ഹിജാബ് പ്രതിഷേധത്തിനിടെ മാരകായുധങ്ങളുമായി കൊടും ക്രിമിനലുകള്‍ പിടിയില്‍, ലക്ഷ്യം ഞെട്ടിപ്പിക്കുന്നതെന്ന് പൊലീസ്

 


മൈസൂരു: ക്ളാസ് മുറിയില്‍ ഹിജാബ് ധരിക്കാനുള്ള അവകാശത്തിനായി കര്‍ണാടകയിലെ വിദ്യാര്‍ത്ഥികള്‍ നടത്തുന്ന പ്രതിഷേധത്തിനിടെ മാരകായുധങ്ങളുമായി രണ്ടുപേര്‍ പിടിയില്‍.പ്രക്ഷോഭകാരികള്‍ക്കിടയില്‍ കടന്നുകയറി അക്രമം നടത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇവര്‍ എത്തിയതെന്നാണ് പൊലീസ് പറയുന്നത്. 

റജബ് (41), അബ്ദുള്‍ മജീദ് (32) എന്നിവരെ ഉഡുപ്പി ജില്ലയിലെ കുന്ദാപൂരിലെ സര്‍ക്കാര്‍ കോളേജിനുസമീപത്തുനിന്നാണ് പിടികൂടിയത്. ഇവര്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളാണെന്നാണ് പൊലീസ് പറയുന്നത്.പ്രക്ഷോഭം നടത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സമീപത്തായി ചുറ്റിക്കറങ്ങുന്ന അഞ്ചംഗ സംഘത്തെക്കണ്ട് സംശയം തോന്നിയ പൊലീസ് പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ മറ്റുള്ളവര്‍ രക്ഷപ്പെടുകയായിരുന്നു.

 രക്ഷപ്പെട്ടവര്‍ക്കുവേണ്ടി പൊലീസ് അന്വേഷണം വ്യാപകമാക്കിയിട്ടുണ്ട്.അതേസമയം, പ്രക്ഷോഭം കൂടുതല്‍ കോളേജുകളിലേക്ക് വ്യാപിക്കുകയാണ്. വിദ്യാ‍ര്‍ത്ഥിനികള്‍ക്ക് പിന്തുണയുമായി മുസ്ലീം ആണ്‍കുട്ടികളും രം​ഗത്തെത്തിയിട്ടുണ്ട്. ഹിജാബ് ധരിക്കാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ് ഒരുകൂട്ടം വിദ്യാര്‍ത്ഥികള്‍ കാവി ഷാള്‍ ധരിച്ച്‌ എത്തിയതോടെ പ്രശ്നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണയതിലേക്ക് നീങ്ങുകയായിരുന്നു.

ഉഡുപ്പി സര്‍ക്കാര്‍ വനിതാ കോളേജില്‍ ശിരോവസ്ത്രം ധരിച്ചെത്തിയ ആറ് വിദ്യാര്‍ത്ഥിനികളെ കോളേജ് കവാടത്തില്‍ വച്ച്‌ തന്നെ അധികൃതര്‍ തടഞ്ഞത് ഏറെ വിവാദത്തിനിടയാക്കിയിരുന്നു. കോളേജിലെ വസ്ത്രധാരണ രീതിക്ക് യോജിച്ചതല്ലെന്ന് ചൂണ്ടികാട്ടിയായിരുന്നു നടപടി. ശിരോവസ്ത്രം ധരിച്ച്‌ ക്ലാസില്‍ കയറാനാകില്ലെന്ന് പ്രിന്‍സിപ്പള്‍ രുദ്ര ഗൗഡ അറിയിച്ചതോടെ വിദ്യാര്‍ത്ഥിനികളെ ക്യാമ്ബസ് വളപ്പില്‍ നിന്ന് പുറത്താക്കുകയായിരുന്നു.

Post a Comment

0 Comments