ഒരു കള്ളം നിമിഷങ്ങൾ കൊണ്ട് സത്യമാക്കാം'; സെറീനയ്ക്ക് ധൈര്യം കൊടുത്ത ചങ്ങാതിമാർ


 സംഭവ ബഹുലമായ കാര്യങ്ങൾക്ക് സാക്ഷ്യം വഹിച്ച കോടതി ടാസ്കിനാണ് ഈ വാരം ബിഗ് ബോസ് ഹൗസ് സാക്ഷ്യം വഹിച്ചത്. ബിബി ഷോയിലെ മുൻ മത്സരാർത്ഥികളായ റിയാസ് സലീമും ഫിറോസ് ഖാനും ഷോയിൽ എത്തിയത് ടാസ്കിന് മാറ്റ് കൂട്ടിയിരുന്നു. 

കോടതി ടാസ്കിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട കേസ് അഖിൽ മാരാർ സെറീനയുടെ മുന്നിൽ മുണ്ട് പൊക്കി കാണിച്ചു എന്ന ആരോപണം ആണ്. ഇതിൽ കഴിഞ്ഞ ദിവസം അഖിൽ തെറ്റുകാരനെന്ന് തെളിയുകയും ശിക്ഷ നൽകുകയും ചെയ്തിരുന്നു. അഖിലിനെതിരായ കേസ് നടക്കുന്നതിന് മുൻപ് സെറീനയും സംഘവും നടത്തിയ ചർച്ചയുടെ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് ഏഷ്യാനെറ്റ്. ഈ വീഡിയോ ഇപ്പോൾ വിവിധ ഫാൻസ് ഗ്രൂപ്പുകൾ പ്രചരിക്കുകയാണ്. ജുനൈസ്, സെറീന, നാദിറ, ശോഭ എന്നിവരാണ് വീഡിയോയിൽ ഉള്ളത്. സ്ത്രി, പുരുഷൻ, ട്രാൻസ് എന്നിവർ ഇരിക്കുമ്പോൾ അഖിൽ മാരാർ തുണി പൊക്കി കാണിച്ചു എന്നതാണ് കേസ് എന്ന് സെറീന പറയുന്നു. "പുള്ളി മുൻപ് ഒരുപാട് കേസുകൾ നടത്തിയിട്ടുള്ള വ്യക്തിയാണ്. വാക്കുകൾ കൊണ്ട് നീ പറയുന്ന കാര്യങ്ങളെ ഏതൊക്കെ രീതിയിൽ വേണമെങ്കിലും വളച്ചൊടിക്കാൻ നോക്കും. അതുകൊണ്ട് എന്ത് കാര്യം സംസാരിക്കണം എന്ന് വ്യക്തമായി പറയണം. എന്റെ മനസിൽ നമുക്ക് ജയിക്കണം എന്നാണ്. ഒരു കള്ളം നിമിഷങ്ങൾ കൊണ്ട് സത്യാമാക്കി മാറ്റാവുന്നതാണ്", എന്നാണ് ജുനൈസ് പറയുന്നത്.

Post a Comment

0 Comments