കോവിഡ് കേള്‍വിശക്തിയെയും ബാധിക്കുന്നു​; ലക്ഷണങ്ങള്‍ തിരിച്ചറിയാം

 


ചുമ, ജലദോഷം, പനി, തൊണ്ടവേദന, ക്ഷീണം തുടങ്ങിയ ലക്ഷണങ്ങളാണ് സാധാരണയായി കോവിഡിനോട് ചേര്‍ത്ത് പറയാറുള്ളത്.എന്നാല്‍, പുതുതായി കോവിഡ് കേള്‍വിശക്തിയെയും ബാധിക്കുമെന്നാണ് ആരോഗ്യ രംഗത്തെ വിദഗ്ധര്‍ കണ്ടെത്തിയിരിക്കുന്നത്. 'കോവിഡ് ഇയര്‍' എന്ന് വിളിക്കുന്ന ഈ രോഗത്തില്‍ കേള്‍വിശക്തിയില്‍ കുറവ്, ചെവിയില്‍ മുഴക്കം തുടങ്ങിയ ലക്ഷണങ്ങളാണ് പ്രധാനമായും അനുഭവപ്പെടുന്നത്.

കൊറോണ വൈറസ് ശ്വാസകോശത്തെയും ശ്വസനവ്യവസ്ഥയെയും ബാധിക്കുന്നതുപോലെ തന്നെ ചെവി, മൂക്ക്, തൊണ്ട എന്നീ അവയവങ്ങളെയും ബാധിക്കുന്നുണ്ടെന്ന് ഡല്‍ഹി പോര്‍വൂ ട്രാന്‍സിഷന്‍ കെയറിലെ ശ്വസനേന്ദ്രിയ വിഭാഗത്തിലെ ഡോ. സന്തോഷ് ഝാ പറഞ്ഞു. ചെവിയുടെ ആന്തരിക കോശത്തിലുള്ള പ്രോട്ടീനുകളെ വൈറസുകള്‍ ബാധിക്കുന്നതാണ് കോവിഡ് ഇയറിന് കാരണമാകുന്നതെന്നും സന്തോഷ് ഝാ പറഞ്ഞു. കോവിഡ് ഇയറിന്‍റെ ലക്ഷണങ്ങളും വിദഗ്ധര്‍ പട്ടികപ്പെടുത്തിയിട്ടുണ്ട്.


കോവിഡ് ഇയര്‍ ലക്ഷണങ്ങള്‍

കേള്‍വിക്കുറവ്

ചെവിയില്‍ മുഴക്കം അനുഭവപ്പെടുക

ബാലന്‍സ് നഷ്ടപ്പെടുക

ചെവി വേദന

രോഗലക്ഷണങ്ങളുടെ തീവ്രത അനുസരിച്ചു മാത്രമേ കോവിഡ് ഇയര്‍ ഭേദമാകാനുള്ള സമയം തീരുമാനിക്കാന്‍ കഴിയൂവെന്ന് സന്തോഷ് ഝാ അഭിപ്രായപ്പെട്ടു. മിതമായ ലക്ഷണങ്ങള്‍ കാണിക്കുകയാണെങ്കില്‍ കുറഞ്ഞത്​ ഏഴ്​ മുതല്‍ 14 ദിവസം വരെയുള്ള കാലയളവില്‍ രോഗം ഭേദമാകും.


കോവിഡ് ഇയര്‍ ബാധിച്ചവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഓവര്‍-ദി-കൗണ്ടര്‍ മരുന്നുകള്‍ (ആന്‍റിപൈറിറ്റിക്സ്) കുടിച്ച്‌ പനി ചികിത്സിക്കുക.

ധാരാളം വെള്ളം കുടിക്കുക.

നന്നായി ഭക്ഷണം കഴിക്കുക, വിശ്രമിക്കുക.

ലക്ഷണങ്ങള്‍ വര്‍ധിച്ചാല്‍ വൈദ്യസഹായം തേടുക.

Post a Comment

0 Comments