മലയാളത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ട മൾട്ടി സ്റ്റാർ ചിത്രമായിരുന്നു ജോഷി സംവിധാനം ചെയ്ത 2011 മാർച്ചിൽ തീയറ്ററിൽ എത്തിയ ക്രിസ്ത്യൻ ബ്രദേഴ്സ്.മോഹൻലാൽ സുരേഷ് ഗോപി ദിലീപ് തുടങ്ങി ഒരു വമ്പൻ താരനിര തന്നെ ഈ ചിത്രത്തിൽ അണിനിരന്നിട്ടുണ്ട്.
മോഹൻലാലും ദിലീപും സഹോദരങ്ങളായാണ് ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. ഇവരുടെ അച്ഛന്റെ വേഷം ചെയ്തത് സായികുമാർ ആണ്. ക്യാപ്റ്റൻ വർഗീസ് മാപ്പിള എന്ന ഈ കഥാപാത്രം യഥാർത്ഥത്തിൽ ചെയ്യേണ്ടിയിരുന്നത് തിലകൻ ആയിരുന്നു.
നിർമ്മാതാവ് സുബൈർ തന്നെ ഈ ചിത്രത്തിൽ അഭിനയിക്കാൻ വിളിച്ചിരുന്നുവെന്ന് തിലകൻ ഒരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്. അഡ്വാൻസ് നൽകുകയും അതിനായി 25 ദിവസം തിലകൻ നൽകുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട് സുബൈർ വിളിച്ച് പടം നടക്കില്ല എന്ന് അറിയിച്ചു. മൂന്നര കോടിക്ക് മുകളിൽ മുതൽ മുടക്കുള്ള ചിത്രം ചേമ്പർ ഓഫ് കൊമേഴ്സ് അനുവദിക്കുന്നില്ല എന്നും തിലകനോട് പറഞ്ഞു.
വമ്പൻ താരങ്ങൾ ഉള്ളതു കൊണ്ട് 10 കൊടിയെങ്കിലും ചിത്രത്തിനു മുതല്‍മുടക്ക് വരും. പിന്നീട് ഈ ചിത്രത്തിൽ നിന്നും തിലകനെ ബോധപൂർവ്വം ഒഴിവാക്കുക ആയിരുന്നു. ഇതേക്കുറിച്ച് ചോദിച്ചപ്പോൾ അവർ സമ്മതിക്കുന്നില്ല എന്നാണ് നിർമ്മാതാവ് സുബൈർ തിലകനോട് പറഞ്ഞത്. ആരാണ് ഈ അവർ എന്ന് തിലകന്‍ ചോദിച്ചപ്പോൾ ഫെഫ്ക എന്നാണ് സുബൈർ പറഞ്ഞത്. അമ്മ സംഘടന ഒന്നും പറഞ്ഞിട്ടില്ല എന്നും ഇതേക്കുറിച്ച് മിണ്ടിയിട്ടില്ല എന്നും സുബൈർ തിലകനോട് പറഞ്ഞു.
ഫെഫ്കയേക്കാൾ വലുതാണ് അമ്മ എന്ന് തനിക്ക് മനസ്സിലായെന്ന് തിലകൻ പിന്നീട് പറഞ്ഞു. അവരാണ് തനിക്ക് ലഭിക്കേണ്ടിയിരുന്ന അവസരം നിഷേധിച്ചത്. ഒരാൾക്ക് തൊഴിൽ ചെയ്യാനുള്ള അവകാശം നിഷേധിക്കാൻ അമ്മയ്ക്ക് എന്താണ് അവകാശമെന്ന് ചോദിച്ചിരുന്നു. എന്നാൽ അന്ന് തിലകനെ ഒഴിവാക്കാൻ അണിയറയിൽ നിന്ന് കളിച്ചത് ദിലീപ് ആയിരുന്നു എന്ന തരത്തിൽ ആരോപണം ഉയർന്നിരുന്നു.

0 Comments