മലയാളത്തിന്റെ സൂപ്പർതാരവും ബിജെപിയുടെ അതിശക്തനായ നേതാവുമാണ് സുരേഷ് ഗോപി. സിനിമകളിൽ പൊലീസ് വേഷങ്ങൾ ചെയ്ത് പ്രേക്ഷകരെ ഏറെ അമ്പരിപ്പിച്ച നടൻ കൂടിയാണ് അദ്ദേഹം.ഓർത്തിരിക്കാൻ ഒത്തിരി നല്ല സിനിമകൾ സമ്മാനിച്ച സുരേഷ് ഗോപി ഒരു നല്ല മനുഷ്യ സ്‌നേഹി കൂടിയാണ്. തന്നോട് സഹായം ചോദിച്ചെത്തുന്നവരെ അദ്ദേഹം ഒരിക്കലും മടക്കിയയച്ചിട്ടില്ല.
അതുകൊണ്ടുതന്നെ പ്രേക്ഷകരുടെ മനസ്സിൽ വലിയ സ്ഥാനമാണ് അദ്ദേഹത്തിനിരവധി കുടുംബങ്ങൾക്ക് തണലായി മാറിയ സുരേഷ് ഗോപിയെ രാഷ്ട്രീയ അഭിപ്രായ വ്യത്യസങ്ങൾക്കും അപ്പുറം ജനങ്ങൾക്ക് ഏറെ ഇഷ്ടമാണ്. അതേസമയം,താരത്തിന്റെ രാഷ്ട്രീയം പലപ്പോഴും വിമർശനങ്ങൾക്ക് കാരണമാവാറുണ്ട്. ഇപ്പോഴിതാ സുരേഷ് ഗോപി തൃശൂരിൽ മത്സരിച്ച് വിജയിക്കുമെന്ന പരാമർശവുമായി രംഗത്തെത്തിയിരുന്നു. വീണ്ടും അദ്ദേഹത്തെ രാഷ്ട്രീയ ചർച്ചകളിൽ നിറയ്ക്കുമ്പോൾ വിമർശിക്കുന്നവർക്ക് എതിരെ രംഗത്തെത്തിയിരിക്കുകയാണ് അഞ്ചു പാർവ്വതി പ്രബീഷ് .ഇവിടെ ഉള്ള മറ്റു സൂപ്പർ താരങ്ങളുടെ സിനിമകളൊക്കെ സൂപ്പർ ഹിറ്റ് ആകുമ്പോൾ അവരുടെ ശേഖരത്തിൽ മുന്തിയ ഒരു കാർ കൂടി അതിഥിയായിട്ടെത്തും. അല്ലെങ്കിൽ കുടുംബവുമൊത്ത് അടിപൊളി വിദേശയാത്ര. ഒപ്പം കുറെ പാർട്ടി ബാഷ് , തീർന്നു, എന്നാൽ ഇവിടെ സുരേഷ് ഗോപി എന്ന മനുഷ്യൻ ഒരു സിനിമയ്ക്ക് കരാർ ഒപ്പിടുമ്പോൾ തന്നെ അതിന്റെ ഒരു വിഹിതം തൊഴിലില്ലാതെ വിഷമിക്കുന്ന മിമിക്രി കലാകാരന്മാരുടെ പക്കലെത്തും, അഭിനയത്തിരക്കിനിടയിൽ പോലും ആളുടെ മനസ്സ് തന്റെ സഹായം പ്രതീക്ഷിച്ചിരിക്കുന്ന നിസ്സഹായരായ മനുഷ്യരെ കുറിച്ചായിരിക്കുംഅതായത് ഇവിടെ സുരേഷ് ഗോപി എന്ന മനുഷ്യസ്‌നേഹിയുടെ ഒരു പടം വിജയിപ്പിക്കുമ്പോൾ അതിന്റെ ഏറിയ പങ്കും എത്തുക ഒരുപാട് മനുഷ്യരുടെ കണ്ണീരൊപ്പുവാൻ വേണ്ടിയാണ്; കുറെയേറെ കുടുംബങ്ങളുടെ സാന്ത്വന സ്പർശമാവാനാണ്.. അതുപോലെ പാവപ്പെട്ടവർ കഷ്ടപ്പെട്ട് ഉണ്ടാക്കുന്ന പണം നിക്ഷേപങ്ങളായി അവർ സഹകരണ സംഘങ്ങളിൽ കൊണ്ടിടുമ്പോൾ അധികാരത്തിന്റെ കസേരകളിലിരുന്ന് അത് അടിച്ചുമാറ്റുന്നവരറിയുന്നുണ്ടോ അവർ കാരണം തെരുവിലായവരുടെ കണ്ണീരൊപ്പാനും ഇവിടെ ഈ മനുഷ്യനെ ഉള്ളുവെന്ന്.അതുപോലെ ഇവിടെ ഒരു ജോലിയും ഇല്ലാത്ത കുറച്ച് അ,വന്മാർ നേരം വെളുക്കുമ്പം തൊട്ട് ഇരുട്ടുവോളം അങ്ങേരെ ചാണകം, വാഴ, അടിമ എന്നൊക്കെ അറഞ്ചം പുറഞ്ചം അടച്ചാക്ഷേപിച്ച് ലൈക്കും കമന്റും വ്യൂസും വാങ്ങികൂട്ടിയ മഴപ്പാഴുകളൊക്കെ അവസാനം രക്ഷയ്ക്ക് വിളിക്കുന്നത് അങ്ങേരെ തന്നെയാണ്. കരുണ നന്മ, സഹജീവി സ്‌നേഹം, മാനവികത തുടങ്ങിയ ഈശ്വരീയമായ വരപ്രസാദങ്ങൾ അദ്ദേഹത്തിന് ഇല്ലായിരുന്നുവെങ്കിൽ, ഇന്ന് ഏത് മലയാള താരരാജാവിനേക്കാൾ വലിയ മൾട്ടി മില്യണയർ ആയിരുന്നേനേ ഈ സുരേഷ് ഗോപി.

0 Comments