വന്ദേഭാരത് കൊണ്ടു വരുന്നത് മണ്ടത്തരമാണെന്നും പ്രചാരണവും മേനിനടിക്കലും മാത്രമെ ഈ നീക്കം കൊണ്ട് പ്രാവർത്തികമാവുകയുള്ളൂ എന്നും മെട്രോമാൻ ചൂണ്ടിക്കാട്ടിരുന്നു. വന്ദേ ഭാരത് ട്രെയിൻ ബിജെപിയുടെ നേട്ടമായി കേരളത്തിലെ ബിജെപി ഘടകം ഉയർത്തിക്കാട്ടുമ്പോൾ കഴിഞ്ഞതവണ ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ച മെട്രോ മാൻ്റെ വാക്കുകൾ പരക്കെ ചർച്ച ചെയ്യപ്പെടുകയാണ്. അദ്ദേഹത്തിൻ്റെ വാക്കുകളെ ബിജെപി ആക്രമിക്കുവാനുള്ള ആയുധമാക്കിയും പ്രതിപക്ഷം ഉപയോഗിക്കുന്നുണ്ട്. ``നിലവിലെ നമ്മുടെ ട്രാക്കുകളുടെ സ്ഥിതി അനുസരിച്ച് പരമാവധി 100 കിമി വേഗതയാണ് പറയുന്നത്. എന്നാൽ പരമാവധിയില്‍ നിന്ന് 10 കിലോമീറ്റർ വേഗത കുറച്ചെ ഈ ട്രാക്കുകളിലൂടെ ട്രെയിനുകൾ ഓടിക്കാന്‍ കഴിയു. അതായത് 90 കിമി വേഗതയ്ക്ക് അപ്പുറം വന്ദേഭാരത് അടക്കുമള്ള ഒരു ട്രെയിനിനും കേരളത്തില്‍ ഓടാന്‍ കഴിയില്ല.
അപ്പോള്‍ 160 കിമി വേഗത്തില്‍ ഓടാന്‍ കഴിയുന്ന ട്രെയിനിനെ കേരളത്തില്‍ കൊണ്ട് വന്നിട്ട് ആര്‍ക്കും യാതൊരു പ്രയോജനവും ഉണ്ടാകില്ല´´- ഇ ശ്രീധരൻ അഭിപ്രായപ്പെട്ടു. 10അതേസമയം ആഴ്ചകൾക്കു മുൻപ് വന്ദേ ഭാരത് ട്രെയിനിനെ സംബന്ധിച്ച് മെട്രോമാൻ ഇ ശ്രീധരൻ്റെ അഭിപ്രായങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിലും മറ്റും ചർച്ച ചെയ്യപ്പെടുകയാണ്. കേരളത്തില്‍ വന്ദേഭാരത് ട്രെയിനിൻ്റെ പ്രായോഗികത സംബന്ധിച്ചാണ് ഇ ശ്രീധരൻ അഭിപ്രായം പറഞ്ഞത്. വന്ദേഭാരത് കേരളത്തിൽ ഒരിക്കലും പ്രായോഗികമല്ല എന്ന വാദമാണ് ഇ ശ്രീധരൻ ഉയർത്തിയത്. വന്ദേഭാരത് ട്രെയിനുകള്‍ കേരളത്തില്‍ ഓടിക്കാന്‍ കഴിയുമെങ്കിലും ഗുണമുണ്ടാകില്ലെന്നായിരുന്നു അദ്ദേഹം അഭിപ്രായപ്പെട്ടത്. കേരളത്തിലുള്ള ട്രാക്കുകള്‍ വന്ദേഭാരത് ട്രെയിനുകള്‍ ഓടിക്കാന്‍ അനുയോജ്യമല്ലെന്നും അദ്ദേഹം സൂചിപ്പിച്ചിരുന്നു.

0 Comments