സമൂഹമാധ്യങ്ങളില്‍ വൈറലായ വളര്‍ത്തുനായ ആയിരുന്നു ചോട്ടു. മലയാളത്തിലെ ഒട്ടുമിക്ക വാക്കുകള്‍ തിരിച്ചറിഞ്ഞും വീട്ടുജോലികള്‍ ചെയ്തുമാണ് അവന്‍ വൈറലായിത്തീര്‍ന്നത്. ഇന്ന് ഉച്ചയോടെ വീടിന് അരക്കിലോമീറ്റര്‍ അകലെയുള്ള പൊട്ടക്കിണറ്റില്‍ നിന്നും ചോട്ടുവിന്റെ ജഡം കണ്ടെടുത്തു. അഞ്ച് ദിവസം മുന്‍പ് ചോട്ടുവിനെ കാണാതായിരുന്നു.
കൊല്ലം വെളിനല്ലൂനല്ലൂര്‍ സ്വദേശി ദിലീപ് കുമാറിന്റെ ജെര്‍മ്മന്‍ ഷെപ്പേര്‍ഡ് ഇനത്തില്‍പ്പെട്ട നായയായിരുന്നു ചോട്ടു.പുലര്‍ച്ചെ ദിലീപ് കുമാറിന്റെ വീട്ടില്‍ പത്രം എത്തിയാല്‍ എടുത്ത് വെക്കുന്നത് മറ്റാരുമായിരുന്നില്ല, ചോട്ടു തന്നെയായിരുന്നു. ദിലീപ് കുമാറിന് പത്രം വായ്ക്കാനായി കണ്ണട എടുത്ത് കൊടുക്കുന്നതും വീട്ടിലെ ജനല്‍ അടയ്ക്കുന്നതും ബൈക്കിന്റെ തോക്കോല്‍ എടുത്ത് കൊടുക്കുന്നതും കൃഷിയില്‍ സഹായിക്കുന്നതും ചോട്ടു തന്നെയായിരുന്നു.
മാത്രമല്ല, വളര്‍ത്തു മൃഗങ്ങളായ ആടിനും കോഴിക്കുമെല്ലാം സംരക്ഷകന്‍ കൂടിയായിരുന്നു ഇവന്‍. വീട്ടിലെ കോളിംങ് ബെല്‍ അടിക്കാനും അവന് സാമര്‍ത്ഥ്യമായിരുന്നു.ദിലീപ് കുമാറിനിം വീട്ടുകാര്‍ക്കും അവന്‍ വെറുമൊരു മൃഗമായിരുന്നില്ല, തങ്ങളുടെ വീട്ടിലെ രു അംഗം തന്നെയായിരുന്നു.മൂന്നര വര്‍ഷം മുമ്പ് 2000 രൂപയ്ക്ക് ദിലീപ് കുമാര്‍ ചോട്ടുവിനെ വാങ്ങുകയായിരുന്നു. ചോട്ടുവിന്റെ പരില്‍ പിന്നീട് ഒരു യുട്യൂബ് ചാനലും ആരംഭിച്ചു. അതിലൂടെ നിരവധി ആരാധകരെ അവന്‍ സ്വന്തമാക്കി.ചോട്ടൂസ് വ്‌ളോഡ് എന്നാണ് യൂട്യൂബ് ചാനലിന്റെ പേര്.
ചോട്ടുവിനെ കാണാനില്ലന്ന പരാതിയില്‍ പൊലീസ് കസെടുത്ത് അന്വഷണം ആരംഭിച്ചിരുന്നു. മോഷ്ടിച്ചതാവാം എന്ന നിഗമനത്തിലായിരുന്നു പൊലീസ്.ജനുവരി 31ന് ചോട്ടു കിടന്നുറങ്ങിയത് ദിലീപ് കുമാറിന്റെ മകനൊപ്പമാണ്. പുലര്‍ച്ചെ പുറത്തു പോയ ചോട്ടു പിന്നീട് തിരിച്ചെത്തിയില്ല. അവനെ അറിയുന്ന ആര് ചെന്ന് വിളിച്ചാലും വീട്ടില്‍ക്കൊണ്ട് വിടാമെന്ന് പറഞ്ഞാല്‍ ഏത് വാഹനത്തിലും കയറുമെന്ന് ഉടമ പറയുന്നു. ആ വിധത്തില്‍ ആരെങ്കിലും കടത്തി കൊണ്ടുപോകാനുള്ള സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല. ഇന്നലെ ചോട്ടുവിനായുള്ള അന്വേഷണത്തിന്റെ ഭാഗമായി റൂറല്‍ പൊലീസിന്റെ ഡോഗ് സ്‌ക്വാഡിലെ ‘പൈറോ’യും പൂയപ്പള്ളി പൊലീസും പരിസരമാകെ പരിശോധന നടത്തിയെങ്കിലും ഒരു തെളിവും കിട്ടിയില്ല.എന്നാല്‍ ഇന്ന് പ്രാര്‍ത്ഥനകളെല്ലാം വിഫലമാക്കിക്കൊണ്ട് ചോട്ടുവിന്റെ മൃതദേഹം പൊട്ടക്കിണറ്റില്‍ നിന്നും കണ്ടെടുക്കുകയായിരുന്നു
എവിടെയാണെങ്കിലും ചോട്ടു തിരിച്ച് വീട്ടലക്ക് തന്നെ വൈകാതെ വരും എന്ന പ്രതീക്ഷയിലായിരുന്നു ദിലീപ് കുമാറും കുടുംബവും. ആ പ്രതീക്ഷയാണ് ഇന്ന് അസ്തമിച്ചത്.വീട് വിട്ട് അധികം പുറത്ത് പോകുന്ന ശീലമില്ലാത്ത ചോട്ടു എങ്ങനെ പൊട്ടക്കിണറ്റില്‍ വീണു എന്നത് ദുരൂഹതയുണര്‍ത്തുന്നു.ജഡം പോസ്റ്റുമോര്‍ട്ടം ചെയ്യും.ദിലീപ് കുമാറിനും വീട്ടുകാര്‍ക്കും അവരുടെ വീട്ടിലെ ഒരു അംഗത്തെ നഷ്ടപ്പെട്ടപ്പോള്‍ നമുക്ക് നഷ്ടപ്പെട്ടത് ചോട്ടൂസ് വ്‌ളോഗിലൂടെ നമ്മുടെ ഹീറോയായി മാറിയ താരത്തെയാണ്.വളര്‍ത്തുനായയെ വാഹനത്തില്‍ കെട്ടിവലിച്ച് കൊണ്ടു പോകുന്നതും മൃഗീയമായി കൊലപ്പെടുത്തുന്നതും മാധ്യമങ്ങളിലൂടെ നമ്മള്‍ അറിയുന്നതാണ്. അങ്ങനെയുള്ളവര്‍ക്കിടയില്‍ സ്‌നേഹം കൊണ്ട് ഒരു വലിയ നന്മയുടെ മാതൃക തീര്‍ത്തവരായിരുന്നു ചോട്ടുവും ഉടമ ദിലീപ് കുമാറും.
0 Comments