ഇരട്ടകൾ ഒരേസമയം ഒരുമിച്ച് കുഞ്ഞുങ്ങൾക്ക് ജന്മം നൽകി, കോട്ടയത്തു അത്യപൂർവ സംഭവം


 ഇരട്ട സഹോദരങ്ങളെ പറ്റി പറയുമ്പോൾ എല്ലാവർക്കും ഒരു കൗതുകമാണ്. ജനിച്ച സമയം മുതൽ അവർ ഒരുമിച്ചായിരിക്കും, ജീവിതത്തിലെ ഓരോ മനോഹരമായ നിമിഷങ്ങളും അവർ ഒന്നിച്ചായിരിക്കും. കോട്ടയം തലയോലപ്പറമ്പ് സ്വദേശികളായ ശ്രീ പ്രിയയുടെയും ശ്രീലക്ഷ്മിയുടെയും കഥയിലും ഉണ്ട് ഒരുപാട് ട്വിസ്റ്റ്. 1995 ഒക്ടോബർ 11 നായിരുന്നു ഇരട്ട കണ്മണികൾ ആയി ഇവർ ഈ ലോകത്തിലേക്ക് വന്നത്.

 പിന്നെ എല്ലാ കാര്യങ്ങളിലും ഒരുമിച്ചായിരുന്നു, സ്നേഹവും കരുതലും പങ്കുവെച്ച് സ്കൂളിൽ പോകുമ്പോഴും ഒരാളുടെ വിരൽത്തുമ്പിൽ പിടിക്കാൻ മറ്റൊരാൾ ഒപ്പമുണ്ടായിരുന്നു.പഠനവും വിവാഹവും എല്ലാം ഒരുമിച്ച്. എന്നാൽ വീണ്ടും ഒരു ട്വിസ്റ്റ്‌ വന്നു. ഇവർ ഒരുമിച്ച് തന്നെ ഗർഭിണി ആവുകയും ചെയ്തു. ഒരാഴ്ച വ്യത്യാസത്തിൽ ഒരേ ദിവസം തന്നെ ഇരുവരുടെയും ജീവനുകൾ പിറവികൊണ്ടത് ഏവരെയും അതിശയിപ്പിച്ച ഒന്നായിരുന്നു. ഗൈനക്കോളജിസ്റ് ഡോക്ടർ അജിത് ദേവഗൺ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് കുറുപ്പാണ് ഈ കഥ ലോകത്തെ മുഴുവൻ അറിയിച്ച്. വനിതയ്ക്ക് ഓൺലൈൻ അഭിമുഖം നൽകിയിരുന്നു ഇവർ. തങ്ങളുടെ കുഞ്ഞുവാവകൾ ഭൂമിയിൽ ഒരേ ദിവസം പിറന്നത് അറിഞ്ഞു വിളിക്കുന്നവർ എല്ലാം ചോദിക്കുന്നത് എങ്ങനെയാണ് കൃത്യമായി ഇങ്ങനെ ഒപ്പിച്ചത് എന്നാണ്.എങ്ങനെ ഇത് കൃത്യമായി വന്നുവന്ന് തങ്ങൾക്ക് അറിയില്ല. ചിലപ്പോൾ താനും ശ്രീലക്ഷ്മിയും തമ്മിലുള്ള സ്നേഹത്തിൻറെ അടയാളം ആയിരിക്കാം, തങ്ങൾ വളർന്നത് പോലെ തങ്ങളുടെ കണ്മണികൾ വളരട്ടെ എന്നും ശ്രീലക്ഷ്മി പറയുന്നു. പണ്ട് മുതലേ തങ്ങൾ എല്ലാ കാര്യങ്ങളിലും ഒരുമിച്ചായിരുന്നു. തങ്ങളുടെ ഇഷ്ടങ്ങളും താൽപര്യങ്ങളും അഭിരുചികളും അഭിപ്രായങ്ങളും എല്ലാം തങ്ങൾക്ക് ഒരുപോലെയായിരുന്നു. ഒരുപോലെയുള്ള വസ്ത്രങ്ങളാണ് ഇടുന്നത്. തങ്ങളുടെ ശരീര ഭാഷ പോലും ഒരുപോലെയാണെന്ന് കാണുന്നവരൊക്കെ പറയുമായിരുന്നു. ഞങ്ങളെ അടുത്ത് അറിയാത്തവർക്ക് ഞങ്ങളെ മാറിപ്പോവുക പോലും ചെയ്തിട്ടുണ്ട്. അച്ഛൻ മരിച്ച അഞ്ചു വർഷമാകുന്നു. പട്ടാളത്തിൽ ആയിരുന്നു.മലപ്പുറത്ത് സ്കൂളിൽ ടീച്ചറായിരുന്നു അമ്മ. അതു കൊണ്ട് ഞങ്ങളുടെ വിദ്യാഭ്യാസവും അവിടെ തന്നെയായിരുന്നു. ഉപരിപഠനത്തിന് തങ്ങൾ ഒരുമിച്ച് ബികോമിന് ചേരുകയും പിന്നാലെ ചാർട്ടേഡ് അക്കൗണ്ടൻസി കോഴ്സ് ചെയ്യുകയും ചെയ്തു. വിവാഹം ആയപ്പോൾ ചെറിയ ദുഃഖം ഒക്കെ ഉണ്ടായിരുന്നു. അതു വരെ ഒന്നിച്ചു നിന്നവർ മറ്റ് രണ്ടു വീടുകളിലേക്ക് പോകണമല്ലോ എന്നോർത്തു. എന്നാൽ മനസ്സറിഞ്ഞു സ്നേഹിക്കുന്ന ഭർത്താക്കന്മാരെ തന്നെ ലഭിച്ചു. കൊല്ലം സ്വദേശിയായ വിനീപ് പി പിള്ളയാണ് തൻറെ ഭർത്താവ്. കോയമ്പത്തൂരിലെ പാർലേജി കമ്പനിയിൽ മാനേജരായി ജോലി ചെയ്യുന്നു അദ്ദേഹം. ശ്രീലക്ഷ്മിയെ വിവാഹം ചെയ്തത് തിരുവനന്തപുരം സ്വദേശിയായ ആകാശ് നാഥ്.തിരുവനന്തപുരത്ത് സൂപ്പർമാർക്കറ്റ് നടത്തുകയാണ് ആകാശ്. കൊല്ലവും തിരുവനന്തപുരവും തമ്മിൽ വലിയ ദൂരം ഇല്ലാത്തതുകൊണ്ട് ഞങ്ങൾ സമാധാനത്തോടെ കഴിയുന്നു, ഒരാഴ്ച വ്യത്യാസത്തിൽ ഗർഭിണികളായി. ശരിക്കും അത്‌ ഞങ്ങളെ ത്രില്ലടിപ്പിച്ചു. പ്രസവം വരെ ഞങ്ങൾ ഒരുമിച്ചായിരുന്നു, ഒരു ഡോക്ടറുടെ കീഴിൽ ആയിരുന്നു ചികിത്സ ഒക്കെ. ദൈവത്തിൻറെ കലണ്ടറിൽ കുഞ്ഞു ജീവൻ ഭൂമിയിൽ എത്തുന്നതിനും ഒരു ദിവസം തന്നെയായി. 29ന് കോട്ടയം കാരിത്താസ് ആശുപത്രിയിൽ ഒരേസമയം ഞങ്ങളുടെ രാജകുമാരിമാരുടെ കരച്ചിൽ കേട്ടു. ഡോക്ടർ സോഷ്യൽ മീഡിയയിൽ കഥ പങ്കുവച്ചപ്പോൾ മുതൽ ആശംസകളുമായി നിരവധി ആളുകൾ എത്തി. എല്ലാവരും ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണം എന്ന് പറഞ്ഞാണ് ശ്രീപ്രിയ നിർത്തുന്നത്.

Post a Comment

0 Comments