“പലരും പരിഹാസത്തോടെയും പുച്ഛത്തോടെയും ഈ കുഞ്ഞിന്റെ ജീവന് ഇത്രയ്ക്ക് വിലയുണ്ടോ എന്ന് വരെ ചോദിച്ചിട്ടുണ്ട് , പകരുന്ന രോഗമാണോ എന്നുപോലും പേടിച്ച് കുഞ്ഞിനെ എടുക്കാൻ പോലും പലരും മടിച്ചു , അതൊക്കെ ഒരമ്മയെ സംബന്ധിച്ച് ചങ്ക് തകർക്കുന്ന ഒന്നായിരുന്നു ” . ഏതൊരു സ്ത്രീയും അമ്മയാകാൻ കാത്തിരിക്കുന്ന അല്ലങ്കിൽ തന്റെ പൊന്നോമനയ്ക്കായി കാത്തിരിക്കുന്ന കുറച്ചു നാളുകൾ ഉണ്ട് . അവരെക്കുറിച്ചു മാത്രം ചിന്തിക്കുന്ന കുറച്ചു മാസങ്ങൾ ..ഗർഭാവസ്ഥയിൽ തന്റെ പൊന്നോമനയുടെ അടിയും ഇടിയും തൊഴിയും ഒക്കെ ഏറെ ആസ്വദിക്കുന്ന നാളുകളാണ് .
എന്നാൽ ഏറെ പ്രതീക്ഷയോടെ കാത്തിരുന്നെത്തുന്ന തന്റെ കണ്മണിക്ക് രോഗാവസ്ഥയുണ്ട് എന്ന് ഡോക്ടർമാർ പറഞ്ഞാലുണ്ടാകുന്ന ഒരമ്മയുടെ അവസ്ഥ എന്താകും ? അത്തരത്തിൽ ഒരമ്മ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പാണു ഇപ്പോൾ ഏവരുടെയും കണ്ണ് നിറയ്ക്കുന്നത് . യാതാർത്ഥ ജീവിതങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന ഹ്യൂമൻസ് ഓഫ് ബോംബൈ എന്ന ഫേസ്ബുക് പേജിലാണ് ഒരമ്മ തന്റെ കുഞ്ഞിനെക്കുറിച്ചുള്ള കുറിപ്പ് പങ്കുവെച്ചിരിക്കുന്നത് .
കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ ;
ഏറെ പ്രതീക്ഷയോടെയാണ് ഞങ്ങൾ കണ്മണിക്കായി കാത്തിരുന്നത് , അവളുടെ വരവും ഞങ്ങളുടെ സന്തോഷവും അവളെ പരിപാലിക്കുന്നതും അവളുടെ ഇഷ്ടങ്ങളും ആഗ്രഹങ്ങളും സാധിച്ചുകൊടുന്നതും അടക്കം എല്ലാം സ്വപ്നം കണ്ടാണ് ഓരോ ദിവസവും ഞങ്ങൾ തള്ളി നീക്കിയത് . അങ്ങനെ ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം ഞാൻ അമ്മയായി . അമ്മയായി 2 മണിക്കൂർ കഴിഞ്ഞപ്പോഴാണ് എന്റെ ചങ്ക് തകരുന്ന വെളിപ്പെടുത്തലുമായി ഡോക്ടർമാർ എത്തിയത് . 50000 ൽ ഒരു കുട്ടിക്ക് വരുന്ന ജനിതക രോഗമാണ് ഞങ്ങളുടെ പൊന്നോമന അമേലിയക്ക് ഉണ്ടായിരിക്കുന്നത് എന്നാണ് ഡോക്ടർമാർ പറഞ്ഞത് . ഇനിയുള്ള അമേലിയയുടെ ജീവിതം എങ്ങനെ ആവുമെന്ന് ഞങ്ങൾ ഭയപ്പെട്ടു . വളരെ പെട്ടന്ന് അമേലിയുടെ രോഗാവസ്ഥ അംഗീകരിക്കാൻ സാധിച്ചിരുന്നില്ല എങ്കിലും വൈകാതെ ഞങ്ങൾ അവളുടെ രോഗാവസ്ഥ അംഗീകരിക്കുകയും അവൾക്ക് വേണ്ടി കൂടുതൽ സമയം ചിലവഴിക്കുകയും ചെയ്തു . നിരവധി ഡോക്ടർമാരെ കാണുകയും അവൾക്ക് കൂടുതൽ ശ്രെധ നൽകുകയും ചെയ്തു . എനിക്കവളെ മുലയൂട്ടാൻ പോലും സാധിച്ചിരുന്നില്ല . മുലപ്പാൽ പമ്പു ചെയ്താണ് എടുത്തിരുന്നത് . അവൾക്ക് ട്യൂബിലൂടെയായിരുന്നു ഭക്ഷണം നൽകിയിരുന്നത് . എന്തിനും എന്നോടൊപ്പം എന്റെ ഭർത്താവും ഒപ്പമുണ്ടായിരുന്നു ,
തളർന്നുപോകുന്ന അവസ്ഥയിൽ എല്ലാം ഭർത്താവിന്റെ കരങ്ങളും ആശ്വാസവാക്കുകളും എനിക്ക് തുണയായിരുന്നു . ഇതിനിടെ മൂന്നോളം സർജറികൾക്ക് അമേലിയ വിദേയനായി . മൂന്നോളം തവണ അവളുടെ ഹൃദയമിടിപ്പ് നഷ്ടപ്പെട്ടു , എങ്കിലും അവൾ ജീവിതത്തിലേക്ക് തിരിച്ചുവന്നു . അവൾ എന്നെ നോക്കി ചിരിച്ചപ്പോൾ ഞാൻ ആരാണെന്നു അവൾ ആദ്യമായി മനസിലാക്കിയപ്പോൾ എന്റെ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റുന്നതിലും അപ്പുറമായിരുന്നു. അവൾ വാക്കർ ഇല്ലാതെ നടന്നപ്പോഴും ആദ്യമായി ട്യൂബിലൂടെയല്ലാതെ ഭക്ഷണം കഴിച്ചപ്പോഴും ഞങ്ങൾക്കുണ്ടായത് എന്തെന്നില്ലാത്ത സന്തോഷമായിരുന്നു . പലർക്കും പുച്ഛത്തോടെ നോക്കിയവർ പോലും ഇപ്പോൾ അവളെ അംഗീകരിക്കുന്നുണ്ട് . അവൾക്കിപ്പോൾ മൂന്നുവയസ് പ്രായമുണ്ട് . ഇപ്പോൾ തനിയെ നടക്കാനും കസേരകളിൽ തനിയെ ഇരിക്കനും അവൾക്ക് സാധിക്കാറുണ്ട് . അവളെക്കുറിച്ച് കൂടുതൽ ആളുകൾ അറിയണമെന്നും അവളെ അംഗീകരിക്കണം എന്നും ഞങ്ങൾ ആഗ്രഹിച്ചു അതുകൊണ്ട് തന്നെ ഞങ്ങൾ അവളെക്കുറിച്ച് കൂടുതൽ എഴുതുകയും അവളുടെ ചിത്രങ്ങൾ പങ്കുവെക്കുകയും ചെയ്തു ..അവൾ ഇപ്പോൾ ഞങ്ങൾക്കും ബാക്കി ഇത്തരത്തിൽ അവശത അനുഭവിക്കുന്ന കുട്ടികൾക്കും മാതൃക തന്നെയാണ് …..
0 Comments