'അരുണും ആന്റണിയും റോണും സെല്‍വയും പഠിച്ച അതേ ക്ലാസ്‌റൂം- ഇതെന്റെ ഹൃദയമെന്ന് വിനീത് ശ്രീനിവാസന്‍


 

വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത് പ്രണവ് മോഹന്‍ലാല്‍ പ്രധാന വേഷത്തിലെത്തിയ ഹൃദയം തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. പ്രേക്ഷകര്‍ ഏറ്റെടുത്ത ചിത്രത്തിന്റെ വിശേഷങ്ങള്‍ സംവിധായകന്‍ വിനീത് അഭിമുഖങ്ങളിലൂടെയും സോഷ്യല്‍മീഡിയയിലൂടെയും പങ്കുവെക്കാറുണ്ട്. 

ഇപ്പോഴിതാ ചിത്രത്തില്‍ പ്രണവ് മോഹന്‍ലാല്‍ അവതരിപ്പിച്ച അരുണ്‍ നീലകണ്ഠന്റെ ക്ലാസ് റൂം എന്റെയും ദര്‍ശനയുടേതായി കാണിച്ച ക്ലാസ് റൂം ദിവ്യയുടേതുമായിരുന്നുവെന്നും വിനീത് പറഞ്ഞിരിക്കുകയാണ്.അരുണും ആന്റണിയും റോണും സെല്‍വയും പഠിച്ച അതേ ക്ലാസ്റൂമില്‍. 

ക്ലാസ്‌മേറ്റ്‌സിനൊപ്പം 2002-2006, മെക്കാനിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റ്, കെസി ടെക്, ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കുന്ന എന്റെ കലാലയ ഓര്‍മ്മകള്‍, ഇത് എന്റെ ഹൃദയം എന്ന ക്യാപ്ഷനോടെയാണ് വിനീത് സുഹൃത്തുക്കള്‍ക്കൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്തത്. ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കുന്ന എന്റെ കലാലയ ഓര്‍മ്മകള്‍. ഇത് എന്റെ ഹൃദയം എന്ന ക്യാപ്ഷനോടെയായി ദിവ്യ വിനീതും ഫോട്ടോ പോസ്റ്റ് ചെയ്തിരുന്നു. ഇത് നിങ്ങളുടെ കഥയായിരുന്നോയെന്നായിരുന്നു ആരാധകരുടെ ചോദ്യം.ഹൃദയത്തിന്റെ ചിത്രീകരണത്തിനായി വീണ്ടും കോളേജിലേക്ക് പോയപ്പോള്‍ പല കാര്യങ്ങളും വീണ്ടുമോര്‍ത്തെന്നും ഇരുവരും പറഞ്ഞിരുന്നു. ഫെബ്രുവരി 18ന് ഹൃദയം ഹോട്ട്‌സ്റ്റാറില്‍ ലഭ്യമാവും.

Post a Comment

0 Comments