ഒരു സീസൺ കൊണ്ട് ഇമ്മാതിരി വിലയിരുത്തലുകൾ നടത്തരുത്, സഞ്ജു ഒരിക്കലും ഒരു മോശം നായകനല്ല; അവനെ ആരും ട്രോളേണ്ട; സഞ്ജുവിന് പിന്തുണയുമായി ടോം മൂഡിഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 2023 ലെ രാജസ്ഥാൻ റോയൽസിന്റെ (ആർആർ) ക്യാപ്റ്റൻ സഞ്ജു സാംസൺ, ടൂർണമെന്റിലെ ടീമിന്റെ പോരാട്ടങ്ങൾക്ക് ശേഷം തന്റെ നേതൃപാടവത്തിന്റെ പേരിൽ വിമർശനങ്ങൾ നേരിട്ടു.
എന്നിരുന്നാലും, മുൻ സൺറൈസേഴ്‌സ് ഹൈദരാബാദ് (SRH) പരിശീലകൻ ടോം മൂഡി സഞ്ജു സാംസണെ പിന്തുണച്ച് രംഗത്ത് എത്തിയിരിക്കുകയാണ്. കുറച്ച് തോൽവികൾ ക്യാപ്റ്റനെന്ന നിലയിലുള്ള അദ്ദേഹത്തിന്റെ പ്രശസ്തിക്ക് കളങ്കംവരുത്തുന്നില്ലെന്ന് മുൻ പരിശീലകൻ പറഞ്ഞു.സഞ്ജു സാംസണെ തന്റെ റോളിൽ ഓരോ ദിവസവും കൂടുതൽ മെച്ചമായി വളരുന്ന നായകൻ എന്ന നിലയിൽ വളർന്ന വരുന്ന ആളാണ്. ടീം തുടർച്ചയായ തോൽവികൾ നേരിടുമ്പോൾ അത് മുഴുവൻ സഞ്ജുവിന്റെ കുറ്റം ആണെന്ന് പറഞ്ഞ് അയാളെ കുറ്റപ്പെടുത്തുന്നത് ശരിയല്ല എന്നും പരിശീലകൻ അഭിപ്രായപ്പെടുന്നുമൂഡിയുടെ അഭിപ്രായത്തിൽ, ക്യാപ്റ്റൻസി കളിക്കളത്തിന് അകത്തും പുറത്തും വിവിധ വശങ്ങൾ ഉൾക്കൊള്ളുന്നു. ഒരു ക്യാപ്റ്റന് മത്സരങ്ങളിൽ മാത്രമല്ല, മാനേജ്‌മെന്റിൽ നിന്നും ഡഗൗട്ടിലുള്ള ആളുകളിൽ നിന്നും നിന്നും ഫീൽഡിന് പുറത്തുള്ള സഹായത്തിന്റെ രൂപത്തിലും പിന്തുണ ആവശ്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.സഞ്ജു സാംസണെ നല്ല ക്യാപ്റ്റൻ എന്നും വികസിച്ചുകൊണ്ടിരിക്കുന്ന ക്യാപ്റ്റൻ എന്നും വിളിക്കുന്ന നിരവധി വിദഗ്ധർ അവിടെയുണ്ട്. പൊടുന്നനെ തോൽക്കുന്നതുകൊണ്ട് മാത്രം നിങ്ങളെ ഒരു മോശം ക്യാപ്റ്റൻ ആക്കില്ല. ക്യാപ്റ്റൻസിയിൽ നിരവധി ഘടകങ്ങൾ ഉണ്ട്. അതെല്ലാം യോജിച്ചുവരുന്നതാണ് ടീമിന്റെ വിജയപരാജയങ്ങളെ ബാധിക്കും. ”അദ്ദേഹം ESPNcriinfo-യിൽ പറഞ്ഞു.തനാൽ അദ്ദേഹം ഒരു മോശം ക്യാപ്റ്റനാണെന്ന് ഞാൻ കരുതുന്നില്ല, തന്ത്രപരമായി അവർക്ക് കുറച്ച് കാര്യങ്ങൾ തെറ്റിപ്പോയി. ഒരു ക്യാപ്റ്റന് മത്സരങ്ങളിൽ മാത്രമല്ല, മാനേജ്‌മെന്റിൽ നിന്നും ഡഗൗട്ടിലുള്ള ആളുകളിൽ നിന്നും നിന്നും ഫീൽഡിന് പുറത്തുള്ള സഹായത്തിന്റെ രൂപത്തിലും പിന്തുണ ആവശ്യമാണെന്ന് ഉറപ്പാണ്, അങ്ങനെ ചില കാര്യങ്ങളിലാണ് രാജസ്ഥാന് ഈ വര്ഷം പിഴച്ചത്.” പരീശീലകൻ അവസാനിപ്പിച്ചു ..

0 Comments