരമാണ് ഇതിലൂടെ കോൾ ചെയ്യുന്നവർക്ക് ലഭിക്കുന്നത്. ലൈംഗിക ചുവയോടെയാണ് ഇവിടെയുള്ള സ്ത്രീകൾ ഇടപാടുകാരുമായി സംസാരിക്കുന്നത്. പണം കൊടുക്കുന്നതനുസരിച്ച് ഇവർ വസ്ത്രങ്ങൾ അഴിച്ചു മാറ്റി പ്രദർശനം നടത്തും.
ഓരോ ഘട്ടത്തിലേക്ക് എത്തുന്നതനുസരിച്ച് ചാർജ് ഈടാക്കും. ചിലരിൽ നിന്ന് ഈ സംഘം ഭീഷണിപ്പെടുത്തിയും പണം വാങ്ങും. ഇതിനായി വീഡിയോ കോളുകൾ റെക്കോർഡ് ചെയ്ത് സൂക്ഷിക്കും. വൻ തുക നൽകിയില്ലെങ്കിൽ വീഡിയോ കോൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയാണ് പലരെയും ഇവർ കബളിപ്പിക്കുന്നത്.

0 Comments