'ഏ​ട്ട​ന്‍റെ വാവയെ എടുത്ത് നില്‍ക്കുന്ന വിസ്മയ' നൊമ്ബരമായി ജീവന്‍ തുടിക്കുന്ന ചിത്രം -വൈറല്‍

 


കൊല്ലം: സഹോദര​ന്‍റെ കുഞ്ഞി​നെ എടുത്ത് നില്‍ക്കുന്ന വിസ്മയ -സമൂഹമാധ്യമങ്ങളില്‍ വൈറലായി വിസ്മയയുടെ ജീവന്‍ തുടിക്കുന്ന ചിത്രം.സ്ത്രീധന പീഡനത്തിനൊടുവില്‍ ഭര്‍തൃഗൃഹത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു ബി.എ.എം.എസ് വിദ്യാര്‍ഥിനിയാണ് വിസ്മയയെ. 

വിസ്മയയുടെ സഹോദരന്‍ വിജിത്തി​ന്‍റെ കുഞ്ഞായ നീല്‍ വി. വിക്രമിനെ എടുത്തു നില്‍ക്കുന്നതാണ് ചിത്രം.2021 ജൂണ്‍ 21ന് വിസ്മയ മരിക്കുമ്ബോള്‍ വിജിത്തി​ന്‍റെ ഭാര്യ ഡോ. രേവതി ആറുമാസം ഗര്‍ഭിണിയായിരുന്നു.ഇവര്‍ക്ക് കുഞ്ഞുപിറന്നപ്പോള്‍ സഹോദരി​ കുഞ്ഞിനൊപ്പം നില്‍ക്കുന്ന ചിത്രം വരക്കാന്‍ വിജിത്ത് ചിത്രകാരിയും കോഴിക്കോട് സ്വദേശിയുമായ അജില ജാനിഷിനെ സമീപിക്കുകയായിരുന്നു.

 'രേവതി ആറുമാസം ഗര്‍ഭിണിയായിരുന്നപ്പോഴാണ് മോള് മരിക്കുന്നത്. വാവയെ എടുക്കാന്‍ പറ്റിയില്ല. മോ​ള് വാവയെ എടുത്ത്നില്‍ക്കുന്ന ചിത്രം വരച്ചുതരാമോ?' എന്നായിരുന്നു വിജിത്തി​ന്‍റെ ആവശ്യം. കഴിഞ്ഞദിവസം വിസ്മയയുടെ വീട്ടില്‍ ചിത്രം ലഭിച്ചു.

വളരെ വേദനയോടെയാണ് വിസ്മയയുടെ ചിത്രം വരച്ചുതീര്‍ത്തതെന്ന് അജില പറയുന്നു. ഒരു കുറിപ്പിനൊപ്പം ചിത്രവും അജില ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു.'ഈ വര്‍ക്കി​ന്‍റെ തുടക്കം മുതല്‍ ചെയ്തു കഴിയുംവരെ വല്ലാത്തൊരു വിങ്ങലായിരുന്നു മനസ് മുഴുവനും. Pic Frame ചെയ്തതിന് ശേഷം രണ്ടുദിവസം എ​ന്‍റെ കൂടെ തന്നെ ഉണ്ടായിരുന്നു. എ​ത്രയോ തവണ കണ്ണെടുക്കാതെ നോക്കിയിരുന്നുപോയി ആ കണ്ണുകളിലേക്ക്. എന്തോ വല്ലാത്തൊരു സങ്കടും സന്തോഷവും എല്ലാം കൂടി. മൂന്നാംദിവസം Pack ചെയ്യാനായി എടുത്തപ്പോള്‍ നെഞ്ച് പൊട്ടുന്ന ഒരു ഫീല്‍ ആയിരുന്നു. പോകാണോ എന്ന് ചോദിച്ച്‌ ആ കവിളില്‍ ഒരു ഉമ്മ കൊടുത്തു. കൊണ്ടുപോവാന്‍ Courier വണ്ടി വന്നപ്പോള്‍ പ്രിയപ്പെട്ട ആരോ വീട്ടില്‍നിന്ന് പോകുന്ന ഫീല്‍ ആയിരുന്നു' -അജില ജനീഷ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

കൊല്ലം ശാസ്താംകോട്ട ശാസ്താംനടയിലെ ഭര്‍തൃവീട്ടിലാണ് വിസ്മയയെ മരിച്ചനിലയില്‍ കണ്ടെത്തുന്നത്. ഐ.ജി ഹര്‍ഷിത അത്തല്ലൂരിയുടെ നേതൃത്വത്തില്‍ 90 ദിവസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കി സെപ്റ്റംബര്‍ 10 കുറ്റപത്രം ഹാജരാക്കി. 2019 മേയ് 31 വിവാഹിതയായ വിസ്മയയെ സ്ത്രീധനത്തിന് വേണ്ടി മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥനായിരുന്ന ഭര്‍ത്താവ് കിരണ്‍കുമാര്‍ മാനസികമായും ശാരീരികമായും പീഡിപ്പിച്ചെന്നാണ് കുറ്റപത്രം.

Post a Comment

0 Comments