*_കണ്ണൂരിൽ പൂര്‍വവിദ്യാര്‍ഥി സംഗമത്തിനു പോയ വീട്ടമ്മ പഴയ കാമുകനൊപ്പം നാടുവിട്ടു;പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു*published 07-03-2023 കണ്ണൂര്‍: സ്‌കൂള്‍ പൂര്‍വവിദ്യാര്‍ത്ഥി സംഗമത്തിനെത്തിയ പഴയ കാമുകാനോടൊപ്പം 41 കാരിയായ വീട്ടമ്മ ഒളിച്ചോടിയതായി പരാതി.
കണ്ണൂരിലെ കണ്ണപുരത്താണ് സംഭവം. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് സ്‌കൂള്‍ പൂര്‍വ്വവിദ്യാര്‍ത്ഥി സംഗമം നടത്തിയിരുന്നത്. ഇതില്‍ പങ്കെടുക്കാനെത്തിയ വീട്ടമ്മ തന്റെ പഴയ കാമുകനെ കണ്ടുമുട്ടി. വീട്ടമ്മ മുന്‍സഹപാഠിയുമായി വീണ്ടും അടുപ്പത്തിലാവുകയും ഒളിച്ചോടുകയുമായിരുന്നുവെന്ന് പറയുന്നു. പട്ടുവം സ്വദേശിനിയാണ് മുന്‍സഹപാഠിക്കൊപ്പം ഒളിച്ചോടിയത്. പൂര്‍വവിദ്യാര്‍ത്ഥി സംഗമത്തിനായി പോയ ഭാര്യയെ രാത്രിയായിട്ടും തിരിച്ചെത്താത്തതിനെ തുടർന്ന് ഭര്‍ത്താവ് പോലീസിൽ പരാതി നൽകിയതിനെ തുടർന്നുള്ള അന്വേഷണത്തിലാണ് പട്ടുവം സ്വദേശിയായ പൂർവ്വ വിദ്യാർത്ഥി സംഗമത്തിൽ പങ്കെടുത്ത യുവാവിനെയും കാണാനില്ലെന്ന് മനസിലാക്കിയത്.മൊബൈൽ ഫോൺ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ ഈ വരും മലപ്പുറത്തുള്ളതായി അറിയാൻ കഴിഞ്ഞു.

0 Comments