സ്നേഹത്തിന്റെയും ഇഷ്ടത്തിന്റെയും അതീവമായ പ്രേമത്തിന്റെയും പേരിലാണ് ഞങ്ങൾ ഒന്നിച്ചത്. വിവാഹവും ലിവിങ് ടുഗതറും രണ്ടും രണ്ടാണ്”.. തുറന്ന് പറഞ്ഞ് എം ജി ശ്രീകുമാറും ഭാര്യാ ലേഖയും


 സ്നേഹത്തിന്റെയും ഇഷ്ടത്തിന്റെയും അതീവമായ പ്രേമത്തിന്റെയും പേരിലാണ് ഞങ്ങൾ ഒന്നിച്ചത്. വിവാഹവും ലിവിങ് ടുഗതറും രണ്ടും രണ്ടാണ്”.. തുറന്ന് പറഞ്ഞ് എം ജി ശ്രീകുമാറും ഭാര്യാ ലേഖയുംമലയാള സിനിമ സംഗീത ലോകത്തിന് കിട്ടിയ അതുല്യമായ പ്രതിഭകളിൽ ഒരാളാണ് എം ജി ശ്രീകുമാർ. മലയാളത്തിലും ഹിന്ദിയിലും തമിഴിലും തെലുങ്കിലുമായി 3000ത്തിലധികം ഗാനങ്ങൾ ഇതിനോടകം ആലപിച്ച അദ്ദേഹം കൂലി എന്ന ചിത്രത്തിൽ ഗാനമാലപിച്ചുകൊണ്ടാണ് തന്റെ കരിയർ ആരംഭിക്കുന്നത്. ഗാനഗന്ധർവ്വൻ യേശുദാസ് പിന്നണി ഗാനരംഗം അടക്കിവാണിരുന്ന കാലഘട്ടത്തിൽ തൻറെ ശബ്ദത്തിലൂടെ മലയാളികൾക്ക് പുതിയ ഒരു അനുഭൂതിയാണ് എംജി ശ്രീകുമാർ എനിക്കിഷ്ടം, ചതുരംഗം, താണ്ഡവം, കാഞ്ചീവരം എന്നി ചിത്രങ്ങളിലെ ഗാനങ്ങൾക്ക് സംഗീതം ഒരുക്കിയ ഇദ്ദേഹത്തിന് രണ്ട് തവണ മികച്ച ഗായകനുള്ള ദേശീയ അവാർഡും മൂന്ന് തവണ സംസ്ഥാന അവാർഡും ലഭ്യമായിട്ടുണ്ട്.റിയാലിറ്റി ഷോകളിലും മറ്റും ജഡ്ജ് ആയി പ്രത്യക്ഷപ്പെടുന്ന എംജി ശ്രീകുമാർ സോഷ്യൽ മീഡിയയിലും സജീവസാന്നിധ്യമാണ്. എന്നെന്നും ഓർത്തിരിക്കാവുന്ന ഒരുപാട് പാട്ടുകൾ അദ്ദേഹം മലയാളികൾക്ക് സമ്മാനിച്ചിട്ടുണ്ട്. അദ്ദേഹത്തെപ്പോലെ തന്നെ ഭാര്യ ലേഖ ശ്രീകുമാറും ഏവർക്കും പരിചിത ആണ്. എംജി ഉണ്ടെങ്കിൽ അവിടെ രേഖയും ഉണ്ടായിരിക്കും. സോഷ്യൽ മീഡിയയിലും ലേഖ സജീവ സാന്നിധ്യമാണ്. തന്റെ യൂട്യൂബ് ചാനലിലൂടെ അവർ സ്ഥിരമായി വിശേഷങ്ങൾ പങ്കുവയ്ക്കാറുണ്ട്. 

വർഷങ്ങളോളം ലിവിങ് ടുഗതർ ജീവിതം നയിച്ചതിനുശേഷം ആണ് എം ജി ശ്രീകുമാറും ലേഖയും വിവാഹിതരായത്. ഇപ്പോൾ തങ്ങളുടെ ലിവിങ് ടുഗതർ ബന്ധത്തെ പറ്റി തുറന്നു പറഞ്ഞ് രംഗത്തെത്തിരിക്കുകയാണ് എം ജി ശ്രീകുമാറും ലേഖയും.പരസ്പരം മനസ്സിലാക്കാനും ഒരു വ്യക്തിയെ കൂടുതൽ അടുത്തറിയാനുമുള്ള അവസരമാണ് ലിവിങ് ടുഗതർ ബന്ധം സാധ്യമാക്കുന്നതെന്ന് ലേഖ പറയുന്നു. സ്നേഹത്തിന്റെയും ഇഷ്ടത്തിന്റെയും അതീവമായ പ്രേമത്തിന്റെയും പേരിലാണ് ഞങ്ങൾ ഒന്നിച്ചത്. വിവാഹവും ലിവിങ് ടുഗതറും രണ്ടും രണ്ടാണ്. പ്രണയം പോലെ തന്നെ ലിവിങ് ടുഗതറിൽ അവരുടെ ബെസ്റ്റ് ആണ് പുറത്തെടുക്കുന്നത്. 10 വർഷം ഞങ്ങൾ ലിവിങ് ടുഗതറായി ജീവിച്ചു. കല്യാണം കഴിഞ്ഞപ്പോൾ മേച്ചേർഡ് ആകാനും തുടങ്ങി. ലിവിങ് ടുഗതർ നല്ല കാര്യമാണെന്നല്ല. മാരേജ് കഴിഞ്ഞിട്ട് ആളുകൾ ഒന്നിച്ചു നിൽക്കുന്നില്ല.അപ്പോൾ ലിവിങ് ടുഗതർ ആണെങ്കിൽ നേരത്തെ പിരിഞ്ഞു പോകാമെന്ന ഒരു ചോയിസ് ആണ് ഉള്ളത്. വിവാഹമെന്നത് സമൂഹത്തിന്റെ ആസ്പറ്റൻസ് കിട്ടാനുള്ള മാർഗം ആണെന്നാണ് ലേഖ പറഞ്ഞത്. തനിക്ക് ദേഷ്യം വരുമ്പോൾ ലേഖ ഡാൻസ് ചെയ്ത് കാണിക്കും എന്നാണ് ശ്രീകുമാർ പറഞ്ഞത്. ഭരതനാട്യത്തിന്റെ ആദ്യ സ്റ്റെപ്പൊക്കെ വികൃതമായി കാണിക്കും. അത് കാണുമ്പോൾ ദേഷ്യം കൂടും. ഞാൻ ഒരു കലാകാരൻ അല്ലേ. ഇതൊക്കെ കണ്ടുനിൽക്കാൻ ഒന്നും പറ്റില്ലെന്നായിരുന്നു എം ജി ശ്രീകുമാർ പറഞ്ഞത്. ഡാൻസ് അല്ലേ ചെയ്യുന്നുള്ളൂ തിരിച്ച് ഉത്തരം ഒന്നും പറയുന്നില്ലല്ലോ എന്നായിരുന്നു ലേഖയുടെ മറുപടി.

Post a Comment

0 Comments