ചുരുങ്ങിയ സമയം കൊണ്ട് മലയാളസിനിമയില്‍ തന്റെതായ സ്ഥാനം കണ്ടെത്തിയ നടിയാണ് അനശ്വര രാജന്‍. ഉദാഹരണം സുജാത എന്ന സിനിമയില്‍ മഞ്ജുവിനൊപ്പം അഭിനയിച്ചതോടെയാണ് അനശ്വര ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് തണ്ണീര്‍മത്തന്‍ ദിനങ്ങളില്‍ ഒരു പ്രധാനപ്പെട്ട കഥാപാത്രത്തിലും താരം എത്തുകയായിരുന്നു. ഇതിനു പിന്നാലെ ശ്രദ്ധിക്കപ്പെടുന്ന നിരവധി കഥാപാത്രങ്ങള്‍ നടിക്ക് ലഭിച്ചു.
താരത്തിന്റെ പുതിയ ചിത്രം സൂപ്പര്‍ ശരണ്യയ്ക്കും നല്ല പ്രതികരണം ആണ് പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്. തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ക്ക് ശേഷം ഗിരീഷ് എഡി തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രമാണ് സൂപ്പര്‍ ശരണ്യ. അനശ്വര രാജന്‍, അര്‍ജ്ജുന്‍ അശോകന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.പൊതുവെ വിമര്‍ശനങ്ങളോട് പ്രതികരിക്കാത്ത നടി , ഒരുപാട് വിമര്‍ശനങ്ങള്‍ കേട്ട വാങ്ക് എന്ന സിനിമയിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.
തൃഷ പ്രധാനവേഷത്തിലെത്തുന്ന രാങ്കി എന്ന സിനിമയിലൂടെ താരം തമിഴിലും അരങ്ങേറാന്‍ പോവുകയാണ്.ഇപ്പോള്‍ അനശ്വര പങ്കുവെച്ച പുത്തന്‍ ചിത്രങ്ങളാണ് ശ്രദ്ധിക്കപ്പെടുന്നത്. ഷോര്‍ട്‌സും ബൂട്‌സും ഒപ്പം കറുത്ത ടോപ്പിന് ഷ്രഗും അണിഞ്ഞുള്ള ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ താരം പങ്കുവെച്ചത്. ചിരിച്ചുകൊണ്ടുള്ള നടിയുടെ ഫോട്ടോയ്ക്ക് താഴെ നിരവധി കമന്റും വരുന്നുണ്ട്. പതിവ് പോലെ വിമര്‍ശിച്ചും ചിലര്‍ എത്തി. നേരത്തെ നടി ഷോര്‍ട്‌സ് ധരിച്ചുള്ള ഫോട്ടോ ഷേയര്‍ ചെയ്തിരുന്നു. ഇതിനെതിരെ വിമര്‍ശനം ശക്തമായപ്പോള്‍ അനശ്വരക്കൊപ്പം മറ്റു സെലിബ്രിറ്റികളും പ്രതികരിച്ച് രംഗത്ത് എത്തിയിരുന്നു.
0 Comments