ദിലീപിന്റെ പിന്നിലുള്ള വിഐപി ആര്?; സംശയം രണ്ട് പേരിലേക്ക്, ഭാഷ തിരുവനന്തപുരത്തേത്!

 


നടി ആക്രമിച്ച കേസിലെ പ്രതിയായ ദിലീപിന് പിന്നിലുള്ള ഉന്നതനെക്കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ പങ്കുവെച്ച്‌ ബാലചന്ദ്ര കുമാര്‍.തിരുവനന്തപുരം ഭാഷ ശൈലിയാണ് ഇയാള്‍ പിന്തുടരുന്നതെന്നും രണ്ട് പേരെയാണ് ഇപ്പോള്‍ സംശയമുള്ളതെന്നും ബാലചന്ദ്ര കുമാര്‍ റിപ്പോര്‍ട്ടര്‍ എഡിറ്റേഴ്സ് അവറില്‍ പറഞ്ഞു.

 പൊലീസ് ചിലരുടെ ശബ്ദ സാമ്ബിളുകള്‍ കേള്‍പ്പിച്ചിരുന്നു, ഉന്നതന്‍ എന്ന് സംശയമുള്ളയാളെ നേരില്‍ കണ്ടാല്‍ കാര്യങ്ങള്‍ കൂടുതല്‍ വ്യക്തത കൈവരുമെന്നും ബാലചന്ദ്ര കുമാര്‍ പറഞ്ഞു.ദിലീപിന്റെയും ഇപ്പോഴും അന്വേഷണ സംഘത്തിന് കണ്ടെത്താനാവാത്ത കേസിലെ വിഐവിയുടെയും ശബ്ദരേഖ റിപ്പോര്‍ട്ടര്‍ ടിവി നേരത്തെ പുറത്തുവിട്ടിരുന്നു. 

ദിലീപിന്റെ സഹോദരന്‍ അനൂപ്, ദിലീപിന്റെ സഹോദരീ ഭര്‍ത്താവ് സുരാജ് എന്നിവരും സംസാരിക്കുന്നത് ശബ്ദരേഖയില്‍ കേള്‍ക്കാം. കേസിലെ അഞ്ച് ഉദ്യോഗസ്ഥര്‍മാര്‍ അനുഭവിക്കുമെന്ന് ദിലീപ് പറയുന്നത് ശബ്ദരേഖയില്‍ കേള്‍ക്കാം.


ശബ്ദരേഖയില്‍ പറയുന്നത്;

ദിലീപ്: 'അഞ്ച് ഉദ്യോഗസ്ഥന്‍മാര്‍ നിങ്ങള്‍ കണ്ടോ അനുഭവിക്കാന്‍ പോവുന്നത്'

വിഐപി: 'കോപ്പന്‍മാര്‍ ഒക്കെ ഇറങ്ങിയാല്‍ അല്ലേ നമുക്ക് വൈരാഗ്യം കാണിക്കാന്‍ പറ്റത്തുള്ളൂ'

ദിലീപിന്റെ സഹോദരി ഭര്‍ത്താവ് സുരാജ്: 'ബൈജു പൗലോസിന്റെ സൈഡില്‍ ട്രക്കോ ലോറിയോ കയറിയാല്‍ ഒരു ഒന്നരക്കോടി കൂടി നമ്മള്‍ കാണേണ്ടി വരും'. ( പൊട്ടിച്ചിരിക്കുന്നു)

ദിലീപിന്റെ സഹോദരന്‍ അനൂപും വിഐപിയും തമ്മിലുള്ള സംഭാഷണം: 'നമുക്ക് അറിയാം നിങ്ങളിത് ചെയ്തിട്ടുണ്ടെന്ന്. ഇനിയിപ്പോള്‍ ചെയ്തതിന്റെ ആണെങ്കില്‍ തന്നെ 90 ദിവസം കിട്ടിയില്ലേ. ചെയ്തതിന്റെ അനുഭവിച്ചില്ലേ നിങ്ങള്‍'.

ദിലീപ് ജാമ്യത്തിലിറങ്ങിയതിനു ശേഷം ടെലിവിഷന്‍ സ്‌ക്രീനില്‍ അറസ്റ്റ് ചെയ്തു കൊണ്ടു പോവുന്ന ദൃശ്യങ്ങള്‍ പോസ് ചെയ്ത് അഞ്ച് പൊലീസ് ഉദ്യോഗസ്ഥരെ ചൂണ്ടിക്കാണിച്ച്‌ ഇവര്‍ അനുഭവിക്കും എന്ന് ദിലീപ് പറഞ്ഞതിന് താന്‍ സാക്ഷിയാണെന്ന് ബാലചന്ദ്രകുമാര്‍ നേരത്തെ റിപ്പോര്‍ട്ടര്‍ ടിവിയോട് വെളിപ്പെടുത്തിയിരുന്നു.

Post a Comment

0 Comments