തിരുവനന്തപുരം: പങ്കാളികളെ കൈമാറുന്ന സംഘം വീടുകളില്‍ ഒത്തുചേര്‍ന്നത് വിരുന്ന് എന്ന പേരില്‍. വിരുന്നുകള്‍ സംഘടിപ്പിച്ചത് ആളുകള്‍ക്ക് സംശയം തോന്നാതിരിക്കാന്‍.കുട്ടികളുമായിട്ടാണ് സംഘത്തിലുള്ളവര്‍ എത്തിയിരുന്നത്.
ഇതിനായി നേരത്തെ തന്നെ കൂടെയുള്ള ആരുടെയെങ്കിലും വീട് നിശ്ചയിച്ച് ഉറപ്പിക്കും. കുട്ടികളെ പിന്നീട് മാറ്റി നിര്‍ത്തിയ ശേഷമാണ് ഇത്തരത്തിലുള്ള ക്രൂരത നടപ്പാക്കിയിരുന്നത്. കേസില്‍ പ്രതികളായ അഞ്ച് പേരും എത്തിയത് ഭാര്യമാരുമായിട്ടാണ്. സ്റ്റഡ് എന്ന പേരില്‍ അറിയപ്പെടുന്ന അവിവാഹിതര്‍ 14,000 രൂപ വീതവും നല്‍കണം. മണിക്കൂറിനാണ് നിരക്ക് നിശ്ചയിക്കുന്നത്.
പണത്തിനും മറ്റുള്ള സ്ത്രീകളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാനും വേണ്ടിയാണ് സമൂഹമാദ്ധ്യമ ഗ്രൂപ്പ് ഉപയോഗിച്ചത്. ഇതിനായി പരാതിക്കാരിയേയും ഇവരുടെ ഭര്‍ത്താവ് നിരന്തരം നിര്‍ബന്ധിച്ചിരുന്നു. പീഡനങ്ങള്‍ തുടര്‍ന്നതോടെയാണ് യുവതി പോലീസിനെ സമീപിച്ചത്. ഭര്‍ത്താവ് പലപ്പോഴും ആത്മഹത്യാഭീഷണി മുഴക്കിയാണ് മറ്റുള്ളവരുമായി കിടക്ക പങ്കിടാന്‍ നിര്‍ബന്ധിച്ചിരുന്നതെന്ന് പരാതിക്കാരി പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഒരേസമയം ഒന്നില്‍ കൂടുതല്‍ ആളുകളുമായി ബന്ധപ്പെടണം എന്ന കാര്യത്തിനും ഭര്‍ത്താവ് നിര്‍ബന്ധിച്ചിരുന്നു. ഇവര്‍ പലതരം ലൈംഗിക വൈകൃതങ്ങള്‍ക്കും ഇരയാക്കിയിട്ടുണ്ടെന്നും പരാതിക്കാരി പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. പരാതിക്കാരിയായ പെണ്‍കുട്ടിയെ മാത്രം ഒന്‍പത് പേര്‍ പീഡിപ്പിച്ചിട്ടുണ്ടെന്നാണ് പോലീസിന് വിവരം ലഭിച്ചിരിക്കുന്നത്.
ഗ്യാങ് റേപ്പ് എന്ന രീതിയില്‍ തന്നെയാണ് പോലീസ് ഈ കേസിനെ കാണുന്നത്. ബലാത്സംഗം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ഇവര്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. ഭര്‍ത്താവിന് പണം ആവശ്യം വന്നപ്പോള്‍ രണ്ട് മണിക്കൂര്‍ നേരം സഹകരിക്കണം എന്നാണ് ആവശ്യപ്പെട്ടതെന്ന് യുവതി പറയുന്നു. ഇതിലൂടെ 15,000 രൂപയോളം ലഭിക്കുമെന്നും ഭര്‍ത്താവ് ഇവരോട് പറഞ്ഞിരുന്നു. ഫേസ്ബുക്കില്‍ സമാന താത്പര്യം ഉള്ളവരെ കണ്ടെത്തിക്കൊണ്ടായിരുന്നു സംഘത്തിന്റെ പ്രവര്‍ത്തനം. മെസഞ്ചര്‍, ടെലഗ്രാം തുടങ്ങിയവ വഴിയാണ് പിന്നീടുള്ള സംഭാഷണങ്ങള്‍ നടത്തുന്നത്. ദമ്ബതികള്‍ എന്ന് പറയുന്നവര്‍ പണം ഈടാക്കാതെയാണ് ഇത്തരം കപ്പിള്‍ മീറ്റുകള്‍ നടത്തിയിരുന്നത്.
0 Comments