റോബിൻ രാധാകൃഷ്ണനെതിരെ ആരോപണവുമായി സമൂഹ മാധ്യമത്തിലൂടെ താരമായ ആറാട്ട് സന്തോഷ് വർക്കി. റോബിനെ അദ്ദേഹം അതീവ രൂക്ഷമായി വിമര്‍ശിക്കുകയാണ് . ഏതെങ്കിലും ഒരു ഡോക്ടർ ഇങ്ങനെയൊക്കെ കാണിക്കുമോ എന്ന് സന്തോഷ് വർക്കി ചോദിക്കുന്നു.
വിദ്യാഭ്യാസം ഉള്ളവർ ആരെങ്കിലും ചെയ്യുന്ന പണിയാണോ റോബിന്‍ ചെയ്തിരിക്കുന്നത് . റോബിന്‍ എം ബി ബി എസ് പണം കൊടുത്ത് വാങ്ങിയതായിരിക്കും എന്നാണ് സന്തോഷ് വര്‍ക്കി പറയുന്നത്.അതേ സമയം റോബിനെതിരെ ആരോപണം ഉന്നയിച്ച ഫോട്ടോഗ്രാഫർ ഷാലു പേയാടിനെതിരെ ആരതി പൊടി പോലീസിൽ പരാതി നൽകിയിരിക്കുകയാണ് ഇപ്പോള്‍. ഇൻസ്റ്റഗ്രാമിലൂടെ ആണ് ആരതി ഈ വിവരം പ്രേക്ഷകരുമായി പങ്കു വെച്ചത്വ്യാജ ആരോപണങ്ങൾക്കും വിവാദങ്ങൾക്കും നിയമപരമായി ഒരു അവസാനം ഉണ്ടാകുമെന്ന് അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കുന്നവർ ചിന്തിക്കണമെന്ന് ആരതി കുറിച്ചു. തന്‍റെ പുതിയ സിനിമയുടെ റിലീസ് തിരക്ക് കാരണം ഇത്തരം വിഷയങ്ങളിൽ പ്രതികരിക്കാതിരിക്കാൻ പരമാവധി താൻ ശ്രമിക്കുക ആയിരുന്നു. എന്നാൽ ഇപ്പോൾ കാര്യങ്ങൾ ക്ഷമയുടെ അപ്പുറം പോയിരിക്കുന്നു. ശാലു പേയാട് എല്ലാ അതിർത്തിയും ലംഘിച്ചു . ഏതൊരു കഥയ്ക്കും രണ്ടു വശങ്ങളുണ്ടെന്നും ആരതി പറയുന്നു. ഇനിയുള്ളത് തങ്ങളുടെ ഭാഗം വെളിപ്പെടുത്താൻ ഉള്ള സമയമാണ് എന്നാണ് കരുതുന്നത് . അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരിൽ ബോധപൂർവ്വം നിർമ്മിച്ച കഥകളിലൂടെ ഒരാളുടെ യശ്ശസ്സിന് കളങ്കം ചാർത്തുന്നതും സമൂഹ മാധ്യമത്തിലൂടെ ആളുകളെ തെറ്റായി സ്വാധീനിക്കുന്നതും ഒരിക്കലും അനുവദിച്ചു കൊടുക്കാൻ കഴിയുന്ന കാര്യമല്ല എന്ന് ആരതി സമൂഹ മാധ്യമത്തിൽ പങ്കു വെച്ച കുറുപ്പിൽ പറയുന്നു.

0 Comments