സ്ത്രീകളുടെ ജീന്‍സിന്റെ പോക്കറ്റുകള്‍ക്ക് തീരെ വലിപ്പം കുറവാണ്, അതിന് പിന്നില്‍ നാല് രഹസ്യങ്ങള്‍, അറിയാം അവയെക്കുറിച്ച്‌

 


സ്ത്രീകളും പുരുഷന്മാരും ഒരുപോലെ ധരിക്കുന്ന വസ്ത്രമാണ് ജീന്‍സ്. മറ്റു വസ്ത്രങ്ങളെക്കാള്‍ കംഫര്‍ട്ടബിളാണ് എന്നതും ഒരെണ്ണം വാങ്ങിക്കഴിഞ്ഞാല്‍ ദീര്‍ഘകാലം ഉപയോഗിക്കാം എന്നതുമാണ് ഇതിന്റെ പ്രധാന കാരണം.

എന്നാല്‍ സ്ത്രീകളുടെ ജീന്‍സ് പുരുഷന്മാരുടേതുമായി താരതമ്യപ്പെടുത്തുമ്ബോള്‍ വ്യത്യസ്തമാണ്. ശരീര വടിവ് ഇതിനൊരു കാരണമാണ്.പുരുഷന്മാരുടെ ജീന്‍സിനെ അപേക്ഷിച്ച്‌ സ്ത്രീകളുടെ ജീന്‍സിന് ചെറിയ പോക്കറ്റുകളാണ് എന്നത് നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ? 

 ജീന്‍സിലെ പോക്കറ്റുകള്‍ക്ക് സെല്‍ ഫോണുകള്‍, പേഴ്സുകള്‍, താക്കോലുകള്‍ തുടങ്ങിയവ ഉള്‍ക്കൊള്ളാനുള്ള കഴിവുണ്ട്. അതേസമയം സ്ത്രീകളുടെ ജീന്‍സിന്റെ പോക്കറ്റുകള്‍ ഒരു നാണയം വയ്ക്കാന്‍ പോലും കഴിയാത്തത്രയും ചെറുതാണ്. ചില ജീന്‍സുകളില്‍ പോക്കറ്റുകള്‍ കാണുകയുമില്ല. എന്തുകൊണ്ടാണ് ഇങ്ങനെ ? സ്ത്രീകളുടെ ജീന്‍സില്‍ ഇങ്ങനെയൊരു വ്യത്യാസം വരാന്‍ കാരണം എന്താണെന്ന് നോക്കാം.

വസ്ത്ര കമ്ബനികള്‍ക്ക് ലാഭമുണ്ടാക്കുക എന്നതാണ് ഒന്നാമത്തെ പ്രധാന കാരണം. ചെറിയ പോക്കറ്റുകള്‍ വയ്ക്കുമ്ബോള്‍ അല്ലെങ്കില്‍ പോക്കറ്റുകള്‍ വയ്ക്കാതിരിക്കുമ്ബോള്‍ അത്രയും തുണിയുടെ ചിലവ് കമ്ബനിക്ക് കുറഞ്ഞു കിട്ടുകയാണ്. അതുകൊണ്ടാണ് പലപ്പോഴും സ്ത്രീകളുടെ ജീന്‍സില്‍ കമ്ബനികള്‍ പോക്കറ്റുകള്‍ വയ്ക്കാത്തത്.

രണ്ടാമത്തെ കാരണം അടിക്കടി മാറിക്കൊണ്ടിരിക്കുന്ന ഫാഷന്‍ ട്രെന്‍ഡുകളാണ്. ഇപ്പോഴത്തെ ജീന്‍സ് പലതും ശരീരത്തോട് പറ്റിപ്പിടിച്ച്‌ കിടക്കുന്നതാണ്. അവയില്‍ വലിയ പോക്കറ്റുകള്‍ പിടിപ്പിച്ചാല്‍ ആ വസ്ത്രത്തിന്റെ മുഴുവന്‍ ഭംഗിയും നശിക്കുന്ന അവസ്ഥയിലേയ്ക്ക് മാറും.

മൂന്നാമത്തെ കാരണം സ്ത്രീകളുടെ ജീന്‍സില്‍ വലിയ പോക്കറ്റുകള്‍ വച്ചു പിടിപ്പിച്ചാലും, ധരിച്ചുകഴിയുമ്ബോള്‍ പോക്കറ്റിന്റെ ഭാഗം വലിയുകയും അങ്ങനെ അതില്‍ സാധനങ്ങള്‍ വയ്ക്കാന്‍ സ്ഥലമില്ലാതാവുകയും ചെയ്യും . അതിലൂടെ പോക്കറ്റുകൊണ്ട് പ്രയോജനമില്ലാത്ത അവസ്ഥയാകും.

നാലാമത്തെ കാരണം, സ്ത്രീകളുടെ ജീന്‍സില്‍ ഉപയോഗശൂന്യമായ പോക്കറ്റുകള്‍ വയ്ക്കുമ്ബോള്‍ മൊബൈല്‍ ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ വയ്ക്കാന്‍ സ്ഥലമില്ലാതായി മാറും. അങ്ങനെ ബാഗുകള്‍ ഒഴിച്ചുകൂടാന്‍ കഴിയാത്ത വസ്തുവാകും. അതിലൂടെ ഹാന്റ് ബാഗുകളുടെ വില്‍പ്പനയെ പ്രോത്സാഹിപ്പിക്കാനുള്ള മാര്‍ഗം കൂടിയായാവും ഇത്.

Post a Comment

0 Comments