മൂവായിരത്തിലേറെ ഇനത്തില്‍പ്പെട്ട പാമ്ബുകള്‍ ലോകത്തുണ്ടെന്നാണ് കണക്ക്. ഇതില്‍ അറുന്നൂറോളം ഇനങ്ങള്‍ വിഷമുള്ളതാണ്.മൂര്‍ഖന്‍, രാജവെമ്ബാല, അണലി, ശംഖുവരയന്‍ തുടങ്ങി നമ്മുടെ നാട്ടിലുള്ളതും റാറ്റില്‍ സ്നേക്, ബ്ലാക്ക് മാംബ തുടങ്ങി പരിചിതരായവരുമുള്‍പ്പെടെ പാമ്ബു വര്‍ഗങ്ങള്‍ ഇക്കൂട്ടത്തിലുണ്ട്.
എന്നാല്‍ ലോകത്തെ ഏറ്റവും തീവ്രമായ വിഷം വഹിക്കുന്ന പാമ്ബ് ഇതൊന്നുമല്ല. ഓസ്ട്രേലിയയില്‍ മാത്രം കാണപ്പെടുന്ന ഇന്‍ലാന്‍ഡ് ടൈപാന്‍ എന്നറിയപ്പെടുന്ന ഒരുതരം വിഷപാമ്ബാണ്. ഒറ്റക്കൊത്തില്‍ ടൈപാന്‍ പുറപ്പെടുവിക്കുന്ന വിഷത്തിന് 100 മനുഷ്യരെ കൊല്ലാന്‍ കഴിയും. ഇതേ വിഷത്തിന് രണ്ടരലക്ഷം എലികളെ നശിപ്പിക്കാനും കഴിയുമെന്നാണ് കണ്ടെത്തല്‍.
ടായ്പോക്സിന്‍ എന്ന ന്യൂറോടോക്സിന്‍ ശ്രേണിയിലുള്ള ജൈവരാസവസ്തുവും മറ്റ് അപകടകരമായ രാസസംയുക്തങ്ങളും അടങ്ങിയതിനാലാണ് ടൈപാന്റെ വിഷം ഇത്രത്തോളം അപകടകാരിയാകുന്നത്. മനുഷ്യരില്‍ ഇതു പ്രവേശിച്ചു കഴിഞ്ഞാല്‍ ഉടനടി പേശികളെ അതു മരവിപ്പിക്കുകയും രക്തധമനികള്‍ക്കും ശരീരകലകള്‍ക്കും നാശം സംഭവിപ്പിക്കുകയും ചെയ്യും. ഓസ്ട്രേലിയയില്‍ ടൈപാന്‍ എന്ന വിഭാഗത്തില്‍ രണ്ടു തരം പാമ്ബുണ്ട്. കൂടുതലാള്‍ക്കാര്‍ക്കും പരിചയം കോസ്റ്റല്‍ ടൈപാന്‍ എന്ന പേരില്‍ തീരദേശമേഖലയില്‍ കാണപ്പെടുന്ന പാമ്ബുകളാണ്. എന്നാല്‍ ഇവയ്ക്ക് ഇന്‍ലാന്‍ഡ് ടൈപാനെ അപേക്ഷിച്ച് വിഷം കുറവാണ്. പക്ഷേ കോസ്റ്റല്‍ ടൈപാനുകള്‍ മനുഷ്യരെ ആക്രമിക്കുന്നതിനു വലിയ മടികാട്ടാറില്ല. ഇവയുടെ കടിയേല്‍ക്കുന്നവരില്‍ 80 ശതമാനം പേരും മുന്‍പ് മരിച്ചിരുന്നു. ഇന്ന് ഇതിന്റെ വിഷത്തെ പ്രതിരോധിക്കുന്ന മറുമരുന്നുകള്‍ കണ്ടെത്തിയിട്ടുണ്ട്.
ഇതില്‍ നിന്നു വ്യത്യസ്തനാണ് ഇന്‍ലാന്‍ഡ് ടൈപാന്‍. മധ്യ ആഫ്രിക്കയിലെ സമ ഊഷര മേഖലകളില്‍ താവളമുറപ്പിച്ചിരിക്കുന്ന പാമ്ബുകളാണ് ഇന്‍ലന്‍ഡ് ടൈപാന്‍. ഇവയെ 1879ലാണ് ആദ്യം കണ്ടെത്തിയത്. പിന്നീട് 1882ല്‍ ഒരിക്കല്‍ കൂടി കണ്ടെത്തി. പിന്നെ 90 വര്‍ഷം കഴിഞ്ഞ് 1972 ലാണ് ഇവയെ വീണ്ടും പിടികൂടുന്നത്. കടുത്ത വിഷത്തിനൊപ്പം ഉയര്‍ന്ന ചലനവേഗവും കൃത്യമായി കൊത്താനുള്ള കഴിവും ഈ പാമ്ബുകള്‍ക്കുണ്ട്. എന്നാല്‍ കോസ്റ്റല്‍ ടൈപാനുകളെപ്പോലെ മനുഷ്യര്‍ക്കിടയിലേക്ക് വന്ന് ഇടപെടാന്‍ ഇന്‍ലാന്‍ഡ് ടൈപാനു വലിയ താല്‍പര്യമില്ല. പ്രകോപനം സൃഷ്ടിക്കാന്‍ അങ്ങോട്ടു ചെന്നാല്‍ ഈ പാമ്ബ് ഫണമുയര്‍ത്തി ആദ്യമൊരു മുന്നറിയിപ്പു തരും.
പിന്നെയും കളിക്കാനാണു ഭാവമെങ്കില്‍ ആക്രമിക്കാന്‍ ടൈപാന്‍ മടിക്കാറില്ല. അല്‍പം നാണക്കാരനായ ഈ പാമ്ബ് അധികം പുറത്തേക്ക് വരാന്‍ ആഗ്രഹിക്കുന്നില്ല. മനുഷ്യവാസം തീരെക്കുറവായ മേഖലകളിലാണ് ഇവ കൂടുതലായി താമസിക്കുന്നതും. അതിനാല്‍ തന്നെ അത്ര അപകടകാരിയായ ഒരു പാമ്ബായി ഇതിനെ വിദഗ്ധര്‍ വിലയിരുത്തുന്നില്ല. എന്നാല്‍ ഇതിന്റെ ബന്ധുവായ കോസ്റ്റല്‍ ടൈപാന്‍, ആഫ്രിക്കയില്‍ അധിവസിക്കുന്ന ബ്ലാക് മാംബയ്ക്കൊപ്പം ലോകത്തെ ഏറ്റവും അപകടകാരിയായ പാമ്ബായി കണക്കാക്കപ്പെടുന്നു.
0 Comments