റെയില്‍പാളം മുറിച്ചുകടക്കുന്നതിനിടെ അച്ഛനും മകളും ട്രെയിന്‍ തട്ടി മരിച്ചു

 


മലപ്പുറം: റെയിവേ പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി അച്ഛനും മകളും മരിച്ചു. തലക്കടത്തൂര്‍ സ്വദേശി അസീസ് (42), മകള്‍ അജ് വ മര്‍വ (10) എന്നിവരാണ് മരിച്ചത്.മലപ്പുറം താനൂരില്‍ ഇന്നലെ രാത്രിയോടെയാണ് അപകടമുണ്ടായത്.

ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. താനൂര്‍- തിരൂര്‍ റെയില്‍ വേ സ്റ്റേഷനുകള്‍ക്ക് ഇടയില്‍ വച്ചായിരുന്നു ദാരുണസംഭവം. പാളം മുറിച്ചു കടക്കുന്നതിനിടെ മദ്രാസ് മെയില്‍ ഇടിക്കുകയായിരുന്നു.

അസീസിന്റെ മൃതദേഹത്തിന്റെ ഭാഗങ്ങള് തിരൂര് റെയില്വേ സ്റ്റേഷനില് വച്ച്‌ ട്രെയിനില് കുടുങ്ങികിടന്ന നിലയിലാണ് കണ്ടെത്തിയത്. മൃതദേഹങ്ങള് താനൂലെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

Post a Comment

0 Comments