സൗത്ത് ഇന്ത്യൻ സൂപ്പർ സ്റ്റാറായി തിളങ്ങുന്ന പ്രിയ നടൻ അജിത്തിന്റെ പിതാവ് പി സുബ്രമണ്യം അന്തരിച്ചു . 84 വയസായിരുന്നു . കഴിഞ്ഞ കുറച്ചു നാളുകളായി ആരോഗ്യം മോശമായതിനെത്തുടർന്ന് ചികിത്സയിലായിരുന്നു സുബ്രമണ്യം ..പക്ഷാഘാതത്തെത്തുടർന്നായിരുന്നു ആരോഗ്യ സ്ഥിതി മോശമായത് .
ഇന്ന് രാവിലെയാണ് ചെന്നൈയിലെ വീട്ടിൽ വെച് പുലർച്ചെയായിരുന്നു അന്ത്യം സംഭവിച്ചത് . അജിത്തിന്റെ വളരെ അടുത്ത പ്രതിനിധിയാണ് മരണവാർത്ത ഔദ്യോഗികമായി പുറത്തുവിട്ടത് . ട്രേഡ് അനലിസ്റ് ശ്രീധർ പിള്ള , ശരത് കുമാർ അടക്കം നിരവധി ആളുകൾ അനുശോചനം അറിയിച്ചു രംഗത്ത് വന്നിട്ടുണ്ട് , ഇവരെ കൂടാതെ ആരാധകരും സിനിമാലോകത്തുനിന്നും നിരവധി ആളുകൾ ആദരാഞ്ജലി അർപ്പിച്ച് രംഗത്ത് വരുന്നുണ്ട്അജിത്തിന്റെ പുതിയ ചിത്രം ഷൂട്ടിങ് ആരംഭിക്കാനിരിക്കവയെയാണ് പിതാവിന്റെ മരണം . പാലക്കാട് സ്വദേശിയാണ് അജിത്തിന്റെ പിതാവ് പി സുബ്രമണ്യം . മോഹിനിയാണ് ഭാര്യാ . അജിത്തിനെക്കൂടാതെ അനൂപ് കുമാർ , അനിൽ കുമാർ എന്നിവരാണ് മറ്റു മക്കൾ , മലയാളികളുടെ പ്രിയ നടി ശാലിനി മരുമകളാണ് .. നിരവധി ആരാധകർ അടക്കം ആദരാഞ്ജലികളുമായി രംഗത്ത് വരുന്നുണ്ട് . സംസ്കാര ചടങ്ങുകൾ ബസന്ത് നഗറിൽ വെച്ചുനടക്കും.

0 Comments