എന്റെ 50 വർഷത്തെ കാത്തിരിപ്പാണ് ഡോക്ടറെ" എനിക്ക് അമ്മയാകണം" , 72 ആം വയസിൽ ആദ്യ കുഞ്ഞിന് ജന്മം നൽകി ജുവൻ ബെൻ


 ഒരു കുഞ്ഞില്ലാത്ത ജീവിതം ദമ്പതിമാരെ സംബന്ധിച്ചിടത്തോളം വേദന നിറയ്ക്കുന്നത് തന്നെയാണ്. ഗുജറാത്തി സ്വദേശികളായ മാൽദാരിയുടെയും ജുവൻബെൻ റബ്ബരിയുടെയും ജീവിതാഭിലാഷങ്ങളിൽ ഒന്നായിരുന്നു ഒരു കുഞ്ഞു എന്നുള്ളത്. സ്വന്തം രക്തത്തിൽ ഒരു കുഞ്ഞു പിറക്കുക അത് ഏതൊരാളുടെയും സ്വപ്നമാണ്. എന്നാൽ ഇവർക്ക് ഈ സ്വപ്നം സാക്ഷാത്കരിക്കാൻ 70 വയസ്സ് വരെ കാത്തിരിക്കേണ്ടതായി വന്നു. വൈദ്യശാസ്ത്രത്തെ പോലും അമ്പരപ്പിച്ചുകൊണ്ടാണ്.

 ഈ പ്രായത്തിൽ ഇവർ ഒരു കുഞ്ഞിഞാൻ ജന്മം നൽകിയത്. ഡെയിലി മെയിൽ ആണ് ഇത് റിപ്പോർട്ട് ചെയ്യുന്നത്. അപൂർവങ്ങളിലും അപൂർവമായി ഒരു സംഭവമാണ് ഇത് എന്ന് ഇവര് ചികിത്സ ഡോക്ടർ പോലും പറയുന്നുണ്ട്. ഗുജറാത്തിലെ മോറ എന്ന ഗ്രാമത്തിലാണ് 75 കാരനായ മാൽദാരിയും ഭാര്യയും താമസിക്കുന്നത്. ഈ മാസം ആദ്യമായിരുന്നു ഇവർക്ക് ഒരു കുഞ്ഞിനെ ലഭിച്ചത്.ഐവിഎഫ് ചികിത്സയിലൂടെ ആയിരുന്നു ഗർഭധാരണം. ഈ പ്രായത്തിൽ പ്രസവം സാധ്യമല്ല എന്ന് ഡോക്ടറോട് പറയുകയും ചെയ്തിരുന്നു. എന്നാൽ ഇവരുടെ നിർബന്ധത്തിന് ഡോക്ടർമാർ വഴങ്ങുകയായിരുന്നു. പിന്നീട് ഐഎഫിവിലൂടെ ആരോഗ്യകരമായ ഗർഭപാത്രമുള്ള ഏതൊരു സ്ത്രീക്കും ഗർഭിണിയാകാൻ സാധിക്കുമെന്നും എന്നാൽ ഇത്രയും പ്രായമായതിനാൽ ഇവരുടെ കാര്യം നടക്കുമോ എന്ന സംശയം ഡോക്ടർമാർ ഉണ്ടായിരുന്നു എന്നുമാണ് പറയുന്നത്. എന്നാൽ ഇവർ പരീക്ഷണത്തിന് തയ്യാറായി. ആ പരീക്ഷണം പൂർണമായും വിജയിക്കുകയും ചെയ്തു. ആരോഗ്യവാനായ ഒരു ആൺകുഞ്ഞിനെയാണ് ഇവർക്ക് ലഭിച്ചത്. ഇവരുടെ ജീവിതത്തിലെ ഒരു വലിയ സ്വപ്നം കൂടിയായിരുന്നു സാക്ഷാൽക്കരിച്ചത്. ഒരിക്കലും കുഞ്ഞുങ്ങൾ ഉണ്ടാവില്ല എന്ന് വിശ്വസിച്ച ഇവർക്ക് മുൻപിലേക്ക് ആണ് ഈശ്വരൻ അത്ഭുതം പ്രവർത്തിച്ചത്. അതും ഈ ജീവിതസായാഹ്നത്തിന്റെ വേളയിൽ.ഏറെ സന്തോഷത്തിലാണ് ഈ ദമ്പതിമാർ. ഒരു കുഞ്ഞിനെ ലഭിച്ചതിന്റെ സന്തോഷം അവരിൽ വല്ലാത്ത ഒരു ഉന്മാദം നിറയ്ക്കുകയാണ്. ഒരു കുഞ്ഞു ജനിക്കുമ്പോൾ അവിടെ ജനിക്കുന്നത് മറ്റു രണ്ടുപേരും കൂടിയാണ്. ഒരച്ഛനും അമ്മയും. വലിയ ഇഷ്ടത്തോടെ സ്വന്തം കുഞ്ഞിനെ കൈകളിലേക്ക് വാങ്ങുമ്പോൾ ആ മാതാപിതാക്കൾ അനുഭവിക്കുന്ന ഒരു ചാരിതാർത്ഥ്യം ഉണ്ട്. ഐവിഎഫ് പോലെയുള്ള ചികിത്സകൾ ഇന്ന് ഒരുപാട് പേരുടെ ജീവിതത്തിൽ വെളിച്ചം വീശിയിട്ടുണ്ട് എന്ന് പറയേണ്ടിയിരിക്കുന്നു. ഒരു കുഞ്ഞെന്ന സ്വപ്നം പൂർത്തിയാക്കുവാൻ ഒരുപാട് ആളുകളെ സഹായിച്ചിട്ടുണ്ട് ഇത്തരം ചികിത്സാരീതികൾ. ഒരിക്കലും ഒരു കുഞ്ഞിനെ ലഭിക്കില്ല എന്ന് കരുതിയവർക്ക് ഈ ചികിത്സ നൽകിയ പ്രത്യാശയുടെ കിരണം ചെറുതാല്ലെന്ന് തന്നെ പറയേണ്ടിയിരിക്കുന്നു.

Post a Comment

0 Comments