കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ (actress attack case)തുടര്‍ അന്വേഷണം ഒരുമാസത്തിനകം തീര്‍ക്കണം എന്ന് വിചാരണ കോടതി ഉത്തരവ്.മാര്‍ച്ച് ഒന്നിനു മുന്‍പ് അന്തിമ റിപ്പോര്‍ട്ട് (final report)നല്‍കണം. അന്വേഷണത്തിന് ആറുമാസം വേണമെന്നായിരുന്നു പ്രോസിക്യൂഷന്‍ ആവശ്യം. ഈ ആവശ്യം തളളിയാണ് കോടതി ഉത്തരവ്.
അതേസമയം ഒരു മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കാനാവില്ലെന്നാണ് പ്രോസിക്യൂഷന്‍ നിലപാട്. വിധിക്കെതിരെ അപ്പീല്‍ പോകുമെന്നും പോസിക്യൂഷന്‍ അറിയിച്ചു.നേരത്ത കേസില്‍ വിചാരണയ്ക്കുള്ള സമയപരിധി നീട്ടണം എന്ന സംസ്ഥാനസര്‍ക്കാരിന്‍റെ ആവശ്യം സുപ്രീംകോടതി തള്ളിയിരുന്നു. സമയം നീട്ടാന്‍ ആവശ്യപ്പെടേണ്ടത് വിചാരണകോടതി ജഡ്ജിയാണെന്ന് സുപ്രീംകോടതി അന്ന് വ്യക്തമാക്കി.
സംസ്ഥാനം നടത്തുന്നത് മാധ്യമവിചാരണയെന്ന് ദിലീപിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോത്തഗി പറഞ്ഞു. നീതി നടപ്പാക്കാന്‍ ഉചിതമായ തീരുമാനം എടുക്കേണ്ടത് വിചാരണ കോടതിയാണെന്ന് സുപ്രീംകോടതി പറഞ്ഞു. വിചാരണ കോടതി കൂടുതല്‍ സമയം തേടിയാല്‍ പരിശോധിക്കാം. കേസില്‍ സമയപരിധി പല തവണ നീട്ടിയതാണെന്ന് വിചാരണകോടതി ജഡ്ജിക്കറിയാമെന്നും സുപ്രീംകോടതി പറഞ്ഞു.
0 Comments