ന്യൂഡല്‍ഹി : ലോകനേതാക്കളുടെ പട്ടികയില്‍ വീണ്ടും ഒന്നാമനായി പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാനമന്ത്രിയുടെ യൂട്യൂബ് ചാനലിലെ സബ്‌സ്‌ക്രൈബേഴ്‌സിന്റെ എണ്ണം ഒരു കോടി കടന്നു.ലോകനേതാക്കളില്‍ ഏറ്റവും കൂടുതല്‍ സബ്‌സ്‌ക്രിപ്ഷന്‍ ഉള്ള ചാനലാണ് ഇപ്പോള്‍ നരേന്ദ്ര മോദിയുടേത്.അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനേയും വൈറ്റ് ഹൗസിന്റെ ചാനലിനേയും കടത്തിവെട്ടിയാണ് മോദി ഒന്നാം സ്ഥാനത്തെത്തിയിരിക്കുന്നത്. രണ്ടാം സ്ഥാനം നേടിയ ബ്രസീലിയന്‍ പ്രസിഡന്റ് ജെയര്‍ ബോള്‍സനാരോയുടെ ഫോളോവേഴ്‌സിന്റെ എണ്ണം വളരെ കുറവാണ്.
36 ലക്ഷം സബ്‌സ്‌ക്രൈബേഴ്‌സാണ് ബോള്‍സനാരോയ്‌ക്കുള്ളത്. മൂന്നാം സ്ഥാനത്ത് നില്‍ക്കുന്നത് മെക്‌സിക്കന്‍ പ്രസിഡന്റ് മാനുവല്‍ ലോപസ് ഒബ്രഡോര്‍ ആണ്. 30.7 ലക്ഷം സബ്‌സ്‌ക്രൈബേഴ്‌സ് അദ്ദേഹത്തിന്റെ ചാനലിനുണ്ട്. അമേരിക്കയിലെ വൈറ്റ് ഹൗസിന് 19 ലക്ഷം സബ്‌സ്‌ക്രൈബേഴ്‌സ് ഉണ്ട്, എന്നാല്‍ പ്രസിഡന്റ് ജോ ബൈഡന് 7.043 ഫോളോവേഴ്‌സ് മാത്രമാണ് യൂട്യൂബിലള്ളത്.
ഇന്ത്യയിലെ നേതാക്കളെ അപേക്ഷിച്ചും സബ്‌സ്‌ക്രൈബേഴ്‌സിന്റെ കാര്യത്തില്‍ നരേന്ദ്ര മോദി ഏറെ മുന്നിലാണ്. രണ്ടാം സ്ഥാനത്തുള്ള രാഹുല്‍ ഗാന്ധിക്ക് 5.25 ലക്ഷം മാത്രമാണുള്ളത്. മൂന്നാം സ്ഥാനത്തുള്ള കോണ്‍ഗ്രസ് എംപി ശശി തരൂരിന് 4.39 ലക്ഷം സബ്‌സ്‌ക്രൈബേഴ്‌സ് ഉണ്ട്. അസദ്ദുദ്ദീന്‍ ഒവൈസിയും(3.73 ലക്ഷം), എംകെ സ്റ്റാലിന്‍(2.12 ലക്ഷം), മനീഷ് സിസോഡിയ(1.37 ലക്ഷം) എന്നീ നേതാക്കളും പിന്നാലെയുണ്ട്. നരേന്ദ്ര മോദിക്ക് ട്വിറ്ററില്‍ 7.53 കോടി ഫോളോവേഴ്‌സുണ്ട്. ഇന്‍സ്റ്റഗ്രാമില്‍ 6.5 കോടിയും, ഫേസ്ബുക്കില്‍ 4.6 കോടിയുമാണ് അദ്ദേഹത്തിന്റെ ഫോളോവേഴ്‌സിന്റെ എണ്ണം. 2007 ഒക്ടോബര്‍ 26 നാണ് നരേന്ദ്ര മോദിയുടെ യൂട്യൂബ് ചാനല്‍ ആരംഭിച്ചത്. നിലവില്‍ അതില്‍ 1,643,140,189 വ്യൂസ് ഉണ്ട്.
0 Comments