എത്രനാൾ സഹിക്കണം ഈ പുക,സർക്കാരിന് ഉത്തരമില്ല; 9 ദിവസംകഴിഞ്ഞപ്പോൾ കാണാൻ മന്ത്രിമാരെത്തി

ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിൽ എത്തിയ മന്ത്രിമാരായ പി. രാജീവ്, എം.ബി. രാജേഷ് എന്നിവർ, കൊച്ചി ബ്രഹ്‌മപുരം മാലിന്യപ്ലാന്റിലെ തീപ്പിടിത്തത്തിലുണ്ടായ കനത്ത വിഷപ്പുകയെത്തുടർന്ന് ജനലും വാതിലുകളും അടച്ചിട്ട് വീടിനുള്ളിൽ കഴിയുന്ന പരിസരവാസിയായ ചക്കാലക്കുടി ശശി ഇടയ്‌ക്കൊന്ന് വാതിൽ

 പാതിതുറന്നപ്പോൾ |ഫോട്ടോ: വി.കെ. അജികൊച്ചി: ബ്രഹ്‌മപുരത്തുനിന്ന് കൊച്ചി നഗരത്തിലടക്കം പകരുന്ന പുക നിയന്ത്രിക്കാന്‍ എത്രനാള്‍ വേണമെന്ന ഹൈക്കോടതിയുടെ ചോദ്യത്തിന് വ്യക്തമായ ഉത്തരം നല്‍കാനാകാതെ സര്‍ക്കാര്‍. രണ്ടുദിവസംകൂടി വേണമെന്നാണ് അഗ്‌നിരക്ഷാസേനാ ഉദ്യോഗസ്ഥര്‍ പറയുന്നതെന്ന് വിശദീകരിച്ച കളക്ടര്‍ക്ക് ഇക്കാര്യത്തില്‍ ഉറപ്പുനല്‍കാനായില്ല.പുകകാരണം തങ്ങള്‍ക്കും ജീവനക്കാര്‍ക്കുമടക്കം ഉണ്ടായ ആരോഗ്യപ്രശ്‌നങ്ങളും ജസ്റ്റിസ് എസ്.വി. ഭട്ടിയും ജസ്റ്റിസ് ബസന്ത് ബാലാജിയും അടങ്ങിയ ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടി. പ്രശ്‌നപരിഹാരത്തിനായുള്ള ഫലപ്രദമായ നടപടിയുണ്ടായില്ലെങ്കില്‍ സ്വരം കടുപ്പിക്കേണ്ടിവരുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി.

ദേശീയ ഹരിത ട്രിബ്യൂണലില്‍ മുമ്പ് കോര്‍പ്പറേഷന്‍ നല്‍കിയ ഉറപ്പുകളില്‍ 30 ശതമാനമെങ്കിലും നടപ്പാക്കിയിരുന്നെങ്കില്‍ ഇപ്പോഴത്തെ ദുരന്തം ഒഴിവാക്കാന്‍ കഴിയുമായിരുന്നു. ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരേ പ്രോസിക്യൂഷന്‍ നടപടിക്ക് ഉത്തരവിടുമെന്നും കോടതി വാക്കാല്‍ അഭിപ്രായപ്പെട്ടു. സ്ഥിതി നേരില്‍ക്കണ്ടുപഠിച്ച് റിപ്പോര്‍ട്ട് നല്‍കാനായി നിരീക്ഷണസമിതിക്കും കോടതി രൂപംനല്‍കി.

പ്രശ്‌നത്തിന് ശാശ്വതപരിഹാരം സംബന്ധിച്ച് അഡീഷണല്‍ സത്യാവാങ്മൂലം നല്‍കാന്‍ തദ്ദേശഭരണവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദ മുരളീധരനും നിര്‍ദേശം നല്‍കി. ശനിയാഴ്ചമുതല്‍ വീടുകളില്‍നിന്നുള്ള മാലിന്യം ശേഖരിച്ചുതുടങ്ങണം. വിഷയം തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.

ബ്രഹ്‌മപുരത്തെ എട്ടു സെക്ടറുകളില്‍ തീ നിയന്ത്രിക്കാനായെന്ന് കളക്ടര്‍ എന്‍.എസ്.കെ. ഉമേഷ് വിശദീകരിച്ചു. ബ്രഹ്‌മപുരത്തെ അവസ്ഥ മോശമെന്ന് മലിനീകരണ നിയന്ത്രണബോര്‍ഡ് ചെയര്‍മാന്‍ എ.ബി. പ്രദീപ് കുമാര്‍ വിശദീകരിച്ചു.

ദിവസം ഒന്‍പതു കഴിഞ്ഞപ്പോള്‍ മാലിന്യമല കാണാന്‍ മന്ത്രിമാരെത്തി

അമ്പലമേട്: മാലിന്യമലയ്ക്കു തീപിടിച്ച് ഒന്‍പതു ദിവസം പിന്നിട്ടപ്പോള്‍ ബ്രഹ്‌മപുരം പ്ലാന്റില്‍ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ മന്ത്രിമാരെത്തി. കത്തിയമര്‍ന്ന പ്ലാസ്റ്റിക് മലകളുടെ മുകളിലൂടെ കയറി ഇറങ്ങി തീപ്പിടിത്തം നിയന്ത്രിക്കാന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ നേരില്‍ക്കണ്ട് വിലയിരുത്തി. മന്ത്രിമാരായ എം.ബി. രാജേഷും പി. രാജീവുമാണ് ബ്രഹ്‌മപുരം മാലിന്യ പ്ലാന്റ് സന്ദര്‍ശിച്ചത്. തീയണയ്ക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഉദ്യോഗസ്ഥരുമായി സംസാരിച്ച് പുരോഗതി വിലയിരുത്തി.

80 ശതമാനം തീയും പുകയും അണയ്ക്കാന്‍ കഴിഞ്ഞതായി മന്ത്രിമാരായ പി. രാജീവ്, എം.ബി. രാജേഷ് എന്നിവര്‍ പറഞ്ഞു. തീയും പുകയും അണയ്ക്കാന്‍ മനുഷ്യസാധ്യമായ എല്ലാ പ്രവര്‍ത്തനങ്ങളും സര്‍ക്കാര്‍ ചെയ്തിട്ടുണ്ടെന്നാണ് മന്ത്രി പി. രാജീവ് പറഞ്ഞത്. ചില സ്ഥലങ്ങളില്‍ ആറടിയോളം താഴ്ചയില്‍ മാലിന്യത്തില്‍നിന്ന് തീ ഇപ്പോഴും പുകയുന്നുണ്ട്. അത് നിയന്ത്രിക്കാനാണ് ശ്രമം.

ബ്രഹ്‌മപുരത്തേക്ക് ഇനി പ്ലാസ്റ്റിക് മാലിന്യങ്ങള്‍ അനുവദിക്കില്ലെന്നും മന്ത്രിമാര്‍ അറിയിച്ചു. മേയര്‍ എം. അനില്‍കുമാര്‍, ജില്ലാ കളക്ടര്‍ എന്‍.എസ്.കെ. ഉമേഷ്, ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരോട് ഇതുവരെ സ്വീകരിച്ച നടപടികളും പുരോഗതിയും ചര്‍ച്ച ചെയ്തു. പി.വി. ശ്രീനിജിന്‍ എം.എല്‍.എ., സിറ്റി പോലീസ് കമ്മിഷണര്‍ കെ. സേതുരാമന്‍, കോര്‍പ്പറേഷന്‍ സെക്രട്ടറി ബാബു അബ്ദുള്‍ഖാദര്‍, സബ് കളക്ടര്‍ പി. വിഷ്ണുരാജ്, വടവുകോട് - പുത്തന്‍കുരിശ് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സോണിയ മുരുകേശന്‍, മറ്റു ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുംഹ്‌മപുരം മാലിന്യ പ്ലാന്റിൽ എത്തിയ മന്ത്രിമാരായ പി. രാജീവ്, എം.ബി. രാജേഷ് എന്നിവർ, കൊച്ചി ബ്രഹ്‌മപുരം മാലിന്യപ്ലാന്റിലെ തീപ്പിടിത്തത്തിലുണ്ടായ കനത്ത വിഷപ്പുകയെത്തുടർന്ന് ജനലും വാതിലുകളും അടച്ചിട്ട് വീടിനുള്ളിൽ കഴിയുന്ന പരിസരവാസിയായ ചക്കാലക്കുടി ശശി ഇടയ്‌ക്കൊന്ന് വാതിൽ പാതിതുറന്നപ്പോൾ |ഫോട്ടോ: വി.കെ. അജി

കൊച്ചി: ബ്രഹ്‌മപുരത്തുനിന്ന് കൊച്ചി നഗരത്തിലടക്കം പകരുന്ന പുക നിയന്ത്രിക്കാന്‍ എത്രനാള്‍ വേണമെന്ന ഹൈക്കോടതിയുടെ ചോദ്യത്തിന് വ്യക്തമായ ഉത്തരം നല്‍കാനാകാതെ സര്‍ക്കാര്‍. രണ്ടുദിവസംകൂടി വേണമെന്നാണ് അഗ്‌നിരക്ഷാസേനാ ഉദ്യോഗസ്ഥര്‍ പറയുന്നതെന്ന് വിശദീകരിച്ച കളക്ടര്‍ക്ക് ഇക്കാര്യത്തില്‍ ഉറപ്പുനല്‍കാനായില്ല.

പുകകാരണം തങ്ങള്‍ക്കും ജീവനക്കാര്‍ക്കുമടക്കം ഉണ്ടായ ആരോഗ്യപ്രശ്‌നങ്ങളും ജസ്റ്റിസ് എസ്.വി. ഭട്ടിയും ജസ്റ്റിസ് ബസന്ത് ബാലാജിയും അടങ്ങിയ ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടി. പ്രശ്‌നപരിഹാരത്തിനായുള്ള ഫലപ്രദമായ നടപടിയുണ്ടായില്ലെങ്കില്‍ സ്വരം കടുപ്പിക്കേണ്ടിവരുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി.

ദേശീയ ഹരിത ട്രിബ്യൂണലില്‍ മുമ്പ് കോര്‍പ്പറേഷന്‍ നല്‍കിയ ഉറപ്പുകളില്‍ 30 ശതമാനമെങ്കിലും നടപ്പാക്കിയിരുന്നെങ്കില്‍ ഇപ്പോഴത്തെ ദുരന്തം ഒഴിവാക്കാന്‍ കഴിയുമായിരുന്നു. ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരേ പ്രോസിക്യൂഷന്‍ നടപടിക്ക് ഉത്തരവിടുമെന്നും കോടതി വാക്കാല്‍ അഭിപ്രായപ്പെട്ടു. സ്ഥിതി നേരില്‍ക്കണ്ടുപഠിച്ച് റിപ്പോര്‍ട്ട് നല്‍കാനായി നിരീക്ഷണസമിതിക്കും കോടതി രൂപംനല്‍കി.

പ്രശ്‌നത്തിന് ശാശ്വതപരിഹാരം സംബന്ധിച്ച് അഡീഷണല്‍ സത്യാവാങ്മൂലം നല്‍കാന്‍ തദ്ദേശഭരണവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദ മുരളീധരനും നിര്‍ദേശം നല്‍കി. ശനിയാഴ്ചമുതല്‍ വീടുകളില്‍നിന്നുള്ള മാലിന്യം ശേഖരിച്ചുതുടങ്ങണം. വിഷയം തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.

ബ്രഹ്‌മപുരത്തെ എട്ടു സെക്ടറുകളില്‍ തീ നിയന്ത്രിക്കാനായെന്ന് കളക്ടര്‍ എന്‍.എസ്.കെ. ഉമേഷ് വിശദീകരിച്ചു. ബ്രഹ്‌മപുരത്തെ അവസ്ഥ മോശമെന്ന് മലിനീകരണ നിയന്ത്രണബോര്‍ഡ് ചെയര്‍മാന്‍ എ.ബി. പ്രദീപ് കുമാര്‍ വിശദീകരിച്ചു.

ദവസം ഒന്‍പതു കഴിഞ്ഞപ്പോള്‍ മാലിന്യമല കാണാന്‍ മന്ത്രിമാരെത്തി

അമ്പലമേട്: മാലിന്യമലയ്ക്കു തീപിടിച്ച് ഒന്‍പതു ദിവസം പിന്നിട്ടപ്പോള്‍ ബ്രഹ്‌മപുരം പ്ലാന്റില്‍ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ മന്ത്രിമാരെത്തി. കത്തിയമര്‍ന്ന പ്ലാസ്റ്റിക് മലകളുടെ മുകളിലൂടെ കയറി ഇറങ്ങി തീപ്പിടിത്തം നിയന്ത്രിക്കാന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ നേരില്‍ക്കണ്ട് വിലയിരുത്തി. മന്ത്രിമാരായ എം.ബി. രാജേഷും പി. രാജീവുമാണ് ബ്രഹ്‌മപുരം മാലിന്യ പ്ലാന്റ് സന്ദര്‍ശിച്ചത്. തീയണയ്ക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഉദ്യോഗസ്ഥരുമായി സംസാരിച്ച് പുരോഗതി വിലയിരുത്തി.

80 ശതമാനം തീയും പുകയും അണയ്ക്കാന്‍ കഴിഞ്ഞതായി മന്ത്രിമാരായ പി. രാജീവ്, എം.ബി. രാജേഷ് എന്നിവര്‍ പറഞ്ഞു. തീയും പുകയും അണയ്ക്കാന്‍ മനുഷ്യസാധ്യമായ എല്ലാ പ്രവര്‍ത്തനങ്ങളും സര്‍ക്കാര്‍ ചെയ്തിട്ടുണ്ടെന്നാണ് മന്ത്രി പി. രാജീവ് പറഞ്ഞത്. ചില സ്ഥലങ്ങളില്‍ ആറടിയോളം താഴ്ചയില്‍ മാലിന്യത്തില്‍നിന്ന് തീ ഇപ്പോഴും പുകയുന്നുണ്ട്. അത് നിയന്ത്രിക്കാനാണ് ശ്രമം.ബ്ഹ്‌മപുരത്തേക്ക് ഇനി പ്ലാസ്റ് മാലിന്യങ്ങള്‍ അനുവദിക്കില്ലെന്നും മന്ത്രിമാര്‍ അറിയിച്ചു. മേയര്‍ എം. അനില്‍കുമാര്‍, ജില്ലാ കളക്ടര്‍ എന്‍.എസ്.കെ. ഉമേഷ്, ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരോട് ഇതുവരെ സ്വീകരിച്ച നടപടികളും പുരോഗതിയും ചര്‍ച്ച ചെയ്തു. പി.വി. ശ്രീനിജിന്‍ എം.എല്‍.എ., സിറ്റി പോലീസ് കമ്മിഷണര്‍ കെ. സേതുരാമന്‍, കോര്‍പ്പറേഷന്‍ സെക്രട്ടറി ബാബു അബ്ദുള്‍ഖാദര്‍, സബ് കളക്ടര്‍ പി. വിഷ്ണുരാജ്, വടവുകോട് - പുത്തന്‍കുരിശ് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സോണിയ മുരുകേശന്‍, മറ്റു ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും സന്നിഹിതരായിരുന്നു സന്നിഹിതരായിരുന്നു
 
Post a Comment

0 Comments