എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ ” അതുപോലെ മഞ്ജു വാര്യർ എന്തിനോ വേണ്ടി കുറെ ചവർ പടങ്ങൾ ചെയ്യുന്നു’


മഞ്ജു വാര്യരും സൗബിനും പ്രധാന വേഷങ്ങളിലെത്തിയ വെള്ളരിപട്ടണത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചത്. നവാഗതനായ മഹേഷ് വെട്ടിയാറാണ് ചിത്രത്തിന്റെ സംവിധായകന്‍. ആക്ഷന്‍ ഹീറോ ബിജു, അലമാര, മോഹന്‍ലാല്‍, കുങ്ഫുമാസ്റ്റര്‍ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധ നേടിയ ഫുള്‍ഓണ്‍ സ്റ്റുഡിയോസിന്റെ ബാനറിലാണ് ചിത്രം എത്തിയത്.മഞ്ജുവാര്യര്‍ക്കും സൗബിന്‍ ഷാഹിറിനും പുറമേ സലിംകുമാര്‍, സുരേഷ് കൃഷ്ണ, കൃഷ്ണശങ്കര്‍, ശബരീഷ് വര്‍മ, അഭിരാമി ഭാര്‍ഗവന്‍, കോട്ടയം രമേശ്, മാല പാര്‍വതി, വീണ നായര്‍, പ്രമോദ് വെളിയനാട് തുടങ്ങിയവരാണ് ‘വെള്ളരിപട്ടണ’ത്തിലെ പ്രധാന അഭിനേതാക്കള്‍. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്.

malayalamnewsupdates@gmail.com

 ‘ലേഡി സൂപ്പര്‍ സ്റ്റാര്‍ക്യൂട്ട്‌നസ് വിട്ട് ഒരു കളിക്കും ഇല്ല തോന്നുന്നുവെന്നാണ് ഷെര്‍ലി വിന്‍സന്റ് പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.ലേഡി സൂപ്പര്‍ സ്റ്റാര്‍ക്യൂട്ട്‌നസ് വിട്ട് ഒരു കളിക്കും ഇല്ല തോന്നുന്നു….വെള്ളരി പട്ടണം കണ്ടു …..അല്ല എങ്ങനെയൊ കണ്ട് തീര്‍ത്തു ….കല്യാണരാമന്‍ സിനിമയിലെ ഡയലോഗ് എനിക്ക് ഓര്‍മ വരുന്നത് ‘എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാര്‍ ‘ അതുപോലെ മജ്ഞു വാര്യര്‍ എന്തിനോ വേണ്ടി കുറെ ചവര്‍ പടങ്ങള്‍ ചെയ്യുന്നു.സൗബിന്‍ മജ്ഞു combo ദുരന്തം!ഇവര്‍ ഭാര്യയും ഭര്‍ത്താവും ആയിട്ട് വന്നാലും, കാമുകനും കാമുകി ആയിട്ട് വന്നാലും, ആങ്ങളയും പെങ്ങളായിട്ട് വന്നാലും ഒരു ചേര്‍ച്ചയും ഇല്ല……..കുറെ artificial സീനുകള്‍ കൂട്ടി വെച്ച ഒരു ദുരന്ത പടം. ഇതൊകെ തീയേറ്ററില്‍ കണ്ടവരെ സമ്മതിക്കണം.




Post a Comment

0 Comments